കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പിഡിപി നേതാക്കള്‍ തടങ്കലില്‍, ഫാറൂഖ് അബ്ദുള്ളയെ കണ്ട് കശ്മീരി പണ്ഡിറ്റ് സംരംഭകര്‍!!

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ നിര്‍ണായക നീക്കങ്ങള്‍. നേരത്തെ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ സഖ്യത്തിലെ പ്രമുഖ പാര്‍ട്ടി നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതാവ് ഫാറൂഖ് അബ്ദുള്ള കശ്മീരി പണ്ഡിറ്റ് സംരംഭകര്‍ നേരിട്ട് കണ്ടിരിക്കുകയാണ്. ബിജെപിയെ ഞെട്ടിക്കുന്ന നീക്കമാണിത്. ഇവര്‍ക്ക് വേണ്ടിയാണ് ബിജെപി രാഷ്ട്രീയ പോരാട്ടം നടത്തുന്നത്. ഗുപ്കര്‍ ഉടമ്പടിക്ക് പിന്തുണയും ഇവര്‍ അറിയിച്ചു. നേരത്തെ കശ്മീരി പണ്ഡിറ്റ് വിഭാഗത്തിന് പൂര്‍ണമായ പിന്തുണ ഫാറൂഖ് അബ്ദുള്ള നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിന് വേണ്ടി പോരാടുമെന്ന് ഈ സഖ്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

1

ഇതിനിടെ കശ്മീരികളെ തടങ്കലില്‍ വെക്കുന്നതിനെതിരെ പിഡിപി പ്രവര്‍ത്തകരും നേതാക്കളും തെരുവിലിറങ്ങി. പ്രതിഷേധം ശക്തമായതോടെ ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. നിരവധി പ്രമുഖ നേതാക്കളും അറസ്റ്റിലായെന്നാണ് സൂചന. ശ്രീനഗറിലെ ഷെരെ കശ്മീര്‍ പാര്‍ക്കിന് സമീപമുള്ള പാര്‍ട്ടി ഓഫീസിന് ചുറ്റും ഇവര്‍ ഒത്തുച്ചേര്‍ന്നിരുന്നു. ഇവിടെ നിന്ന് മാര്‍ച്ച ആരംഭിക്കാനായിരുന്നു ശ്രമം. ഇവര്‍ ജയിലില്‍ അടച്ച കശ്മീരില്‍ വിട്ടയക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. മെഹബൂബ മുഫ്തി അടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
India's discussion with russia for sputnik 5 | Oneindia Malayalam

പ്രതിഷേധക്കാര്‍ നഗരമധ്യത്തിലേക്ക് എത്തുന്നതിനിടെയാണ് ഇവരെ പോലീസ് തടഞ്ഞതും അറസ്റ്റ് ചെയ്തതും. ഇവരില്‍ പലരും ഇപ്പോള്‍ കസ്റ്റഡിയിലാണ്. സമാധാനപരമായ നടത്തുന്ന സമരത്തെയാണ് പോലീസ് തടഞ്ഞതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. യുവാക്കള്‍ക്കെതിരെ അതിക്രമങ്ങള്‍, മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തല്‍, ഏറ്റവും മോശം രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ഇവയാണ് കശ്മീരില്‍ നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പോലീസ് രാഷ്ട്രീയ പാര്‍ട്ടികളെ അടിച്ചമര്‍ത്തി കൊണ്ട് നില സാധാരണ ഗതിയിലേക്ക് കൊണ്ടുവന്നെന്ന് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി ട്വീറ്റ് ചെയ്തു.

അതേസമയം കൂടുതല്‍ പ്രക്ഷോഭങ്ങള്‍ ഇനിയും നടക്കുമെന്നാണ് രാഷ്ട്രീയ സഖ്യം സൂചിപ്പിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളില്‍ നിന്ന് തന്നെ പിന്തുണ വന്നതോടെ കേന്ദ്ര സര്‍ക്കാരും സമ്മര്‍ദത്തിലാണ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാനാവില്ലെങ്കിലും, കശ്മീരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. പ്രത്യേകിച്ച് രാഷ്ട്രീയ തടവുകാരെ മുഴുവന്‍ വിട്ടയച്ച് രാഷ്ട്രീയ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരേണ്ടി വരും. കശ്മീരില്‍ ഒരു വര്‍ഷമായി ബിജെപി മാത്രമാണ് പ്രവര്‍ത്തനം നടത്തുന്നത്. ഭീകര സംഘടനകളില്‍ യുവാക്കള്‍ കൂടുതലായി ചേരുന്നതും സര്‍ക്കാരിനും സൈന്യത്തിനും തലവേദനയാണ്.

English summary
pdp leaders detained after protesting against detaining of politcal prisoners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X