• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡികെ ശിവകുമാർ സഹകരിക്കാതിരുന്നത് ഒരേയൊരു കാര്യത്തിൽ മാത്രം; കുടുക്കിയതിന് കാരണം ഇതാണ്, കുറിപ്പ്

cmsvideo
  ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ പ്രതികാര രാഷ്ട്രീയം

  ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡികെ ശിവകുമാറിനന്റെ അറസ്റ്റിൽ ഞെട്ടിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ ഡികെയും അറസ്റ്റിലായത് കോൺഗ്രസിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. ചിദംബരത്തിന്റയും ഡികെ ശിവകുമാറിന്റെയും അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ''തന്നെ അറസ്റ്റ് ചെയ്യുക എന്ന ദൗത്യം വിജയിപ്പിച്ച ബിജെപി സുഹൃത്തുക്കൾക്ക് അഭിനന്ദനം എന്നായിരുന്നു'' അറസ്റ്റിന് ശേഷം ഡികെ ശിവകുമാറിന്റെ പ്രതികരണം.

  കോണ്‍ഗ്രസ് ബന്ദിനിടെ അക്രമം; ബസുകള്‍ തകര്‍ത്തു, സ്‌കൂളുകള്‍ അടച്ചു, കെഎസ്ആര്‍ടിസി നിര്‍ത്തി

  ഹവാല ഇടപാടിൽ ഡികെ ശിവകുമാർ അറസ്റ്റിലായതിന് പിന്നിലെ മറ്റൊരു കാരണം കൂടി വെളിപ്പെടുത്തുകയാണ് കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വിഷ്ണുനാഥ് വിമർശനം ഉന്നയിക്കുന്നത്. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും കോൺഗ്രസ് നേരിടുമെന്ന് വിഷ്ണുനാഥ് വ്യക്തമാക്കുന്നു.

   പ്രതികാര രാഷ്ട്രീയം

  പ്രതികാര രാഷ്ട്രീയം

  പിസി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ല എന്ന വിശദീകരണമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റിന് കാരണമായി നൽകിയിട്ടുള്ളത്. കഴിഞ്ഞ 4 ദിവസവും അതിനുമുൻപും

  അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചപ്പോഴൊക്കെ അന്വേഷണ സംഘവുമായി ഡി കെ ശിവകുമാർ സഹകരിച്ചിരുന്നു. സഹകരിക്കാതെ ഇരുന്നത് ഒറ്റ കാര്യത്തിൽ മാത്രമാണ്.

  പ്രലോഭനത്തിൽ വീണില്ല

  പ്രലോഭനത്തിൽ വീണില്ല

  ബിജെപിയിൽ ചേർന്നാൽ കേസുകൾ ഒഴിവാക്കി കൊടുക്കാമെന്ന വാഗ്ദാനത്തോട് ശ്രീ ഡി കെ ശിവകുമാർ സഹകരിച്ചിട്ടില്ല. ഈ പ്രതികാര രാഷ്ട്രീയത്തെ നിയമപരമായും, രാഷ്ട്രീയമായും കോൺഗ്രസ് പാർട്ടി നേരിടും. സമാനമായ രൂപത്തിൽ തന്നെയാണ് പിണറായി വിജയനും പോകുന്നത്. നിരവധി തവണ അന്വേഷിച്ചിട്ടും, നിരവധി കോടതികളിൽ പരിശോധനകൾക്ക് വിധേയമായിട്ടും യാതൊരു തെളിവുകളും ഇല്ലാത്ത ടൈറ്റാനിയം കേസ് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത് പാലാ ഉപതെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച്കൊണ്ടല്ല കേന്ദ്രത്തിലെ നരേന്ദ്രമോദിയെ പ്രീണിപ്പിക്കാൻ വേണ്ടി കൂടിയാണ്. അത് കേരള ജനത തിരിച്ചറിയും- പിസി വിഷ്ണിനാശ് ഫേസ്ബുക്കിൽ കുറിച്ചു.

  ഒടുവിൽ അറസ്റ്റ്

  ഒടുവിൽ അറസ്റ്റ്

  നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ചൊവ്വാഴ്ച വൈകിട്ട് ഡികെ ശിവകുമാർ അറസ്റ്റിലാകുന്നത്. അറസ്റ്റ് വിവരം അറിഞ്ഞ് എൻഫോഴ്സ്മെന്റ് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ ഒഴുകിയെത്തുകയായിരുന്നു. ശിവകുമാറിനെ വൈദ്യപരിശോധനയ്ക്കായി എത്തിച്ച ആർഎംഎൽ ആശുപത്രിക്ക് മുമ്പിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തടിച്ചുകൂടി പ്രതിഷേധിച്ചു. 2017ൽ ശിവകുമാറിന്റെ ദില്ലിയിലെ വസതിയിൽ നിന്നും കണ്ടെത്തിയതിൽ ഏഴ് കോടി രൂപ കള്ളപ്പണം ആണെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്.

  വ്യാപക പ്രതിഷേധം

  അതേ സമയം ശിവകുമാറിന്റെ അറസ്റ്റിനെ തുടർന്ന് വ്യാപക കർണാടകയിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പലയിടത്തും ബസുകൾക്ക് നേരെ കല്ലേറുണ്ടായി. മൈസൂരു-ബെംഗളൂരു ഹൈവേയില്‍ ഗതാഗതം മുടങ്ങി. കേരള ആര്‍ടിസി ബസുകള്‍ ഇതുവഴിയുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയിലും ബെംഗളൂരു-മൈസൂരു ദേശീയ പാത ഉപരോധിച്ചിരുന്നു. മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. കനക്പുരയിലും രാമനഗരിയിലുമായി രണ്ട് ബസുകൾക്ക് സമരക്കാർ തീയിട്ടു.

  English summary
  PC Vishnunath facebook post on DK Shivakumar's arrest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more