കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലേസ്റ്റോറിൽ നിന്ന് പോയി: മണിക്കൂറുകൾക്കകം തിരിച്ചെത്തി പേടിഎം,പണികൊടുത്തത് പേടിഎം ക്രിക്കറ്റ് ലീഗ്

Google Oneindia Malayalam News

മുംബൈ: ഗൂഗിൽ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെത്തി പേടിഎം. വാതുവെയ്പ്പ് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് ഡിജിറ്റൽ ആപ്ലിക്കേഷനായ പേടിഎമ്മിനെ ഗൂഗിൽ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്. പ്ലേസ്റ്റോറിൽ തിരിച്ചെത്തിയ കാര്യം അപ്ഡേറ്റ്: ആന്റ് വി ആർ ബാക്ക് എന്ന് ട്വീറ്റിലാണ് പേടിഎം ഔദ്യോഗികമായി സ്ഥിരീകരീകരിച്ചത്. ഇതോടെ ആപ്പ് ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമാകുമെന്നും പേടിഎം വ്യക്തമാക്കിയിട്ടുണ്ട്.

ഒരു രക്ഷാധികാരി ബൈജുവും കേരളത്തിന്റെ ഐപിഎല്‍ സ്വപ്‌നങ്ങളും... ഇനിയെത്ര ഹരിമാര്‍!ഒരു രക്ഷാധികാരി ബൈജുവും കേരളത്തിന്റെ ഐപിഎല്‍ സ്വപ്‌നങ്ങളും... ഇനിയെത്ര ഹരിമാര്‍!

പണികൊടുത്തത് ക്രിക്കറ്റ് ലീഗ്

പണികൊടുത്തത് ക്രിക്കറ്റ് ലീഗ്

പേടിഎം പുതിയതായി അവതരിപ്പിച്ച പേടിഎം ക്രിക്കറ്റ് ലീഗ് പരിപാടിയാണ് പേടിഎമ്മിന് പണികൊടുത്തത്. പ്രസ്തുത പരിപാടി ഗൂഗിൾ പ്ലേസ്റ്റോറിന്റെ നയങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആപ്പ് നീക്കം ചെയ്തിട്ടുള്ളത്. അതേ സമയം പ്രശ്നം ഏത് തരത്തിലാണ് പരിഹരിച്ചതെന്ന് പേടിഎം വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ട്അപ്പുകളിലൊന്നായ പേടിഎം ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഒന്നുകൂടിയാണ്. പേടിഎം ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കിയെങ്കിലും പേടിഎമ്മിന്റെ മറ്റ് ആപ്പുകളായ പേടിഎം മണി, പേടിഎം മാൾ, എന്നിവ ഗൂഗിൾ പ്ലേസ്റ്റോറിൽ നിലനിന്നിരുന്നു. യുപിഐ പ്ലാറ്റ്ഫോം ഉപയോഗിച്ച് ക്യാഷ് ലെസ് ഇടപാടുകൾ നടത്തുന്നതിനായി ഏറ്റവുമധികം പേർ ആശ്രയിച്ചുവന്നിരുന്നത് പേടിഎമ്മിനെയായിരുന്നു.

ചട്ടലംഘനത്തിന് മുന്നറിയിപ്പ്

ചട്ടലംഘനത്തിന് മുന്നറിയിപ്പ്

ഓൺലൈൻ കാസിനോകൾ അനുവദിക്കുകയോ കായിക രംഗത്തെ വാതുവെപ്പിന് കളമൊരുക്കുന്ന ചൂതാട്ട ആപ്പുകളെ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നു. ആപ്പ് ഉപയോക്താക്കളെ പണമോ മറ്റ് സമ്മാനങ്ങളോ ചൂതാട്ടത്തിലൂടെ നേടാൻ സഹായിക്കുന്ന മറ്റൊരു വെബ്സൈറ്റിലേക്ക് നയിച്ചാൽ അത് ഗൂഗിളിന്റെ ചട്ടലംഘനമാണന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. പ്രസ്തുുത ചട്ടം ലംഘിക്കുകയാണെങ്കിൽ കമ്പനികൾക്കെതിരെ ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു.


