കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസ്-പിഡിപി സഖ്യം ഭരണം പിടിക്കും; നാഷണല്‍ കോണ്‍ഫറന്‍സ് പിന്തുണക്കും

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസ്-പിഡിപി സഖ്യം ഭരണം പിടിക്കും | #Congress | #PDP | Oneindia Malayalam

ദില്ലി: പിഡിപി സഖ്യത്തില്‍ നിന്ന് ബിജെപി വേര്‍പിരിഞ്ഞതോടെയാണ് ജമ്മു-കശ്മീരിലെ സര്‍ക്കാര്‍ നിലംപൊത്തുന്നത്. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ ന്യൂനപക്ഷമായ മെഹബൂബ മുഫ്തിയുടെ കീഴിലുള്ള മന്ത്രിസഭ രാജിവെക്കുകയായിരുന്നു. പിന്നീട് ഗവര്‍ണ്ണര്‍ ഭരണത്തിലുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കങ്ങള്‍ സജീവമാക്കിയിരുന്നു.

പിഡിപിയിലെ വിമതരുടെ പിന്തുണയോടെ അധികാരം പിടിച്ചെടുക്കാനായിരുന്നു ബിജെപി നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ എംഎല്‍എമാരെ പിടിച്ചു നിര്‍ത്തി ബിജെപിയുടെ നീക്കങ്ങള്‍ക്ക് പിഡിപി തടയിട്ടുവരികയായിരുന്നു. ഇപ്പോഴിതാ ബിജെപിക്ക് കടുത്ത തിരിച്ചടി നല്‍കികൊണ്ട് സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണ്. പിഡിപി, നാഷണല്‍ കോണ്‍ഫ്രന്‍, കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ നേതൃത്വത്തിലാണ് കശ്മീരില് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്.

കോണ്‍ഗ്രസ് നേരത്തെ

കോണ്‍ഗ്രസ് നേരത്തെ

പിഡിപിയുമായി ചേര്‍ന്ന് ഭരണം നടത്താന്‍ നീക്കമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയത്. ഇതോടെയാണ് ജമ്മുകശ്മീരില്‍ ഭരണം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളുമായി ബിജെപി മുന്നോട്ട് വന്നത്. അമിത് ഷായുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു ഇതിനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നത്.

ബിജെപിയുടെ ശ്രമം

ബിജെപിയുടെ ശ്രമം

പിഡിപി എംഎല്‍എമാര്‍ക്കിടയിലെ അസ്വാസരങ്ങള്‍ മുതലെടുക്കാനായിരുന്നു ബിജെപിയുടെ ശ്രമം. മെഹബൂബയുടെ നേത്യത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയി പിഡിപി എംഎല്‍എ ആബിദ് അന്‍സാരി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ പിന്തുണക്കാന്‍ പിഡിപിയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.

പിന്തുണ

പിന്തുണ

പന്ത്രണ്ടിലേറെ എംഎല്‍എമാര്‍ തങ്ങളോടൊപ്പം ഉണ്ടെന്നാണ് ആബിദ് അന്‍സാരിയുടെ അവകാശവാദം. കശ്മീരിലെ പ്രധാന ഷിയ പണ്ഡിതനായ ഇമ്രാന്‍ അന്‍സാരിയുടെ ബന്ധുകൂടിയാണ് ആബിദ്. ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ക്ക് പിന്നില്‍ ആബിദ് അന്‍സാരിയുടെ പിന്തുണയുണ്ടെന്നായിരുന്നു സൂചന.

പുതിയ സര്‍ക്കാര്‍

പുതിയ സര്‍ക്കാര്‍

ഈ നീക്കങ്ങളൊന്നും വിജയത്തിലെത്തിക്കാന്‍ ബിജെപിക്ക് കഴിയാതിരുന്നതോടെ കശ്മീരിലെ ഗവര്‍ണ്ണര്‍ ഭരണം നീണ്ടുപോവുകയായിരുന്നു. എന്നാല്‍ ബിജെപിയെ പ്രതിരോധിക്കാന്‍ വേണ്ടി സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എ്ന്ന് റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പിഡിപി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫ്രന്‍സ്

