കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുന്നാസര്‍ മഅ്ദനിക്ക് അടിയന്തര ശസ്ത്രക്രിയ; ആശുപത്രിയിലേക്ക് മാറ്റി

Google Oneindia Malayalam News

ബെംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് അടിയന്തര ശസ്ത്രക്രിയ. ബെംഗളൂരുവിലെ സഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രനാളിയില്‍ തടസമുണ്ടായതാണ് ശസ്ത്രക്രിയക്ക് കാരണം. ക്രിയാറ്റിന്റെ അളവ് വര്‍ധിച്ചിട്ടുണ്ട്. രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും മഅ്ദനി നേരിടുന്നു. നാളെ ശസ്ത്രക്രിയ നടക്കുമെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. ബെംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയായ മഅ്ദനിക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. തുടര്‍ന്ന് ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ്‌ളാറ്റിലാണ് അദ്ദേഹം വര്‍ഷങ്ങളായി കഴിയുന്നത്. കേസിന്റെ വിചാരണ നടക്കുന്നുണ്ട്.

a

കേരളത്തിലേക്ക് മഅ്ദനിക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും സമാകാലിക രാഷ്ട്രീയ സംഭവങ്ങളില്‍ അദ്ദേഹം പ്രതികരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റുമായി അദ്ദേഹത്തിന്റെ സന്ദേശം പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കുമായി ലഭിച്ചിരുന്നു. ബാബറി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തിലും പിഡിപി നേതാവായിരുന്ന പൂന്തുറ സിറാജ് ഐഎന്‍എല്ലില്‍ ചേര്‍ന്ന വേളയിലുമെല്ലാം മഅ്ദിയുടെ പ്രതികരണം വന്നിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; വാതില്‍ തുറന്നിട്ടു, നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 പ്ലസ് പ്രതീക്ഷകോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; വാതില്‍ തുറന്നിട്ടു, നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 പ്ലസ് പ്രതീക്ഷ

കാലങ്ങളായുള്ള ജയില്‍വാസം മഅ്ദനിയെ നിത്യരോഗിയാക്കി മാറ്റിയിട്ടുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് വിചാരണ തടവുകാരനായി പത്ത് വര്‍ഷത്തോളം അദ്ദേഹം തമിഴ്‌നാട് ജയിലിലായിരുന്നു. കോടതി വെറുതെവിട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ തിരിച്ചെത്തി. പിന്നീടാണ് ബെംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയാക്കപ്പെട്ടത്. തുടര്‍ന്ന് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്യുകയും കര്‍ണാടകയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും

English summary
PDP Chairman Abdunasar Madani admitted Hospital in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X