അബ്ദുന്നാസര്‍ മഅ്ദനിയുടെ ശസ്ത്രക്രിയ കഴിഞ്ഞു; ആശുപത്രിയില്‍ നിരീക്ഷണത്തില്‍
ബെംഗളൂരു: പിഡിപി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ബെംഗളൂരുവിലെ ആശുപത്രിയില്‍ അദ്ദേഹം നിരീക്ഷണത്തിലാണ്. കൊറോണയുടെ സാഹചര്യത്തില്‍ ആശുപത്രിയില്‍ കടുത്ത നിയന്ത്രണമാണിപ്പോള്‍. ഭാര്യ സൂഫിയ, മകന് സലാഹുദ്ദീന് അയ്യൂബി എന്നിവര്‍ ആശുപത്രിയിലുണ്ട്. ബെംഗളൂരുവിലെ സഫ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മൂത്രനാളിയില്‍ തടസമുണ്ടായതാണ് ശസ്ത്രക്രിയക്ക് കാരണം. ക്രിയാറ്റിന്റെ അളവ് വര്‍ധിച്ചിരുന്നു. രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ കുറച്ച് ദിവസം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് വിവരം.

ബെംഗളൂരു സ്ഫോടന കേസില്‍ പ്രതിയായ മഅ്ദനിക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. തുടര്‍ന്ന് ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ്ളാറ്റിലാണ് അദ്ദേഹം വര്‍ഷങ്ങളായി കഴിയുന്നത്. നേരത്തെ പലതവണ വിവിധ അസുഖങ്ങളെ തുടര്‍ന്ന് മഅ്ദനി ബെംഗളൂരുവിലെ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. കഴിഞ്ഞ വര്‍ഷം വിചാരണ വേളയില്‍ അദ്ദേഹം കോടതിയില്‍ ബോധരഹിതനാകുന്ന സാഹചര്യവുമുണ്ടായി. മഅ്ദനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു.
കേരളത്തിലേക്ക് മഅ്ദനിക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും സമാകാലിക രാഷ്ട്രീയ സംഭവങ്ങളില്‍ അദ്ദേഹം പ്രതികരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമാണ്. കാലങ്ങളായുള്ള ജയില്‍വാസം മഅ്ദനിയെ നിത്യരോഗിയാക്കി മാറ്റിയിട്ടുണ്ട്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് വിചാരണ തടവുകാരനായി പത്ത് വര്‍ഷത്തോളം അദ്ദേഹം തമിഴ്നാട് ജയിലിലായിരുന്നു. കോടതി വെറുതെവിട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ തിരിച്ചെത്തി. പിന്നീടാണ് ബെംഗളൂരു സ്ഫോടന കേസില്‍ പ്രതിയാക്കപ്പെട്ടത്.
-
ബെംഗളൂരുവിൽ യാത്ര ചെയ്യാൻ ഇനി ചിലവേറും; നാളെ മുതൽ പുതുക്കിയ ടോൾ നിരക്ക്, പണി ബസ് യാത്രക്കാർക്കും! -
ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications