Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളെ മലയാളികൾക്കെതിരാക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും! വിമർശിച്ച് പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഇത് ബാധകമല്ല. സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് രംഗത്ത് വന്നിരിക്കുകയാണ്. സർക്കാർ മലയാളികളെ രണ്ട് തരം പൗരന്മാരാക്കുകയാണ് എന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

പിസി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 'ഡൽഹിയിലെ ജനങ്ങളെന്നും ഡൽഹിയിൽ താമസിക്കുന്ന ഡൽഹിക്കാരല്ലാത്തവർ' എന്നും വിവേചനം നടത്തി ആളുകളെ കോവിഡ് പ്രതിരോധത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ്. കേരള സർക്കാറാവട്ടെ, മലയാളികളെ തന്നെ രണ്ടുതരം പൗരന്മാരാക്കുകയാണ്. 'ഇവിടെ താമസിക്കുന്നവരും പ്രവാസി മലയാളികളും 'എന്ന ക്രൂരവും നിന്ദ്യവുമായ വിവേചനമാണ് കേരളം കൊണ്ടുവരുന്നത്.

cm

മലയാളികളെ മലയാളികൾക്കെതിരാക്കുന്ന വാക്കുകളാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വളരെ സൂക്ഷ്മമായി പ്രയോഗിക്കുന്നത്! വിവാദമുണ്ടായപ്പോൾ, കേരള സർക്കാർ അത്തരമൊരു നിലപാട് എടുത്തിട്ടില്ല എന്നാണ് അവകാശപ്പെടുന്നത്. ആരാണ് മലയാളിയെ കബളിപ്പിക്കുന്നത് എന്നതിന്റെ ഔദ്യോഗിക രേഖകളാണിത്. സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ചാർട്ടർ ചെയ്ത വിമാനങ്ങൾക്കുള്ള Standard operating procedures അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതാണ് അനുബന്ധമായി ചേർക്കുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ വ്യത്യസ്തമായ പോളിസികളാണ് ഉള്ളതെന്ന് പറയുന്നു. അതിൽ തന്നെ കേരളത്തിന്റെ ഉൾപ്പെടെ ഇക്കാര്യത്തിലുള്ള നിലപാടുകൾ എടുത്ത് ചേർത്തിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക്, കേരള സർക്കാർ ആവശ്യപ്പെടുന്നതു പോലുള്ള കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്ല. എന്നാൽ മടങ്ങി വരുന്ന യാത്രക്കാരൻ കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് കരുതണമെന്ന് കേരളം മാത്രമാണ് നിബന്ധന വെച്ചതെന്ന് അവരുടെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളം അത്തരമൊരു തീരുമാനം എടുത്തിട്ടില്ല, പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനം എടുക്കാം എന്നെല്ലാം പറഞ്ഞ് പ്രവാസികളെയും മലയാളികളെയും കബളിപ്പിക്കുന്നത് എന്തിനാണ് ? എത്ര മനുഷ്യത്വ രഹിതമായ വിവേചനമാണിത്...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+