പിഡിപി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫ്രന്‍സ്

പിഡിപി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫ്രന്‍സ് എന്നീ കക്ഷികള്‍ ചേര്‍ന്നാണ് സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുന്നത്. പിഡിപിയില്‍ നിന്ന് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ മറികടക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഭൂരിപക്ഷ സഖ്യ

ഭൂരിപക്ഷ സഖ്യ

ജമ്മു-കശ്മീരില്‍ പിഡിപിക്ക് 28 ഉം നാഷണല്‍ കോണ്‍ഗ്രസ്സിന് 15 ഉം കോണ്‍ഗ്രസ്സിന് 12 ഉം എംഎല്‍എമാരാണുള്ളത്. ഈ മൂന്ന് കക്ഷികളും ഒന്നിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപികരിക്കുന്നതിനുള്ള ഭൂരിപക്ഷ സഖ്യ ലഭിക്കും. കേവല ഭൂരിപക്ഷത്തിന് 44 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

കോണ്‍ഗ്രസ് കൂടി ചേരുന്നതോടെ

കോണ്‍ഗ്രസ് കൂടി ചേരുന്നതോടെ

ബന്ധശത്രുക്കളായ പിഡിപിയും നാഷണല്‍ കോണ്‍ഫ്രന്‍സും ഒരുമിച്ചു നില്‍ക്കുന്നതോടെ ജമ്മ-കശ്മീരിന്റെ രാഷ്ട്രീയ സമവാക്യം തന്നെ മാറുമെന്നാണ് വിലയിരുത്തുന്നത്. അവര്‍ക്കൊപ്പം കോണ്‍ഗ്രസ് കൂടി ചേരുന്നതോടെ സംസ്ഥാനത്ത് ബിജെപി അപ്രസക്തമാകും.

പുറത്തുനിന്ന് പിന്തുണ

പുറത്തുനിന്ന് പിന്തുണ

കൂട്ടുക്ഷി മന്ത്രിസഭയില്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് പങ്കാളിയാകില്ലെങ്കിലും കോണ്‍ഗ്രസ്-പിഡിപി സര്‍ക്കാറിന് അവര്‍ പുറത്തുനിന്ന് പിന്തുണ നല്‍കും. മന്ത്രിസഭയില്‍ മെഹബൂബ മുഫ്തിക്ക് പകരം മറ്റേതെങ്കിലും മുതിര്‍ന്ന പിഡിപി നേതാവായിരിക്കും മുഖ്യമന്ത്രിയാവുക.

നീക്കങ്ങള്‍

നീക്കങ്ങള്‍

സജ്ജാദ് ലോണിന്റെ പ്പീപ്പിള്‍ കോണ്‍ഫറിന്‍സിന്റെ നേതൃത്വത്തില്‍ ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. പീപ്പില്‍ കോണ്‍ഫ്രന്‍സിനന് രണ്ട് എംഎല്‍എമാര്‍ മാത്രമാണ് ഉള്ളതെങ്കിലും 25 എംഎല്‍എമാരുള്ള ബിജെപിയുമായി ചേര്‍ന്നായിരുന്നു നീക്കം നടത്തിയത്.

അടര്‍ത്തിയെടുത്ത്

അടര്‍ത്തിയെടുത്ത്

ഇവര്‍ക്ക് കേവല ഭൂരിപക്ഷത്തിലെത്താനുള്ള അംഗസഖ്യം ലഭിക്കാത്ത സാഹചര്യത്തില്‍ പിഡിപിയിലെ അസംതൃപ്തരായ എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ഭൂരിപക്ഷം തികയ്ക്കാനായിരുന്നു ബിജെപിയുടെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസ്, പിഡിപി, നാഷണ്‍ല്‍ കോണ്‍ഫറന്‍സ് സഖ്യം രൂപീകരിക്കപ്പെടുന്നതോടെ ബിജെപിയുടെയും പീപ്പില്‍ കോണ്‍ഫറന്‍സിന്റെയും മോഹങ്ങളാണ് പൊലിയുകയാണ്.

English summary
PDP, Congress and National Conference in Talks to Form J&K Govt to Checkmate BJP’s Efforts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X