'മുസ്സീം വോട്ടർമാരിൽ കൂടുതൽ ശ്രദ്ധ പതിയണം';തെലങ്കാന പിടിക്കാൻ സുനിൽ കനുഗലുവിന്റെ തന്ത്രം
ദില്ലി; അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മുന്നേറ്റം ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ് ബി ജെ പി. ഈ സാഹചര്യത്തിൽ ഭരണം പിടിക്കാൻ പരമാവധി മുസ്ലീം വോട്ടുകൾ നേടിയെടുക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ടി ആർ എസും കോൺഗ്രസും.
മുസ്ലീം വോട്ടുകൾ നേടിയെടുക്കാൻ പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കുകയാണ് കോൺഗ്രസ്. ഇത് സംബന്ധിച്ച റിപ്പോർട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കൊനഗലു ഹൈക്കമാന്റിന് സമർപ്പിച്ചിട്ടുണ്ട്.
'ഭാവന വന്നാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണൂല'; കിടിലൻ ചിത്രങ്ങളുമായി വീണ്ടും താരം

കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും മുസ്ലീം സമുദായത്തിന്റെ പിന്തുണ ലഭിച്ചത് ടി ആർ എസിനായിരുന്നു. സംസ്ഥാനത്തെ ആകെയുള്ള 119 മണ്ഡലങ്ങളിൽ 40 ലും മുസ്ലീം സമുദായങ്ങൾക്കാണ് സ്വാധീനം കൂടുതൽ. പ്രത്യേകിച്ച് ഹൈദരാബാദ്, രംഗറെഡ്ഡി, മഹബൂബ് നഗർ, നൽഗൊണ്ട, മേദക്, നിസാമാബാദ്, കരിംനഗർ എന്നിവിടങ്ങളിൽ അതുകൊണ്ട് തന്നെ അധികാരം പിടിക്കണമെങ്കിൽ ഈ വോട്ടുകൾ കൂടിയെ തീരുവെന്ന് കോൺഗ്രസ് കരുതുന്നുണ്ട്.

2023 ലെ തിരഞ്ഞെടുപ്പ് കോൺഗ്രസിന്റേതാക്കി മാറ്റണമെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്തിയേ മതിയാകൂ എന്നാണ് സുനിൽ കൊങ്കലു ഹൈക്കമാന്റിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. മുസ്‌ലിം വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ക്കുള്ള വഴികള്‍ ടി ആ ര്‍എസോ കോണ്‍ഗ്രസോ ആണ്. മുസ്ലീം വോട്ടുകൾ പാർട്ടിയിൽ എത്തിക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നതെന്നും സുനിൽ കൊനഗലു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നേരത്തേ ബി ജെ പിയുമായി ഇണങ്ങി കഴിഞ്ഞിരുന്ന ടി ആർ എസ് മോദി സർക്കാരിനെ തങ്ങളുടെ ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഭരണം പിടിക്കാൻ ബി ജെ പി നടത്തുന്ന ശ്രമങ്ങളാണ് ചന്ദ്രശേഖര റാവുവിനെ ചൊടിപ്പിച്ചത്. നിലവിൽ ബി ജെ പിക്കെതിരെ പ്രതിപക്ഷത്തെ അണിനിരത്താനുള്ള തീവ്രശ്രമങ്ങൾ റാവു നടത്തുന്നുണ്ടെങ്കിലും റാവുവിന്റെ ബി ജെ പി വിരുദ്ധ നിലപാടിൽ മുസ്ലീങ്ങൾ വിശ്വാസം പുലർത്തുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ബാബറി മസ്ജിദ് ധ്വംസനത്തിന് ശേഷം മുസ്ലീങ്ങൾ കോൺഗ്രസിൽ നിന്നും ഏറെ അകന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി ജെ പിയെ പരാജയപ്പെടുത്താൻ ശേഷിയുള്ള ഏത് രാഷ്ട്രീയ പാർട്ടിക്കും പിന്തുണ നൽകാമെന്ന നിലപാടിലാണ് മുസ്ലീം സമുദായം എന്നും റിപ്പോർട്ടിൽ പറയുന്നു.

പാർട്ടിയിൽ മുസ്ലീം വിഭാഗത്തിന് കൂടുതൽ അവസരം നൽകണമെന്നാണ് റിപ്പോർട്ടിൽ സുനിൽ നൽകുന്ന നിർദ്ദേശം. മാത്രമല്ല മുസ്ലീം സമുദായാംഗങ്ങൾക്കായി വിവിധ സാമൂഹിക, സാമ്പത്തിക, വികസന പദ്ധതികൾ പ്രഖ്യാപിക്കണമെന്നും പറയുന്നു. ന്യൂനപക്ഷ സമുദായങ്ങൾക്ക് വാഗ്ദാനം ചെയ്ത പദ്ധതികൾ നടപ്പിലാക്കാൻ കഴിയാത്ത കെ സി ആറിന്റെ വീഴ്ചകൾ എടുത്തു പറയണമെന്നും ഹൈക്കമാന്റിനോട് സുനിൽ ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്തെ മറ്റൊരു പ്രബല വിഭാഗമായ റെഡ്ഡിമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ടി ആർ എസുമായി അസംതൃപ്തിയിൽ കഴിയുന്ന റെഡ്ഡി വിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നേരത്തെ രേവന്ത് റെഡ്ഡിയെ കോൺഗ്രസ് പാർട്ടി അധ്യക്ഷനാക്കിയത്. 2018 ലെ തോൽവിക്ക് പിന്നാലെ പൂർണമായും തകർച്ചയുടെ വക്കിലെത്തിയ കോൺഗ്രസ് സമുദായിക സന്തുലനം ഉറപ്പാക്കി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് നടത്തുന്നത്.












Click it and Unblock the Notifications