കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജമ്മു കശ്മീർ തുറന്ന ജയിലായി മാറി' കടന്നാക്രമിച്ച് മെഹ്ബൂബ,കേന്ദ്രം അനധികൃത ഖനനത്തെ പിന്തുണക്കുന്നു

Google Oneindia Malayalam News

ശ്രീനഗർ: അനധികൃതമായി മണൽ ഖനനം നടത്തുന്ന പ്രദേശം സന്ദർശിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞതായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ജമ്മു കശ്മീരിലെ വിഭവങ്ങൾ കൊള്ളയടിക്കപ്പെടുമ്പോൾ, ഇന്ത്യാ ഗവൺമെന്റിന് "ഞങ്ങളെ അവഹേളിക്കുകയല്ലാതെ മറ്റൊന്നുമില്ലെന്നാണ് സംഭവത്തെക്കുറിച്ച് മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചത്. മാസങ്ങളോളം വീട്ടുതടങ്കലിൽ കഴിഞ്ഞ മെബബൂബയെ മോചിപ്പിച്ചതിന് പിന്നാലെയാണ് കശ്മീരിൽ നിർണ്ണായക നീക്കങ്ങളും നടക്കുന്നത്.

കുവൈത്തില്‍ ഒന്നര ലക്ഷം പ്രവാസികളുടെ താമസരേഖ റദ്ദായി; 60 വയസ് കഴിഞ്ഞവര്‍ക്ക് ഇനി വർക്ക് പെർമിറ്റില്ലകുവൈത്തില്‍ ഒന്നര ലക്ഷം പ്രവാസികളുടെ താമസരേഖ റദ്ദായി; 60 വയസ് കഴിഞ്ഞവര്‍ക്ക് ഇനി വർക്ക് പെർമിറ്റില്ല

ഖനനത്തിന് പിന്തുണ?

ഖനനത്തിന് പിന്തുണ?

ഇന്ന് രംബിയാര നല്ല സന്ദർശിക്കുന്നതിൽ നിന്ന് തദ്ദേശ ഭരണകൂടം എന്നെ തടഞ്ഞു. അനധികൃത ടെണ്ടറുകളിലൂടെ മണൽ ഖനനം നടത്തുന്നതിനൊപ്പം സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് പുറംജോലി നൽകുകയും പ്രദേശവാസികളെ ഇവിടെ നിന്ന് വിലക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഭൂമിയും വിഭവങ്ങളും കേന്ദ്രസർക്കാർ കൊള്ളയടിക്കുകയാണ്, അത് ഞങ്ങളെ അവഹേളിക്കുകയല്ലാതെ മറ്റൊന്നുമല്ലെന്നും, "പിഡിപി നേതാവ് ട്വീറ്റ് ചെയ്തു.

 പുതിയ കശ്മീർ

പുതിയ കശ്മീർ

കേന്ദ്രസർക്കാരിന്റെ അവകാശ ലംഘനത്തെക്കുറിച്ച് ആരോപണം ഉന്നയിച്ച മെഹബൂബ മുഫ്തി അത് അവരുടെ പുതിയ കശ്മീരിനെ വാർത്തെടുക്കുകയാണ്. മണൽ മാഫിയ പകൽ വെളിച്ചത്തിൽ പോലും പ്രവർത്തിക്കുകയാണ്. ഇതുവരെയും ഞങ്ങൾ നിശബ്ദരായിരുന്നു. ഒരു നേതാവ് എന്ന നിലയിൽ ഇത്തരം പ്രശ്നങ്ങൾ വിശദീകരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. എന്നാൽ ബിജെപി എന്റെ അവകാശങ്ങൾ ധിക്കാരപരമായി ലംഘിക്കുകയും സുരക്ഷയുടെ മറവിൽ എന്റെ നീക്കങ്ങളെ തടയുകയുമാണ്.

പുതിയ സഖ്യം

പുതിയ സഖ്യം


വീട്ടുതടങ്കലിൽ നിന്ന് അടുത്തിടെ മോചിപ്പിച്ച മെഹബൂബ മുഫ്തി പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ എന്ന പേരിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ ഒരു സഖ്യം രൂപീകരിച്ചിരുന്നു. പിഡിപിയ്ക്ക് പുറമേ നാഷണൽ കോൺഫറൻസ്, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് ആൻഡ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (എം) എന്നീ രാഷ്ട്രീയ പാർട്ടികളാണുള്ളത്. ജമ്മു കശ്മീരിൽ വരാനിരിക്കുന്ന ഡിഡിസി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് ഈ സഖ്യം വ്യക്തമാക്കിയിട്ടുള്ളത്. കോൺഗ്രസിന്റെ പിന്തുണയോടെയായിരിക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

അട്ടിമറി നീക്കമെന്ന്

അട്ടിമറി നീക്കമെന്ന്


കേന്ദ്രസർക്കാർ രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തം അട്ടിമറിയ്ക്കുകയാണെന്ന് മെഹബൂബ മുഫ്തി ഇന്ന് ആരോപണമുന്നയിച്ചിരുന്നു. ബിജെപി ഒഴികെ മറ്റൊരു പാർട്ടിയെയും തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി പ്രചാരണം നടത്താൻ അനുവദിക്കില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു. ബിജെപിയെ സഹായിക്കുന്നതിനായി കശ്മീർ ഭരണകൂടം തങ്ങളെ പൂട്ടിയിടുകയാണെന്നും മുഫ്തി ആരോപിച്ചിരുന്നു.

English summary
PDP Chief Mehbooba Mufti slam Kashmir administration over stopped to visit mining site
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X