കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പിഡിപി ഓഫീസ് സീല്‍ ചെയ്തു; പോലീസ് നടപടി മെഹ്ബൂബ എത്തുന്നതിന് തൊട്ടുമുമ്പ്

Google Oneindia Malayalam News

ദില്ലി: കശ്മീരിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) യുടെ ഓഫീസ് സീല്‍ ചെയ്തു. ജമ്മുവിലെ ഓഫീസാണ് പോലീസ് അടച്ചുപൂട്ടി സീല്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പോലീസ് നടപടി.

Mehboo

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മെഹ്ബൂബ മുഫ്തി എത്തുമെന്ന് അറിയിച്ചിരിന്നു. ഇതിന് മുമ്പായി പോലീസ് ഓഫീസ് സീല്‍ ചെയ്യുകയായിരുന്നു. ക്രമസമാധാനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഓഫീസ് സീല്‍ ചെയ്തതെന്ന് പോലീസ് പറയുന്നു.

പിഡിപി-ബിജെപി സര്‍ക്കാരാണ് ഏറ്റവും ഒടുവില്‍ കശ്മീര്‍ ഭരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണ വേണ്ടെന്ന് പിഡിപി അറിയിക്കുകയായിരുന്നു. ഇതോടെ സര്‍ക്കാര്‍ വീണു. ഇപ്പോള്‍ ഗവര്‍ണര്‍ ഭരണത്തിലാണ് കശ്മീര്‍.

പുല്‍വാമ ആക്രമണത്തിന്റെ ശേഷം ജമ്മുവിലെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണ്. പലയിടത്തും വാഹനങ്ങള്‍ തടയകയും അഗ്നിക്കിരയാക്കുകയും ചെയ്തു.

പാകിസ്താനെ ഇന്ത്യ 'വളയുന്നു'; യാത്രാമധ്യേ സുഷമ ഇറാനില്‍, നയതന്ത്ര നീക്കം!! പാകിസ്താന്‍ കുടുങ്ങുംപാകിസ്താനെ ഇന്ത്യ 'വളയുന്നു'; യാത്രാമധ്യേ സുഷമ ഇറാനില്‍, നയതന്ത്ര നീക്കം!! പാകിസ്താന്‍ കുടുങ്ങും

സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. അക്രമം നേരിടുന്നതിന് പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ഫ്യൂ നിലനില്‍ക്കെ തന്നെയാണ് അക്രമികള്‍ അഴിഞ്ഞാടുന്നതും. പുല്‍വാമ ആക്രമണം മറയാക്കി ഒരു സംഘം വ്യാപക അക്രമം നടത്തുകയാണെന്നാണ് ആരോപണം.

അതേസമയം, കശ്മീര്‍ വിഘടനവാദി നേതാക്കളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. ആറ് നേതാക്കളുടെ സുരക്ഷയാണ് പിന്‍വലിച്ചത്. മിര്‍വായീസ് ഉമര്‍ ഫാറൂഖ്, അബ്ദുല്‍ ഗനി ഭട്ട്, ബിലാല്‍ ലോണ്‍, ഹാഷിം ഖുറേഷി, ഫസല്‍ ഹഖ് ഖുറേഷി, ഷബീര്‍ ഷാ എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആകാശമാര്‍ഗം സിആര്‍പിഎഫ് തേടി; കേന്ദ്രം അവഗണിച്ചു, ബുള്ളറ്റ്പ്രൂഫ് ബസും അനുവദിച്ചില്ല- റിപോര്‍ട്ട്ആകാശമാര്‍ഗം സിആര്‍പിഎഫ് തേടി; കേന്ദ്രം അവഗണിച്ചു, ബുള്ളറ്റ്പ്രൂഫ് ബസും അനുവദിച്ചില്ല- റിപോര്‍ട്ട്

കഴിഞ്ഞ വ്യാഴാഴ്ചയാണ് കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. 40 സൈനികര്‍ കൊല്ലപ്പെടുകയും ഒട്ടേറെ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

English summary
PDP's Jammu Office Sealed Ahead of Party Chief Mehbooba Mufti's Visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X