വിദേശ വനിതയെ ബാലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ കുറ്റവിമുക്തന്‍
പീപ്‌ലി ലൈവ് എന്ന സിനിമയുടെ സംവിധായകന്‍ മഹമൂദ് ഫാറൂഖിയെ ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കി.
ദില്ലി: പീപ്‌ലി ലൈവ് എന്ന സിനിമയുടെ സംവിധായകന്‍ മഹമൂദ് ഫാറൂഖിയെ ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കി. ഇന്ത്യയില്‍ പഠനത്തിനായെത്തിയ തന്നെ ബലാത്സംഗം ചെയ്‌തെന്നുകാട്ടി അമേരിക്കന്‍ സ്വദേശിനിയാണ് സംവിധായകനെതിരെ പരാതി നല്‍കിയിരുന്നത്. ഈ കേസില്‍ സെഷന്‍സ് കോടതി നേരത്തെ ഫാഫൂഖിയെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
ദില്ലി ഹൈക്കോടതിയാണ് ഇപ്പോള്‍ നാല്‍പ്പത്തിനാലുകാരനായ സംവിധായകനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. 2015 ജൂണ്‍ 19നാണ് ഫാറൂഖിക്കെതിരെ ദില്ലി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2015 മാര്‍ച്ച് 28ന് ദില്ലിയിലെ സുഖദേവ് വിഹാറില്‍വെച്ച് ഫാറൂഖി തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥി പരാതി നല്‍കിയത്.

കേസില്‍ 2015 സപ്തംബറില്‍ വിചാരണയും ആരംഭിച്ചു. സപ്തംബര്‍ 14ന് അമേരിക്കക്കാരി കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. 2016 ജൂലൈ 30ന് ഫാറൂഖി കുറ്റക്കാരനാണെന്ന് സെഷന്‍ കോടതി വിധി പറയുകയും ചെയ്തു. ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്. എന്നാല്‍, വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ ഫാറൂഖിക്ക് അനുകൂല വിധിയുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications