Get Updates
Get notified of breaking news, exclusive insights, and must-see stories!

പണമില്ലാതെ ഇന്ത്യയിലെവിടെയും കാര്‍ പാര്‍ക്കിംഗ്?

ബംഗളുരു: പണം നല്‍കാതെയും കാര്‍ പാര്‍ക്ക് ചെയ്യാം. പണമില്ലാതെ കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ വാലറ്റ് സേവനദാതാക്കള്‍ പേടിഎം രംഗത്ത്. മള്‍ട്ടി പാര്‍ക്കിംഗ് മാനേജ്‌മെന്റ് കമ്പനികളുമായി ചേര്‍ന്ന് രാജ്യത്തെമ്പാടും പണമില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സംവിധാനത്തിനാണ് പേടിഎം തുടക്കം കുറിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വിപണിയില്‍ നിന്ന് ഓഫ് ലൈന്‍ വിപണിയിലേക്കുകൂടി ചുവടുറപ്പിക്കാനും നേരിട്ട് പണമുപയോഗിക്കാതെയുള്ള സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൊന്നുകൂടിയാണിത്.

ഇതിനായി കമ്പനി ഇതിനകം തന്നെ വ്യാപാരികളായ എസ്എ പാര്‍ക്കിംഗ്, സെക്യുര്‍, ഡിഎപിഎസ് എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ട കമ്പനികളുമായി ചേര്‍ന്ന് 500 പാര്‍ക്കിംഗ് ഏരിയകളും പേടിഎം ഒരുക്കിക്കഴിഞ്ഞു. ഇതോടെ പണമില്ലാതെ ക്യൂ ആര്‍ കോഡുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പേടിഎം വാലറ്റുകളുപയോഗിച്ച് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്ന സംവിധാനത്തിനാണ് തുടക്കം കുറിക്കുകയാണ് പേടിഎം. നേരിട്ട് പണമുപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ബദലായി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സേവനങ്ങളാണ് ഇപ്പോള്‍ പേടിഎം നടത്തുന്നത്. പണമിടപാടിനാവശ്യമായ സമയം ലാഭിച്ച് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച സേവനം പ്രധാനം ചെയ്യുന്നതിനാണ് പേടിഎം ഊന്നല്‍ നല്‍കുന്നത്.

paytm

ചുരുങ്ങിയ സമയത്തിനുള്ളില്‍ പണമില്ലാതെയുള്ള ഇടപാട് സാധ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പേടിഎം വൈസ് പ്രസിഡന്റ് കിരണ്‍ വാസിറെഡ്ഡി പറയുന്നു. 122 മില്യണ്‍ സജീവ ഉപയോക്താക്കളുള്ള പേടിഎം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പാര്‍ക്കിംഗില്‍ 25 ശതമാനം പണമിടപാടുകളെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകളും കമ്പനിയുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.

ഇതിനെല്ലാം പുറമേ പാന്‍ ഷോപ്പുകള്‍, പച്ചക്കറി വില്‍പ്പന, ആദിത്യ ബിര്‍ള ഗ്രൂപ്പിന്റേതിന് സമാനമായ ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും വില്‍ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ്, ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ്, കഫേ കോഫീ ഡേ, പിസ ഹട്ട്, എന്നിവയുള്‍പ്പെടെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള ഭക്ഷ്യ ശൃഖലകള്‍ എന്നിവ ആരംഭിച്ച് ഓഫ് ലൈന്‍ വിപണിയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളാണ് കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+