കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിക്കിനിയിട്ട സുന്ദരികളെ കൊടുത്ത് ബാങ്കിലെ കടം വീട്ടാന്‍ മല്യയെ പരിഹസിച്ച് രാം ഗോപാല്‍ വര്‍മ്മ

  • By Neethu
Google Oneindia Malayalam News

ദില്ലി: മദ്യ രാജാവിനെ പരിഹസിച്ച് ചലച്ചിത്ര സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്. കോടികള്‍ കടമെടുത്ത് മുങ്ങി നടക്കുന്ന വിജയ് മല്യയോട് ബിക്കിനിയിട്ട ഓരോ സുന്ദരികളെ ഓരോ ബാങ്കുകള്‍ക്ക് നല്‍കി കടം വീട്ടാന്‍ ആയിരുന്നു വര്‍മ്മയുടെ ട്വീറ്റ്.

വര്‍മ്മയുടെ വിമര്‍ശനങ്ങള്‍ ഒരു ട്വീറ്റില്‍ ഒതുങ്ങുന്നതല്ലായിരുന്നു. ബാക്കുകള്‍ക്ക് ബിക്കിനിയിട്ട സുന്ദരികളെ നല്‍കിയാല്‍ മതി, മല്യയുടെ ബിക്കിനിക്ക് ചിലപ്പോല്‍ ബാങ്കുകള്‍ സമ്മതം മൂളും, സ്വര്‍ണം നല്‍കി വജ്രം വാങ്ങാന്‍ അറിയുന്നവനാണ് മല്യ എന്നിങ്ങനെയായിരുന്നു ട്വീറ്റുകള്‍.

14-1457940699-ram-gopal-varma

ബാങ്കുകളില്‍ നിന്നും കടമെടുത്ത കേസില്‍ ചോദ്യം ചെയ്യലിന് മാര്‍ച്ച് 18 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് ദിവസം നല്‍കിയിരിക്കുന്നത്. താന്‍ തട്ടിപ്പുക്കാരനല്ലെന്നും ഇന്റര്‍നാഷല്‍ ബിസിനസ്സുക്കാരന്‍ ആണെന്നും മല്യ ട്വീറ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാക്കും എന്നും രണ്ട് ദിവസം മുമ്പ് അറിയിച്ചു.

എന്നാല്‍ ഇന്ത്യയില്‍ എത്താന്‍ സമയമായിട്ടില്ല എന്നാണ് ഇന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. മല്യയ്ക്കു വേണ്ടി ഉദ്യോഗസ്ഥര്‍ കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോള്‍.

English summary
Film director Ram Gopal Varma who is known for his rant on the Social Media has done it yet again. Varma has slammed Kingfisher chairman Vijay Mallya who is facing flak from every quarter for leaving India in the middle of a massive loan default probe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X