മയിലുകള്‍ സെക്‌സ് ചെയ്യാറില്ലത്രെ... എല്ലാം കണ്ണീരുകൊണ്ടുളള പരിപാടിയെന്ന് ഹൈക്കോടതി ജഡ്ജി!!! ആ ജഡ്ജി

Subscribe to Oneindia Malayalam

ജയ്പൂര്‍: കടുവയെ മാറ്റി പശുവിനെ ദേശീയ മൃഗം ആക്കണം എന്ന് പറഞ്ഞ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി അതിന് ശേഷം പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഒര ജഡ്ജി തന്നെ ആണോ ഇദ്ദേഹം എന്ന് സംശയിച്ചാലും കുറ്റം പറയാന്‍ പറ്റില്ല.

മയിലുകള്‍ ഇണ ചേരാറില്ലെന്നാണ് ഇദ്ദേഹം പറഞ്ഞത്. ആണ്‍മയില്‍ ബ്രഹ്മചാരി ആണത്രെ. പിന്നെങ്ങനെ മയില്‍ക്കുഞ്ഞുങ്ങളുണ്ടാകും എന്നല്ലേ... അതിനും ഉണ്ട് ഉത്തരം.

ആണ്‍മയിലിന്റെ കണ്ണുനീര്‍ പെണ്‍മയില്‍ കുടിച്ചാല്‍ മതി. അങ്ങനെയാണത്രെ മയില്‍ക്കുഞ്ഞുങ്ങളുണ്ടാകുന്നത്.

ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ

ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ

രാജസ്ഥാന്‍ ഹൈക്കോതിയിലെ ജഡ്ജിയാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ. കശാപ്പ് നിരോധനത്തിന് അനകൂലമായി വിധി പുറപ്പെടുവിച്ച ആളായിരുന്നു ഇദ്ദേഹം. അതും വിവാദമായിരുന്നു.

പശുവിനെ ദേശീയമൃഗം

പശുവിനെ ദേശീയമൃഗം

കടുവയെ മാറ്റി പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം അഭിപ്രായപ്പെട്ടത്. കശാപ്പ് നിരോധനം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ത്തരവിനെതിരെയുള്ള ഹര്‍ജി പരിശോധിക്കുകയായിരുന്നു അദ്ദേഹം.

ഞെട്ടിച്ചകളഞ്ഞു... മയിലുകള്‍

എന്നാല്‍ മയിലുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാദമാണ് ശരിക്കും ഞെട്ടിച്ചുകളഞ്ഞത്. ഒരു ഹൈക്കോടതി ജസ്റ്റിസ് തന്നെ ആണോ ഇങ്ങനെ പറയുന്നത് എന്ന അമ്പരപ്പില്‍ നിന്ന് രാജ്യം ഇതുവരെ മുക്തമായിട്ടില്ല.

മയിലുകള്‍ സെക്‌സ് ചെയ്യാറില്ല

മയിലുകള്‍ സെക്‌സ് ചെയ്യാറില്ല

മയിലുകള്‍ സെക്‌സ് ചെയ്യാറില്ല എന്നാണ് ജഡ്ജിയുടെ കണ്ടെത്തല്‍. ആണ്‍മയില്‍ ആജീവനാന്ത ബ്രഹ്മചാരിയാണത്രെ. പക്ഷേ കുഞ്ഞുങ്ങളുണ്ടാ

കണ്ണുനീര്‍ കുടിച്ചാണ് പരിപാടി

കണ്ണുനീര്‍ കുടിച്ചാണ് പരിപാടി

ആണ്‍മയിലിന്റെ കണ്ണുനീര്‍ കുടിക്കുന്നതോടെയാണ് പെണ്‍മയില്‍ ഗര്‍ഭിണിയാകുന്നത് എന്നും കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് എന്നും കൂടി ജഡ്ജി പറഞ്ഞുകളഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വ്യാപകമായ പരിഹാസം ആണ് ഉയര്‍ന്നിട്ടുള്ളത്.

മയിലിന് ഗര്‍ഭമുണ്ടാകുമോ?

മയിലിന് ഗര്‍ഭമുണ്ടാകുമോ?

പെണ്‍മയില്‍ ഗര്‍ഭം ധരിക്കുക എന്ന് പറയുമ്പോള്‍ ഒര കാര്യം എങ്കിലും അദ്ദേഹത്തിന് ഓര്‍ക്കാമായിരുന്നു... മയില്‍ ഒരു പക്ഷിയാണെന്നും അത് മുട്ടയിടുകയാണ് ചെയ്യാറുള്ളത് എന്നും. പക്ഷേ ഇതിലും കഷ്ടമാണ് അദ്ദേഹത്തിന്റെ മറ്റ് ചില പരാമര്‍ശങ്ങള്‍.

പശുവില്‍ ദൈവങ്ങള്‍

പശുവില്‍ മുപ്പത്തിമുക്കോടി ദൈവങ്ങള്‍ നിലകൊള്ളുന്നു എന്ന് പറഞ്ഞ ആളാണ് ഇദ്ദേഹം. അതുകൊണ്ടാണ് പശുവിനെ ദേശീയ മൃഗമാക്കണം എന്ന നിര്‍ദ്ദേശം പോലം ഇദ്ദേഹം മുന്നോട്ട് വച്ചത്.

ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ വിടും

ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്ത് വിടുന്ന ജീവിയാണ് പശു എന്നും കൂടി ഇദ്ദേഹം പറഞ്ഞിരുന്നു എന്ന് ഓര്‍ക്കണം. വെറുതേ പറഞ്ഞതല്ല, വിധിന്യായത്തില്‍ എഴുതിവച്ചതാണ് ഇത്.

വധശിക്ഷ നല്‍കണം

വധശിക്ഷ നല്‍കണം

പശുവിനെ ദേശീയ മൃഗം ആക്കിയാല്‍ മാത്രം പോര, ഗോവധത്തിന് വധശിക്ഷ നല്‍കണം എന്നും ഇദ്ദേഹം പറഞ്ഞിരുന്നു. താന്‍ ശിവഭക്തനാണെന്നും ആത്മാവിന്റെ ശബ്ദമാണ് താന്‍ അനുവര്‍ത്തിക്കുന്നത് എന്ന്വരെ പറഞ്ഞു ഇദ്ദേഹം.

ഇതാ കേള്‍ക്കാം


ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ മയിലുകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ആയിരുന്ന... വീഡിയോ

English summary
Peacocks don’t mate peahens but sire offsprings with their tears, according to a Rajasthan high court judge who on Wednesday presented this unique theory after passing a verdict.
Please Wait while comments are loading...