കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫലം വരട്ടെ... വേണ്ടി വന്നാല്‍ എഎപിയുമായി സഖ്യമുണ്ടാക്കും, എക്‌സിറ്റ് പോള്‍ തെറ്റുമെന്ന് പിസി ചാക്കോ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ദില്ലിയില്‍ നില മെച്ചപ്പെടുത്തുമെന്ന സൂചനയുമായി പിസി ചാക്കോ. എക്‌സിറ്റ് പോളുകള്‍ തെറ്റും. വോട്ട് എണ്ണി തുടങ്ങുമ്പോള്‍ എല്ലാവര്‍ക്കും അത് മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇതുവരെ വന്ന എക്‌സിറ്റ് പോളുകളെല്ലാം കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കില്ലെന്നാണ് പ്രവചിക്കുന്നത്. പരമാവധി ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ചില സര്‍വേകള്‍ പ്രവചിച്ചത്. അതേസമയം കോണ്‍ഗ്രസ് വലിയ നാണക്കേടിനെയാണ് ഇത്തവണ നേരിടുന്നത്.

1

കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് എത്തുമെന്ന സര്‍വേയില്‍ വിശ്വാസമില്ലെന്ന് പിസി ചാക്കോ പറഞ്ഞു. അതേസമയം ദില്ലിയില്‍ വേണ്ടി വന്നാല്‍ അരവിന്ദ് കെജ്‌രിവാളിന്റെ എഎപിക്കൊപ്പം ചേര്‍ന്ന് സഖ്യമുണ്ടാക്കുമെന്ന സൂചനയും ചാക്കോ നല്‍കി. തിരഞ്ഞെടുപ്പ് ഫലത്തിനനുസരിച്ചാണ് ദില്ലിയില്‍ സഖ്യമുണ്ടാക്കുന്ന കാര്യം തീരുമാനിക്കുക. കോണ്‍ഗ്രസ് വിചാരിച്ചതിലും കൂടുതല്‍ നേട്ടമുണ്ടാക്കിയാല്‍ എഎപിയുമായി സഖ്യത്തിന് സാധ്യതയുണ്ടെന്നും ചാക്കോ പറഞ്ഞു.

ഫെബ്രുവരി 11ന് കോണ്‍ഗ്രസ് ദില്ലിയില്‍ എല്ലാവരെയും അമ്പരിപ്പിക്കും. എക്‌സിറ്റ് പോളുകള്‍ ശരിയാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. സര്‍വേകളില്‍ പറയുന്നതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നും പിസി ചാക്കോ പറഞ്ഞു. അതേസമയം ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി എഎപി തന്നെയാണെന്നും, ബിജെപിയല്ലെന്നും ചാക്കോ വ്യക്താക്കി.

ദില്ലിയില്‍ വികസനത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് പോരാടിയത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ തോറ്റ് പോയി എന്ന നിരാശ കോണ്‍ഗ്രസിനില്ല. ബിജെപിക്കെതിരെ പ്രത്യയശാസ്ത്രപരമായ യുദ്ധമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ദില്ലിയില്‍ വളരെ വേഗം കുറഞ്ഞ രീതിയിലാണ് പുരോഗതി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉണ്ടായിരുന്നത്. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസിനെ കാണുന്നത്. എഎപി വ്യാജ വാഗ്ദാനങ്ങളാണ് ജനങ്ങള്‍ നല്‍കുന്നതെന്നും പിസി ചാക്കോ പറഞ്ഞു.

ബിജെപി പ്രവര്‍ത്തകര്‍ വോട്ടുമറിച്ചോ? ഇന്ത്യാ ടുഡേ സര്‍വേ പറയുന്നത് ഇങ്ങനെ, മോദിക്ക് അനുകൂലം!!ബിജെപി പ്രവര്‍ത്തകര്‍ വോട്ടുമറിച്ചോ? ഇന്ത്യാ ടുഡേ സര്‍വേ പറയുന്നത് ഇങ്ങനെ, മോദിക്ക് അനുകൂലം!!

English summary
pc chacko opens about tie up possibility with aap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X