കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ പോയവര്‍ക്ക് നല്ല ഭാവി നേരുന്നു.... പക്ഷേ, എംഎല്‍എമാര്‍ക്ക് പവാറിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നവരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. എന്‍സിപിയില്‍ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രമുഖരെല്ലാം പോവുകയാണ്. ഇതില്‍ ഒരിക്കല്‍ കൂടി പ്രതികരിച്ചിരിക്കുകയാണ് ശരത് പവാര്‍. മറുകണ്ടം ചാടി ബിജെപിയിലേക്ക് പോയവര്‍ക്കെല്ലാം ആശംസ നേരുന്നുവെന്നായിരുന്നു പവാറിന്റെ മറുപടി. ഇത്തരം കൊഴിഞ്ഞുപോക്കിനെ നേരിടുമെന്നും പവാര്‍ വ്യക്തമാക്കി.

1

സതാരയില്‍ ശിവേന്ദ്ര സിംഗ് ഭോസ്ലെ ബിജെപിയിലെത്തിയത് തന്റെ പാര്‍ട്ടിക്ക് പ്രശ്‌നമാകില്ല. സതാരയില്‍ എന്ത് വന്നാലും എന്‍സിപി തന്നെ വിജയിക്കുമെന്നും പവാര്‍ വ്യക്തമാക്കി. അതേസമയം ഭോസ്ലെ പാര്‍ട്ടിയിലെ പ്രമുഖ നേതാവാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് വലിയ തിരിച്ചടി പ്രതിപക്ഷ നിരയില്‍ ഉണ്ടാക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഭോസ്ലെയെ കൂടതെ അടുത്തിടെ സന്ദീപ് നായിക്ക്, വൈഭവ് പിച്ചഡ് എന്നീ പ്രമുഖരും എന്‍സിപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയിരുന്നു.

പാര്‍ട്ടി വിട്ട് പോയവര്‍ക്ക് ആശംസ നേരാനാണ് എനിക്ക് താല്‍പര്യം. മറ്റ് ചിന്തകള്‍ ഉള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാവാം. അവര്‍ക്കും ആശംസ നേരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ രാഷ്ട്രീയത്തില്‍ എപ്പോഴും സംഭവിക്കാം. അതിനെ എങ്ങനെ നേരിടണമെന്ന് എനിക്കറിയാം. അതിനുള്ള പരിചയസമ്പത്ത് എനിക്കും പാര്‍ട്ടിക്കുമുണ്ടെന്നും പവാര്‍ പറഞ്ഞു. സതാരയില്‍ നിന്ന് എംഎല്‍എ പോയത് കൊണ്ടൊന്നും എന്‍സിപി തളരില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വന്‍ വിജയം ഉറപ്പാണെന്നും പവാര്‍ വ്യക്തമാക്കി.

സതാരയില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെ ഞാന്‍ കാണുന്നുണ്ട്. അതിനുള്ള അപേക്ഷയും ലഭിച്ച് കഴിഞ്ഞു. അതുകൊണ്ട് സ്ഥാനാര്‍ത്ഥികളെ ലഭിക്കില്ലെന്ന ആശങ്ക എനിക്കില്ല. ആ സീറ്റ് എന്‍സിപി തന്നെ കൊണ്ടുപോകും. ബിജെപി ഭയപ്പെടുത്തിയത് കൊണ്ടാണ് ഭോസ്ലെ പാര്‍ട്ടി വിട്ടത്. ഒരിക്കലും അദ്ദേഹത്തിന് ബിജെപിയില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. ഭോസ്ലെയ്ക്ക് അദ്ദേഹത്തിന്റെ ബന്ധു ഉദയന്‍രാജെ ഭോസ്ലെയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാമെന്ന് പറഞ്ഞതാണ്. എന്നാല്‍ പാര്‍ട്ടി വിടാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നുവെന്നും പവാര്‍ പറഞ്ഞു.

കുല്‍ദീപ് സെംഗാര്‍ ചില്ലറക്കാരനല്ല...ഉന്നാവോയുടെ വോട്ടുബാങ്ക്, 6 നിയമസഭാ മണ്ഡലത്തില്‍ വന്‍ സ്വാധീനംകുല്‍ദീപ് സെംഗാര്‍ ചില്ലറക്കാരനല്ല...ഉന്നാവോയുടെ വോട്ടുബാങ്ക്, 6 നിയമസഭാ മണ്ഡലത്തില്‍ വന്‍ സ്വാധീനം

English summary
pawar wishes to partyman who goes to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X