കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കോണ്‍ഗ്രസില്‍ അടി തുടങ്ങി; പിസി ചാക്കോയും രാജിവച്ചു, എല്ലാം ചെയ്തത് ഷീല ദീക്ഷിത് സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ദില്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. പിസിസി അധ്യക്ഷന്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോയും രാജിവച്ചു. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം 2013 വരെ ദില്ലി ഭരിച്ച ഷീല ദീക്ഷിത് സര്‍ക്കാരിന്റെ ഭരണമാണെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.

Pc

ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന 2013ലാണ് ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചതെന്ന് പിസി ചാക്കോ പറഞ്ഞു. പുതിയ പാര്‍ട്ടിയായ എഎപി വരികയും കോണ്‍ഗ്രസ് വോട്ടുകള്‍ മൊത്തമായി കൊണ്ടുപോകുകയും ചെയ്തു. ഈ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് പിന്നീട് സാധിച്ചില്ല. ഈ വോട്ടുകള്‍ ഇപ്പോഴും എഎപിക്കൊപ്പമാണെന്നും പിസി ചാക്കോ പറഞ്ഞു.

അതേസമയം, ഷീല ദീക്ഷിതിനെ കുറ്റപ്പെടുത്തിയ പിസി ചാക്കോയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. ഷീല ദീക്ഷിതിനെ അവരുടെ മരണശേഷവും കുറ്റപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറ പ്രതികരിച്ചു.

യുഎഇ-ഖത്തര്‍ മെയില്‍ തുടങ്ങി; ഖത്തറിന്റെ മൂന്ന് ആവശ്യങ്ങള്‍ നടക്കില്ലെന്ന് സൗദി, ചര്‍ച്ച പൊളിഞ്ഞുയുഎഇ-ഖത്തര്‍ മെയില്‍ തുടങ്ങി; ഖത്തറിന്റെ മൂന്ന് ആവശ്യങ്ങള്‍ നടക്കില്ലെന്ന് സൗദി, ചര്‍ച്ച പൊളിഞ്ഞു

Recommended Video

cmsvideo
This Is How Arvind Kejriwal Won Delhi Elections For The 3rd Time | Oneindia Malaya;am

ദില്ലിയില്‍ കോണ്‍ഗ്രസ് ദയനീയമായിട്ടാണ് പരാജയപ്പെട്ടത്. ഇത്തവണ എഎപി 62 സീറ്റ് നേടിയപ്പോള്‍ ബിജെപി എട്ട് സീറ്റ് പിടിച്ചു. 70 മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മാത്രമല്ല, മല്‍സരിച്ച മിക്ക മണ്ഡലങ്ങളിലും കെട്ടിവച്ച കാശ് നഷ്ടമായി. 2015ലും കോണ്‍ഗ്രസിന് ഒരു സീറ്റിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. 2013 വരെ തുടര്‍ച്ചയായി മൂന്ന് തവണ ദില്ലി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഷീല ദീക്ഷിതിന്റെ ഭരണത്തിന്റെ അവസാന കാലയളവില്‍ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

English summary
PC Chacko resigns as Delhi Congress in-charge after blaming Sheila Dikshit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X