കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയ രാജ്യമായ നേപ്പാൾ മുതൽ വലിയ രാജ്യമായ ചൈന വരെ! കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം

Google Oneindia Malayalam News

അതിർത്തിയിൽ 20 സൈനികർ വീരമൃത്യു വരിക്കാനിടയായത് കേന്ദ്ര സർക്കാരിനെതിരെ വലിയ വിമർശനം ഉയർത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധി അടക്കമുളള കോൺഗ്രസ് നേതാക്കൾ കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നേർക്ക് നിരന്തരം വിമർശനം ഉയർത്തുന്നു. അതിനിടെ ഭീകരർക്കൊപ്പം പിടിയിലായ കശ്മീര്‍ മുന്‍ ഡി എസ് പി ദവീന്ദര്‍ സിംഗിന് ജാമ്യം ലഭിച്ചതിനെതിരെയും വിമർശനം ശക്തമാവുകയാണ്.

കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥാണ് കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പിസി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഭീകരര്‍ക്കൊപ്പം പിടിയിലായ കശ്മീര്‍ മുന്‍ ഡി എസ് പി ദവീന്ദര്‍ സിംഗിന് ജാമ്യം ലഭിച്ചത് രാജ്യസുരക്ഷയെ കേന്ദ്ര സർക്കാർ എത്ര ലാഘവത്തോടെ കാണുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍, അമിത്ഷാ നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് സിംഗിന് കോടതി ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ഡല്‍ഹി പോലീസ് പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ജനങ്ങളോട് വിശദീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്.

Recommended Video

cmsvideo
Rahul Gandhi Questions PM Modi About Galwan Valley Issue | Oneindia Malayalam
modi

സിംഗ് ഉൾപ്പെടെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന കേസ് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് അന്വേഷിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനയുടെ ഷോപിയാന്‍ ജില്ലയിലെ കമാന്‍ഡര്‍ മുഷ്താഖും മറ്റു ഭീകരരും ചേര്‍ന്ന് ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് പോലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പിന്നീട് അന്വേഷണം എങ്ങനെ വഴിമുട്ടി?

ഒരു ഭാഗത്ത് രഹസ്യാന്വേഷണ ഏജൻസികളുടെ വീഴ്ച, മറുഭാഗത്ത് ചെറിയ രാജ്യമായ നേപ്പാൾ മുതൽ വലിയ രാജ്യമായ ചൈന വരെ പ്രകോപനം സൃഷ്ടിക്കുന്നു. നമ്മുടെ മണ്ണ് സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ധീര സൈനികർ വീരമൃത്യു വരിക്കുന്നു. ഇതിനിടയിൽ സർക്കാർ ഭീകരവാദികളെ രക്ഷപ്പെടാൻ വഴിയൊരുക്കുന്നു. രവീന്ദർസിംഗിനെ പോലെ തീവ്രവാദ ബന്ധമുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കുകയും, ഭരണഘടനയുടെ അന്തസത്ത തകർക്കുന്ന നിയമത്തിനെതിരെ പോരാടിയതിന്റെ പേരിൽ സഫൂറ സർഗാറിനെ പോലെ ഗർഭിണിയായ വിദ്യാർത്ഥികളെ വരെ തുറങ്കിലടയ്ക്കുകയും ചെയ്യുന്ന കാട്ടുനീതിയാണ് രാജ്യത്ത് നടമാടുന്നത്...''

സുശാന്തിന്റെ സംസ്ക്കാര ചടങ്ങിൽ റിയയെ കുടുംബം ഒഴിവാക്കി? സുശാന്തുമായി വഴക്കിന് കാരണംസുശാന്തിന്റെ സംസ്ക്കാര ചടങ്ങിൽ റിയയെ കുടുംബം ഒഴിവാക്കി? സുശാന്തുമായി വഴക്കിന് കാരണം

അന്ന് വാലും ചുരുട്ടി മടയിൽ തന്നെ ചുരുണ്ടു കൂടി! ബി ഉണ്ണിക്കൃഷ്ണനെ 'റോസ്റ്റ്' ചെയ്ത് ഷമ്മി തിലകൻ!അന്ന് വാലും ചുരുട്ടി മടയിൽ തന്നെ ചുരുണ്ടു കൂടി! ബി ഉണ്ണിക്കൃഷ്ണനെ 'റോസ്റ്റ്' ചെയ്ത് ഷമ്മി തിലകൻ!

English summary
PC Vishnunath slams Centre regarding the bail of Davinder Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X