കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമർ അബ്ദുള്ളയുടെ ചിത്രമാണിത്; രാജ്യത്തിന് അഭിമാനിക്കാവുന്ന ഒരു ചിത്രമായി ഇത് അനുഭവപ്പെടുന്നില്ല

Google Oneindia Malayalam News

തിരുവനന്തപുരം: കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലില്‍ നിന്നും മോചിപ്പിക്കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിസി വിഷ്ണുനാഥ്. കഴിഞ്ഞ ദിവസം പുറത്തുവന്ന മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ചിത്രത്തിന്‍റെ പശ്ചാത്തലത്തിലാണ് പിസി വിഷ്ണുനാഥിന്‍റെ പ്രതികരണം. കശ്മിരിലെ പ്രമുഖ നേതാക്കള്‍ ആറുമാസമായിട്ടും വീട്ടുതടങ്കലില്‍ തുടരുകയാണെന്നും ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ അഭിമാനിക്കാവുന്ന ഒരു ചിത്രമായി ഇത് നമ്മൾക്ക് അനുഭവപ്പെടുന്നില്ലെന്നും വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

ബൈക്കിലെത്തി മാല മോഷണം; സിനിമ സഹസംവിധായകന്‍ ഉള്‍പ്പടെ രണ്ടു പേര്‍ പോലീസ് പിടിയില്‍ബൈക്കിലെത്തി മാല മോഷണം; സിനിമ സഹസംവിധായകന്‍ ഉള്‍പ്പടെ രണ്ടു പേര്‍ പോലീസ് പിടിയില്‍

പിസി വിഷ്ണുനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കാശ്മീരിൽ നിന്നും പുറത്തുവന്ന മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ചിത്രമാണിത്.

ആഗസ്റ്റ് നാലാം തിയ്യതിയാണ് അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കിയത്. ആഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 ഇല്ലാതാക്കുന്ന ബില്ല് പാർലമെന്റിൽ കൊണ്ടുവരും മുമ്പ് ഭരണകൂടം രാജ്യത്തെ ജനങ്ങളോട് കളവു പറയുകയായിരുന്നു. കാശ്മീരിലേക്ക് സേനയെ വിന്യസിക്കുമ്പോൾ തീവ്രവാദ അക്രമണമാണ് പരസ്യമായി പറഞ്ഞത്. അതിനുശേഷം വയോധികനായ ഫറൂഖ് അബ്ദുള്ള ഉൾപ്പെടെ മുൻ മുഖ്യമന്ത്രിമാരടക്കം നേതാക്കളെ വീട്ടുതടങ്കലിലാക്കി;പുറംലോകവുമായുള്ള ആശയ വിനിമയ ബന്ധം വിച്ഛേദിച്ചു.
ഇപ്പോൾ ആറു മാസം കഴിഞ്ഞു!

pc

ഈ നേതാക്കൾ കാശ്മീർ ജനതയെ ഇന്ത്യൻ ദേശീയതയ്ക്കൊപ്പം നിർത്തുവാൻ വേണ്ടി പരിശ്രമിച്ചവരാണ്. അതിൽ തന്നെ മെഹബൂബ മുഫ്ത്തി രണ്ടു വർഷം മുമ്പുവരെ ബി ജെ പിയുമായ് ചേർന്ന് ഗവർമെന്റ് രൂപീകരിച്ച് അതിൽ മുഖ്യമന്ത്രിയായ നേതാവാണ്. ആറുമാസമായിട്ടും അവർ ഇപ്പോഴും വീട്ടുതടങ്കലിൽ തുടരുകയാണ്. ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ അഭിമാനിക്കാവുന്ന ഒരു ചിത്രമായി ഇത് നമ്മൾക്ക് അനുഭവപ്പെടുന്നില്ല.

കൊറോണ വൈറസ്; രാജ്യത്ത് നൂറോളം പേര്‍ നിരീക്ഷണത്തില്‍, കേരളത്തില്‍ 179 പേര്‍കൊറോണ വൈറസ്; രാജ്യത്ത് നൂറോളം പേര്‍ നിരീക്ഷണത്തില്‍, കേരളത്തില്‍ 179 പേര്‍

English summary
Pc vishnunadh about jammu and kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X