കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഡിപി നേതാവ് മെഹബൂബ മുഫ്തിക്ക് തടങ്കലില്‍ നിന്ന് മോചനം, രാത്രിയോടെ പുറത്തിറങ്ങി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയെ തടങ്കലില്‍ നിന്ന് മോചിപ്പിക്കും. ഒരു വര്‍ഷത്തെ തടങ്കലിന് ശേഷമാണ് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ മോചിപ്പിക്കുന്നത്. ഇന്ന് രാത്രിയോടെ മെഹബൂബ പുറത്തിറങ്ങുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ 2019 ആഗസ്റ്റ് 5 മുതലാണ് മുഫ്തിയെ തടവിലാക്കിയത്. ആദ്യം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വസതിയിലുമാണ് തടങ്കലിലാക്കിയത്.

pdp

അതേസമയം, മെഹബൂബയെ എത്രനാള്‍ ഇങ്ങനെ തടവില്‍ വയ്ക്കുമെന്ന് സെപ്റ്റംബറില്‍ സുപ്രീം കോടതി ചോദിച്ചിരുന്നു. മുഫ്തിയുടെ മകള്‍ക്കും മകനും സന്ദര്‍ശിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഒരു വര്‍ഷത്തിലധികമായി മുഫ്തി തടങ്കലില്‍ കഴിയുന്നു. മെഹബൂബ മുഫിയെ നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ചത് അവസാനിച്ചതായി മകള്‍ ട്വീറ്റിലൂടെ പ്രതികരിച്ചു. ജൂലൈ മാസത്തില്‍ മുഫ്തിയുടെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.

അതേസമയം, മെഹബൂബയ്‌ക്കൊപ്പം അറസ്റ്റിലായ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള എന്നിവരെ നേരത്തെ വിട്ടയച്ചിരുന്നു. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് മെഹബൂബയെ ഇത്ര നാള്‍ തടവില്‍ പാര്‍പ്പിച്ചത്.

2 ലക്ഷം രൂപയിലധികം ശമ്പളം; ഐഎസ്ആര്‍ഒയില്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തിയ്യതി അടുത്തു...2 ലക്ഷം രൂപയിലധികം ശമ്പളം; ഐഎസ്ആര്‍ഒയില്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തിയ്യതി അടുത്തു...

ബിജെപിക്ക് പിന്നാലെ രണ്ടുംകൽപ്പിച്ച് ജെഡിയുവും, 15 നേതാക്കൾ പാർട്ടിക്ക് പുറത്ത്; നീക്കത്തിന് പിന്നിൽബിജെപിക്ക് പിന്നാലെ രണ്ടുംകൽപ്പിച്ച് ജെഡിയുവും, 15 നേതാക്കൾ പാർട്ടിക്ക് പുറത്ത്; നീക്കത്തിന് പിന്നിൽ

ബീഹാർ തിരഞ്ഞെടുപ്പ്: താരപ്രചാരക പട്ടികയിൽ നിന്ന് റൂഡിയേയും ഷാനവാസ് ഹുസൈനേയും വെട്ടി ബിജെപിബീഹാർ തിരഞ്ഞെടുപ്പ്: താരപ്രചാരക പട്ടികയിൽ നിന്ന് റൂഡിയേയും ഷാനവാസ് ഹുസൈനേയും വെട്ടി ബിജെപി

English summary
PDP chief Mehbooba Mufti is being released from detention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X