ഓൺലൈൻ കാസിനോകൾ അനുവദിക്കുകയോ കായിക രംഗത്തെ വാതുവെപ്പിന് കളമൊരുക്കുന്ന ചൂതാട്ട ആപ്പുകളെ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നു. ആപ്പ് ഉപയോക്താക്കളെ പണമോ മറ്റ് സമ്മാനങ്ങളോ ചൂതാട്ടത്തിലൂടെ നേടാൻ സഹായിക്കുന്ന മറ്റൊരു വെബ്സൈറ്റിലേക്ക് നയിച്ചാൽ അത് ഗൂഗിളിന്റെ ചട്ടലംഘനമാണന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. പ്രസ്തുുത ചട്ടം ലംഘിക്കുകയാണെങ്കിൽ കമ്പനികൾക്കെതിരെ ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു.

 പ്ലേസ്റ്റോറിൽ നിന്ന് നീക്കി

പ്ലേസ്റ്റോറിൽ നിന്ന് നീക്കി

പേടിഎം ആപ്പ് സസ്പെൻഡ് ചെയ്യുകയാണെന്ന് കാണിച്ച് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി പേടിഎം ഉച്ചയോടെ ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. പേടിഎം അടുത്ത കാലത്ത് അവതരിപ്പിച്ച പേടിഎം ക്രിക്കറ്റ് ലീഗ് ചട്ടങ്ങൾ ലംഘിക്കുന്നതാണെന്നും ഇതാണ് നടപടിയ്ക്ക് ഇടയാക്കിയതെന്നുമാണ് പേടിഎം വ്യക്തമാക്കിയിട്ടുള്ളത്. ഗുഗിൽ പ്ലേസ്റ്റോറിൽ നിന്ന് നീക്കിയതോടെ ആപ്പ് അപ്ഡേറ്റ് ചെയ്യാനോ പുതിയത് ഡൌൺലോഡ് ചെയ്യാനോ സാധിക്കില്ലെന്നും പേടിഎം ആപ്പ് താൽക്കാലികമായി ഗുഗിൾ പ്ലേസ്റ്റോറിൽ ലഭിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. അതേസമയം എത്രയും പെട്ടെന്ന് തിരിച്ചെത്തുമെന്നും കമ്പനി ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു. പേടിഎം ഉപയോക്താക്കളുടെ പണം പൂർണ്ണമായും സുരക്ഷിതമാണെന്നും പേടിഎം ആപ്ലിക്കേഷൻ പഴയതുപോലെ തന്നെ ഉപയോഗിക്കാൻ കഴിയുമെന്നും കമ്പനി ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.

കൂടുതൽ ആപ്പുകൾക്ക് മുന്നറിയിപ്പ്

കൂടുതൽ ആപ്പുകൾക്ക് മുന്നറിയിപ്പ്


പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ജനപ്രിയ സ്ട്രീമിംഗ് ആപ്പായ ഡിസ്നി+ ഹോട്ട്സ്റ്റാർ ഉൾപ്പെടെ നിരവധി ആപ്പുകൾക്ക് ഗൂഗിൾ പ്ലേസ്റ്റോർ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് മുമ്പായി അവകാശവാദം പ്രദർശിപ്പിക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഐപിഎൽ ക്രിക്കറ്റ് സീസൺ തുടങ്ങുന്നതിന് മുമ്പായി ഗൂഗിൾ കായിക രംഗത്തെ ഓൺലൈൻ വാതുവെപ്പ് സംബന്ധിച്ച് ആപ്പുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിൽ വാതുവെയ്പ്പ് നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്.

English summary
Paytm Returns to Google Play Store After Removed For Policy violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X