കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഹ്ബൂബയെ അനുസരിക്കാതെ പിഡിപി എംപിമാര്‍; രാജിവെച്ചില്ല, കശ്മീരിലേക്ക് പോയതുമില്ല

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പിഡിപി എംപിമാരോട് രാജിവെക്കാന്‍ പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ എംപിമാര്‍ രാജിവെച്ചിട്ടില്ല. പാര്‍ട്ടി അധ്യക്ഷയുടെ നിര്‍ദേശത്തില്‍ വ്യക്തത വന്നിട്ടില്ലാത്തതിനാലാണ് രാജിവെക്കാത്തതെന്ന് പിഡിപി എംപിമാരായ നസീര്‍ അഹ്മദ് ലവായും ഫയാസ് അഹ്മദ് മിറും പറയുന്നു.

Mehbooba

ഇരുവരും ഇതുവരെ കശ്മീരിലേക്ക് പോയിട്ടുമില്ല. ദില്ലിയില്‍ തന്നെ തുടരുകയാണ്. ശ്രീനഗറില്‍ കടുത്ത നിയന്ത്രണമായതിനാലാണ് പോകാത്തതെന്ന് എംപിമാര്‍ പറയുന്നു. ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. മാത്രമല്ല, കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു.

ചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐ

പാര്‍ലമെന്റിലും പുറത്തും പിഡിപി എംപിമാര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. രാജ്യസഭയില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഇവര്‍ ഭരണഘടനയുടെ പകര്‍പ്പ് കീറുകയും ചെയ്തു. തുടര്‍ന്ന് ഇരുവരെയും സഭയില്‍ നിന്ന് ഒരു ദിവസം സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ നിര്‍ദേശം നല്‍കി രണ്ടാഴ്ചയായിട്ടും രാജിവെക്കാന്‍ രണ്ടു എംപിമാരും തയ്യാറായിട്ടില്ല. നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്. പിന്നീട് അറസ്റ്റ് ചെയ്തു.

മെഹ്ബൂബയുടെ പ്രസ്താവന സംബന്ധിച്ച് മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും പാര്‍ട്ടി ഘടകം വഴി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നുമാണ് പിഡിപി എംപിമാര്‍ പറയുന്നത്. കശ്മീരില്‍ ഇപ്പോഴും ശക്തമായ നിയന്ത്രണം തുടരുകയാണ്. ചൊവ്വാഴ്ച ജമ്മുവിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ദില്ലിയിലേക്ക് തന്നെ തിരിച്ചയച്ചു.

English summary
PDP Rajya Sabha MPs yet to resign despite Mehbooba’s directive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X