കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ചരിത്രം വഴിമാറി; പിഡിപി-കോണ്‍ഗ്രസ്-എന്‍സി സഖ്യസര്‍ക്കാര്‍!! അല്‍ത്താഫ് മുഖ്യമന്ത്രി

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീര്‍ രാഷ്ട്രീയത്തില്‍ ചരിത്രം രചിച്ച് പുതിയ നീക്കം. ചിരവൈരികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കും. കോണ്‍ഗ്രസ് കൂടി ഈ സഖ്യത്തില്‍ ചേര്‍ന്നതോടെ തകര്‍ന്നത് ബിജെപിയുടെ സ്വപ്നം. ബിജെപിയെ പുറത്താക്കാന്‍ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കശ്മീരില്‍ ഭരണത്തില്‍ ബിജെപിക്ക് പങ്കാളിത്തം കിട്ടയത് ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ അധികം വൈകിയില്ല. പിഡിപിയും ബിജെപിയും ഉടക്കിപ്പിരിഞ്ഞു. പിന്നീട് കോണ്‍ഗ്രസ് നടത്തിയ നീക്കമാണിപ്പോള്‍ സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വഴി തെളിഞ്ഞിരിക്കുന്നത്. സഖ്യം നാളെ ഗവര്‍ണറെ കാണും. വിശദാംശങ്ങള്‍ ഇങ്ങനെ.....

 പിഡിപി നേതാവ് മുഖ്യമന്ത്രിയാകും

പിഡിപി നേതാവ് മുഖ്യമന്ത്രിയാകും

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് കശ്മീരില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നത്. കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചകള്‍ അതീവ രഹസ്യമായിരുന്നു. സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ച ശേഷമാണ് വിവരം പുറത്തായത്. പിഡിപി നേതാവ് മുഖ്യമന്ത്രിയാകും.

 മെഹ്ബൂബക്ക് പകരം

മെഹ്ബൂബക്ക് പകരം

സഖ്യസര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആരാകും മുഖ്യമന്ത്രി എന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. ബിജെപി-പിഡിപി സര്‍ക്കാരില്‍ പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ പുതിയ സഖ്യസര്‍ക്കാരില്‍ മെഹ്ബൂബ മുഖ്യമന്ത്രിയാകില്ല. പകരം അവരുടെ പാര്‍ട്ടിയിലെ നേതാവ് മുഖ്യമന്ത്രിയാകും.

അല്‍ത്താഫ് ബുഖാരി

അല്‍ത്താഫ് ബുഖാരി

പിഡിപിയുടെ മുതിര്‍ന്ന നേതാവായ അല്‍ത്താഫ് ബുഖാരിയായിരിക്കും അടുത്ത മുഖ്യമന്ത്രി. എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് സമവായത്തിലെത്തുകയും പൊതുസമ്മതനായ വ്യക്തിയെ മുഖ്യമന്ത്രി പദവിയിലേക്ക് നിര്‍ദേശിക്കുകയുമായിരുന്നു. അല്‍ത്താഫ് ബുഖാരി തന്നെ ഇക്കാര്യം സമ്മതിച്ചു.

കശ്മീരികള്‍ക്ക് നല്ല വാര്‍ത്ത

കശ്മീരികള്‍ക്ക് നല്ല വാര്‍ത്ത

മുന്‍ ധനമന്ത്രിയാണ് അല്‍ത്താഫ് ബുഖാരി. എന്‍സി നേതാവ് ഉമര്‍ അബ്ദുല്ലയുമായി നടത്തിയ ചര്‍ച്ചയാണ് അല്‍ത്താഫിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. കശ്മീരിലെ ജനങ്ങള്‍ക്ക് ഉടന്‍ നല്ല വാര്‍ത്ത കേള്‍ക്കാമെന്ന് അല്‍ത്താഫ് പറഞ്ഞു. ഗവര്‍ണറെ കാണാന്‍ ഒരുങ്ങുകയാണ് നേതാക്കള്‍.

വ്യാഴാഴ്ച ഗവര്‍ണറെ കാണും

വ്യാഴാഴ്ച ഗവര്‍ണറെ കാണും

വ്യാഴാഴ്ച മൂന്ന് പാര്‍ട്ടിയുടെയും നേതാക്കള്‍ ചേര്‍ന്ന് ഗവര്‍ണറെ കാണുമെന്നാണ് വിവരം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിക്കും. പിഡിപിക്ക് 28 എംഎല്‍എമാരുണ്ട്. എന്‍സിക്ക് 15ഉം. കോണ്‍ഗ്രസിന്റെ 12 എംഎല്‍എമാരും കൂടി ചേരുമ്പോള്‍ ശക്തമായ സര്‍ക്കാര്‍ സംസ്ഥാനത്ത് നിലവില്‍ വരും. 44 അംഗങ്ങളാണ് നിയമസഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ ആവശ്യം.

 കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം

കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം

എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിഷയത്തില്‍ വ്യക്തമായി പ്രതികരിച്ചില്ല. ചര്‍ച്ച നടക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാര്‍ രൂപീകരിക്കാനാണ് മൂന്ന് പാര്‍ട്ടികളുടെയും തീരുമാനം. എന്നാല്‍ ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഗുലാംനബി ആസാദ് പറഞ്ഞു.

നിലവില്‍ ഗവര്‍ണര്‍ ഭരണം

നിലവില്‍ ഗവര്‍ണര്‍ ഭരണം

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പിഡിപിയും ബിജെപിയും ചേര്‍ന്നാണ് കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. കശ്മീരില്‍ അധികാരം ബിജെപി സ്വന്തമാക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂണ്‍ ആറിന് ബിജെപിയും പിഡിപിയും തെറ്റിപ്പിരിഞ്ഞു. പിന്നീട് ബിജെപിയുടെ ആവശ്യപ്രകാരം ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

ഡിസംബര്‍ 19ന് പൂര്‍ത്തിയാകും

ഡിസംബര്‍ 19ന് പൂര്‍ത്തിയാകും

ആറ് മാസത്തേക്കാണ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഈ കാലവധി ഡിസംബര്‍ 19ന് പൂര്‍ത്തിയാകും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടികളും അവകാശവാദം ഉന്നയിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ ഭരണത്തിന്റെ കാലാവധി നീട്ടുകയാണ് ചെയ്യുക. എന്നാല്‍ പുതിയ സഖ്യസര്‍ക്കാര്‍ വരുന്നതോടെ ഇനി ഗവര്‍ണര്‍ ഭരണം നീട്ടില്ലെന്ന് കരുതുന്നു.

ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചു

ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചു

ഗവര്‍ണര്‍ ഭരണത്തിന്റെ കാലാവധി പൂര്‍ത്തായാകാനിക്കെ, ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കുന്നുണ്ടെന്ന സൂചനകള്‍ വന്നിരുന്നു. രണ്ട് എംഎല്‍എമാര്‍ മാത്രമുള്ള സജ്ജാദ് ലിയോണിന്റെ പീപ്പിള്‍ കോണ്‍ഫറന്‍സുമായി സഹകരിച്ച് ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നായിരുന്നു വിവരം. ബിജെപിക്ക് 25 എംഎല്‍എമാരുണ്ട്. എന്നാല്‍ ഈ നീക്കം വിജയിച്ചില്ല.

വിമതരെ കൂട്ടുപിടിക്കാന്‍ നീക്കം

വിമതരെ കൂട്ടുപിടിക്കാന്‍ നീക്കം

നിയമസഭയില്‍ ഭൂരിപക്ഷം ലഭിക്കുന്നതിന് 44 അംഗങ്ങളുടെ പിന്തുണ വേണം. ബിജെപിയുടെ 25ഉം പീപ്പിള്‍ കോണ്‍ഫറന്‍സിന്റെ രണ്ടും ചേര്‍ന്നാല്‍ 27 ആകും. വീണ്ടും 17 എംഎല്‍എമാരുടെ കുറവുണ്ട്. പിഡിപിയിലെ ചില വിമത എംഎല്‍എമാര്‍ മറുകണ്ടം ചാടുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ഈ നീക്കംവിജയിച്ചില്ല.

മറുപക്ഷം വേഗത കൂട്ടി

മറുപക്ഷം വേഗത കൂട്ടി

ബിജെപിയുടെ ഈ നീക്കം മനസിലാക്കിയാണ് മതേതര കക്ഷികള്‍ ചര്‍ച്ച വേഗത്തിലാക്കിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനകമാണ് പിഡിപിയും കോണ്‍ഗ്രസും എന്‍സിയും ഐക്യചര്‍ച്ച ആരംഭിച്ചതും ധാരണയിലെത്തിയതും. പിഡിപിയും എന്‍സിയും സഖ്യം ചേരാന്‍ തീരുമാനിച്ചത് ബിജെപിയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുപാര്‍ട്ടികളും ഒന്നിച്ചത്.

സൗദി, യുഎഇ, ഖത്തര്‍; ജോലി തേടി ഗള്‍ഫിലേക്കാണോ? ഇന്ത്യക്കാര്‍ക്ക് പുതിയ നിബന്ധന, അറിയേണ്ടവസൗദി, യുഎഇ, ഖത്തര്‍; ജോലി തേടി ഗള്‍ഫിലേക്കാണോ? ഇന്ത്യക്കാര്‍ക്ക് പുതിയ നിബന്ധന, അറിയേണ്ടവ

ഗോവയില്‍ ബിജെപി പെട്ടു; സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം, പരീക്കര്‍ക്ക് 48 മണിക്കൂര്‍ അന്ത്യശാസനം ഗോവയില്‍ ബിജെപി പെട്ടു; സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം, പരീക്കര്‍ക്ക് 48 മണിക്കൂര്‍ അന്ത്യശാസനം

English summary
PDP-Congress-National Conference to Form Govt in J&K, Altaf Bukhari Likely to be CM: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X