കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുനിരത്തില്‍ മൂത്രമൊഴിക്കുന്നവര്‍ അറിയാന്‍!! ഇനി ആവര്‍ത്തിച്ചാല്‍ ഫോട്ടോ സഹിതം യുട്യൂബില്‍ വരും...

  • By ഭദ്ര
Google Oneindia Malayalam News

ബറേലി: പൊതുനിരത്തില്‍ മൂത്രം ഒഴിക്കുന്നത് പുരുഷന്മാരുടെ ഒരു ശീലമാണ്. പൊതുവേ ബസ്സ് സ്റ്റാന്റിലും പരസര പ്രദേശങ്ങളിലും കാര്യം സാധിച്ച് പോകാനാണ് ഇവര്‍ക്കിഷ്ടം.

ബസ്സ് സ്റ്റാന്റിന്റെ പരിസരത്ത് ബാത്ത് റൂമുകള്‍ ഉണ്ടെങ്കിലും തുച്ഛമായ പണം കൊടുത്ത് മൂത്രമൊഴിക്കാന്‍ ആരും തയ്യാറല്ല. ഇതിന്റെയെല്ലാം ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഇത്തരം സ്ഥലത്ത് കൂടി കടന്ന് പോകുന്നവരും. ഇങ്ങനെയുള്ളവര്‍ക്ക് പണി കൊടുക്കാന്‍ ഇന്റര്‍നെറ്റ് തന്നെയാണ് മാര്‍ഗമെന്ന് ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തീരുമാനിച്ചു.

പൊതുനിരത്തില്‍ മൂത്രമൊഴിക്കല്‍

പൊതുനിരത്തില്‍ മൂത്രമൊഴിക്കല്‍


പൊതുനിരത്തില്‍ മൂത്രമൊഴിക്കുന്നവര്‍ക്ക് കിടിലന്‍ പണി നല്‍കാനാണ് ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ തീരുമാനം.

ഫോട്ടോ യുട്യൂബില്‍

ഫോട്ടോ യുട്യൂബില്‍

ബസ്സ് സ്റ്റാന്റിലും പൊതുനിരത്തിലും മൂത്രം ഒഴിക്കുന്നവരെ കണ്ടെത്താന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നവരുടെ ഫോട്ടോ പിന്നീട് പ്രത്യക്ഷപ്പെടുന്നത് യുട്യൂബിലായിരിക്കും.
യുപി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍

യുപി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍


യുപി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്.

സ്വച്ഛ് ഭാരത്

സ്വച്ഛ് ഭാരത്


സ്വച്ഛ് ഭാരതിന്റെ ഭാഗമായാണ് പുതിയ നടപടി. പൊതുനിരത്തുകള്‍ മലിനമാക്കുന്നത് രോഗങ്ങള്‍ പരക്കാന്‍ കാരണമാകുന്നു എന്ന സന്ദേശവും ഇതിന് പുറകിലുണ്ട്.

പബ്ലിക് ടോയ്‌ലറ്റുകള്‍

പബ്ലിക് ടോയ്‌ലറ്റുകള്‍

പൊതുനിരത്തില്‍ സ്ഥാപിച്ചിരിക്കുന്ന പബ്ലിക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാനും പരിസരം വൃത്തിയായി സംരക്ഷിക്കാനുമുള്ള ഓരോ പൗരന്റെയും ചുമതല വ്യക്തമാക്കുന്നു.

English summary
Pee in public, be on YouTube hall of shame
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X