കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീല ദീക്ഷിതിനെ കൊണ്ട് 'പൊറുതിമുട്ടി' കോണ്‍ഗ്രസ്.. രാഹുല്‍ ഗാന്ധിക്ക് കത്ത്

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജ്യതലസ്ഥാനത്തും കടുത്ത പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേതൃത്വം നേരിടുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ദില്ലിയിലെ 280 കോണ്‍ഗ്രസ് കമ്മിറ്റികള്‍ ദില്ലി അധ്യക്ഷ ഷീല ദീക്ഷിത് പിരിച്ചിവിട്ടിരുന്നു. ഇത് വലിയ പൊട്ടിത്തെറികള്‍ക്കായിരുന്നു മുന്‍പ് വഴിവെച്ചത്. ഇതിന് പിന്നാലെ നേതൃത്വത്തിന്‍റെ അറിവില്ലാതെ ജില്ലാ ബ്ലോക്ക് തലങ്ങളില്‍ നിരീക്ഷകരെ നിയമിച്ച ഷീലാ ദീക്ഷിതിന്‍റെ നടപടിക്ക് രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം നേതാക്കള്‍. ദില്ലിയുടെ ചുമതലയുള്ള എഐസിസി നേതാവ് പിസി ചാക്കോയും മൂന്ന് വര്‍ക്കിങ്ങ് പ്രസിഡന്‍റുമാരുമാണ് ഷീല ദീക്ഷിതിന്‍റെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

<strong>ബിജെപിയില്‍ തമ്മിലടി! യെഡ്ഡിക്കെതിരെ വാളെടുത്ത് നേതാക്കള്‍! വിമതരെ വാഴിക്കില്ല</strong>ബിജെപിയില്‍ തമ്മിലടി! യെഡ്ഡിക്കെതിരെ വാളെടുത്ത് നേതാക്കള്‍! വിമതരെ വാഴിക്കില്ല

അതേസമയം ചില മുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷയുടെ നടപടിക്കെതിരെ രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കത്തയക്കുകയും ചെയ്തിട്ടുണ്ട്. ദില്ലിയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെയാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായിരിക്കുന്നത്.

 തമ്മിലടി രൂക്ഷം

തമ്മിലടി രൂക്ഷം

ലോക്സഭാ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ 7 സീറ്റും ബിജെപിയായിരുന്നു വിജയിച്ചത്. ബിജെപി തരംഗത്തില്‍ നിലംതൊടാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. പാർട്ടിക്ക് നേരിടേണ്ടി വന്ന കനത്ത പരാജയത്തിന് പിന്നാലെ 280 കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ അധ്യക്ഷയായ ഷീലാ ദീക്ഷിത് പിരിച്ചുവിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം പഠിക്കാൻ ഷിലാ ദീക്ഷിത് നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ പോലും പരിഗണിക്കാതെയാണ് അധ്യക്ഷ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് കാണിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ദില്ലിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ പിസി ചാക്കോയേയും കെസി വേണുഗോപലിനേയും സമീപിച്ചു.

 വിമര്‍ശനം ഉയര്‍ന്നു

വിമര്‍ശനം ഉയര്‍ന്നു

ബ്ലോക്ക് കമ്മിറ്റികളിൽ ആധിപത്യം ഉറപ്പിക്കാനായുള്ള നീക്കമാണ് ഷീലാ ദീക്ഷിത് നടത്തുന്നതെന്നായിരുന്നു നേതാക്കളുടെ വിമര്‍ശനം. ഇതോടെ ഷീലയുടെ നടപടിക്കെതിരെ പിസി ചാക്കോ രംഗത്തെത്തി. അധ്യക്ഷയുടെ തിരുമാനം മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്തോട് കൂടിയാലോചിക്കാതെ പുതിയ നിരീക്ഷരെ നിയമിച്ചിരിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ദില്ലി കോണ്‍ഗ്രസിലെ മൂന്ന് വര്‍ക്കിങ്ങ് പ്രസിഡന്‍റുമാരാണ് പരസ്യമായി ഷീലാ ദീക്ഷിതിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

