പെഗാസസ്;ഭീകരർക്കെതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിനെതിരെ ഉപയോഗിച്ചു..കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുൽ
ദില്ലി; പെഗസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഭീകരർക്കെതിരെ ഉപയോഗിക്കേണ്ട ആയുധങ്ങൾ കേന്ദ്രസർക്കാർ രാജ്യത്തിനെതിരെ ഉപയോഗിക്കുകയാണ് ചെയ്തതെന്ന് രാഹുൽ ആരോപിച്ചു. തന്റെ ഫോണും ചോർത്തിയിട്ടുണ്ട്. തന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇത് കണ്ടെത്തിയിരുന്നുവെന്നും രാഹുൽ പറഞ്‍ു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നതാണ് തങ്ങളുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

എൻറെ ഫോൺ ചോർത്തിയിട്ടുണ്ട്. ഒന്നല്ല എന്റെ എല്ലാ ഫോണുകളും ചോർത്തിയിട്ടുണ്ട്. തന്റെ സംഭാഷണങ്ങൾ നിരീക്ഷിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും രാഹുൽ അവകാശപ്പെട്ടു. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് സർക്കാർ ഇസ്രായേലി ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചത്. എനിക്ക് ഭയക്കാൻ യാതൊന്നും ഇല്ല. അഴിമതിക്കാർക്കും കളവ് നടത്തിയവരും ഭയപ്പെടും. നിങ്ങൾ ഈ രണ്ട് വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ലേങ്കിൽ ഭയപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും രാഹുൽ പറഞ്ഞു.
തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് ഐബി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.
തന്റെ ഫോൺ ചോർത്തിയെന്നത് മാത്രമല്ല വിഷയം. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾക്കെതിരേയും സർക്കാർ പെഗാസസ് ഉപയോഗിച്ചു. സർക്കാർ ഇതിന് പണം നൽകിയില്ലേ എന്നതാണ് പ്രധാന ചോദ്യം. നിങ്ങൾക്ക് പെഗാസസ് വാങ്ങാമോ? എനിക്ക് പെഗാസസ് വാങ്ങാമോ? ഒരു സർക്കാരിന് മാത്രമേ പെഗാസസ് വാങ്ങാൻ കഴിയൂ. ഇതിന് പ്രധാനമന്ത്രിയുടെ ഒപ്പ്, അല്ലെങ്കിൽ കുറഞ്ഞത് ആഭ്യന്തരമന്ത്രിയുടെ ഒപ്പ് ആവശ്യമാണ്. ഒരു രാജ്യത്തിന്റെ സൈന്യത്തിന് പെഗാസസ് വാങ്ങാൻ കഴിയില്ല,രാഹുൽ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications