കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈലാഞ്ചിയിട്ടാല്‍ ഒരു കിലോ പരിപ്പ് സൗജന്യം

  • By Anwar Sadath
Google Oneindia Malayalam News

ഗാസിയാബാദ്: ഉത്തരേന്ത്യക്കാര്‍ക്ക് ഉള്ളി പോലെ പരമപ്രധാനമായ ആഹാരമാണ് പരിപ്പും. ഉള്ളിയുടെ വിലയിലെ ഏറ്റക്കുറച്ചിലുകലാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചില സര്‍ക്കാരുകളുടെ നിലനില്‍പു പോലും തീരുമാനിക്കുന്നത്. പരിപ്പിന്റെ കാര്യവും ഇതില്‍ നിന്ന് വിഭിന്നമല്ല. അടുത്തിടെ റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിച്ചുയര്‍ന്ന പരിപ്പ് ദേശീയ രാഷ്ട്രീയത്തിലും വിഷയമായിരുന്നു.

പരിപ്പിന്റെ ഉയര്‍ന്ന വില എങ്ങിനെ ബിസിനസ് ആക്കി മാറ്റാമെന്ന് കാണിച്ചുതരികയാണ് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ ഒരു മെഹന്തി ഷോപ്പ്. സ്ത്രീകളുടെ ഉത്സവമായ കര്‍വ ചൗധുമായി ബന്ധപ്പെട്ട് മെഹന്തി ഇടാനെത്തുവര്‍ക്ക് ഒരു കിലോ ചുവന്ന പരിപ്പ് സൗജന്യമായി വാഗ്ദാനം ചെയ്തിരിക്കുകയാണ് കടയുടമ.

mehndi1

എന്നാല്‍, മെഹന്തിയിടാനുള്ള വില നിസ്സാരമല്ല. 2,100 രൂപയാണ് മെഹന്തിക്കായി ഈയാക്കുന്നത്. രണ്ടു കൈകളിലും, രണ്ടു കാലുകളിലും മനോഹരമായ മൈലാഞ്ചിയണിഞ്ഞ് കടയില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ 2,100 രൂപ പോക്കറ്റില്‍ നിന്നും കാലിയാകുമെങ്കിലും ഒരു കിലോ പരിപ്പ് കൈയ്യിലുണ്ടാകുമെന്നാണ് കടക്കാരന്റെ വാഗ്ദാനം.

Read Also: അരയ്ക്ക് മേലെ നഗ്നയായി നടി കസ്തൂരിയുടെ ഫോട്ടോഷൂട്ട്, വെറുതെയല്ല ഒരു കാര്യമുണ്ട്!


2,100 രൂപ മെഹന്തിക്ക് ഈടാക്കുന്നത് അത്ര വലിയൊരു തുകയല്ലെന്നാണ് കടയിലെ ഒരു ജീവനക്കാരി പറയുന്നത്. സാധാരണ രീതിയില്‍ എവിടെ പോയാലും 15,00 മുതല്‍ 2,500 രൂപവരെയാണ് മെഹന്തിക്ക് ഈടാക്കുന്നത്. ഇതിനൊപ്പം ഒരു കിലോ പരിപ്പും കൂടി ലഭിക്കുന്നത് ഒട്ടും നഷ്ടമല്ലാത്ത കച്ചവടമാണെന്ന് ജീവനക്കാരി പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പ്രത്യേക ആഘോഷമാണ് കര്‍വ ചൗധ്. വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ ഒരു ദിനം പൂര്‍ണമായി ഉപവസിക്കുന്നതാണ് പ്രധാന പരിപാടി. പാട്ടുകളും നൃത്തങ്ങളും കൊണ്ട് ആഘോഷമാക്കുന്ന കര്‍വ ചൗധയില്‍ മെഹന്തി ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്.

English summary
Pay for your karwa chauth mehndi and get 1kg dal free in Ghaziabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X