 രാഹുല്‍ ഗാന്ധിക്ക് കത്ത്

രാഹുല്‍ ഗാന്ധിക്ക് കത്ത്

അധ്യക്ഷയുടെ നടപടിക്കെതിരെ മുതിര്‍ന്ന മുന്‍ എംഎല്‍എമാരും നേതാക്കളും രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കത്തെഴുതുകയും ചെയ്തു. ഷീലാ ദീക്ഷിതിന്‍റെ അഭാവത്തില്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അനധികൃതമായ ഇടപെടലുകള്‍ നടത്തുകയാണെന്ന് നേതാക്കള്‍ കത്തില്‍ പറയുന്നു.
ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഷീല ദീക്ഷിത്. തിരഞ്ഞെടുപ്പിന് മുന്‍പ് ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ചയാകാതെ ആഭ്യന്തര തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ വരിഞ്ഞ് മുറുക്കുകയാണെന്നും കത്തില്‍ പറയുന്നു.അതേസമയം അധ്യക്ഷയുടെ നടപടിക്കെതിരെ പിസി ചാക്കോയും രംഗത്തെത്തി.

 ദൗര്‍ഭാഗ്യകരമെന്ന് കൊച്ചാര്‍

ദൗര്‍ഭാഗ്യകരമെന്ന് കൊച്ചാര്‍

നിരീക്ഷകരെ നിയമിക്കുന്നതിന് മുന്‍പ് തന്നെയും വര്‍ക്കിങ്ങ് പ്രസിഡന്‍റുമാരേയും അറിയിക്കണമായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ദീക്ഷിതിന് അദ്ദേഹം കത്തെഴുതി. മൂന്ന് വര്‍ക്കിങ്ങ് പ്രസിഡന്‍റുമാരും നടപടിയെ ചോദ്യം ചെയ്ത് ഷീലയ്ക്ക് കത്തയച്ചിട്ടുണ്ട്. തങ്ങളോട് തിരുമാനിക്കാതെ അധ്യക്ഷ ഒറ്റയ്ക്ക് തിരുമാനങ്ങള്‍ എടുക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് ഇവര്‍ കത്തില്‍ പറയുന്നു. അതേസമയം അധ്യക്ഷയുടെ നടപടിയെ പിന്തുണച്ച് ഷീലാ ക്യാമ്പിലെ മുതിര്‍ന്ന നേതാവായ ജിതേന്ദ്ര കുമാര്‍ കൊച്ചാര്‍ രംഗത്തെത്തി. പിസിസി അധ്യക്ഷയുടെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും അറിയാത്തത് ദൗര്‍ഭാഗ്യകരമാണെന്നും കൊച്ചാര്‍ പറഞ്ഞു.

<strong>'പ്രിയ നേതൃത്വമേ, നിങ്ങൾ സാധാരണക്കാരായ അണികളിൽ നിന്ന് എത്രയോ പ്രകാശദൂരം അകലെയാണ്'</strong>'പ്രിയ നേതൃത്വമേ, നിങ്ങൾ സാധാരണക്കാരായ അണികളിൽ നിന്ന് എത്രയോ പ്രകാശദൂരം അകലെയാണ്'

<strong>'ഫാസിസം തുലയട്ടെ എന്ന് ചുവരിലൊക്കെ എഴുതിവെക്കും. എന്താണ് ഫാസിസം എന്ന് ചോദിച്ചാൽ മേലോട്ട് നോക്കും'</strong>'ഫാസിസം തുലയട്ടെ എന്ന് ചുവരിലൊക്കെ എഴുതിവെക്കും. എന്താണ് ഫാസിസം എന്ന് ചോദിച്ചാൽ മേലോട്ട് നോക്കും'

English summary
PC Chacko against sheila Dikshit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X