ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഫോൺ ചോർത്തിയ സംഭവം; രഞ്ജൻ ഗൊഗോയിയുടെ മറുപടി
ദില്ലി; ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഫോണ്‍ പെഗാസസ് ചോര്‍ത്തിയ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്.മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു ഗൊഗോയിയുടെ മറുപടി. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച പിന്നാലെ ബിജെപി ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു.
സുപ്രീം കോടിതിയിലെ ജൂനിയർ കോർട്ട് അസിസ്റ്റന്റായിരുന്നു യുവതിയും ബന്ധുക്കളും ഉപയോഗിച്ച 11 നമ്പറുകളാണ് ചോർത്തിയതെന്നായിരുന്നു വയർ പുറത്തുവിട്ട റിപ്പോർട്ട്. യുവതിയുടെ ഭർത്താവിന്റേയും രണ്ട് സഹോദരൻമാരുടേയും നമ്പറുകൾ മാർക്ക് ചെയ്തതായും ദി വയർ റിപ്പോർട്ടിൽ പറയുന്നു.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍
2018 ലായിരുന്നു യുവതി ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ വെച്ചായിരുന്നു ലൈംഗികമായി ഉപദ്രവിച്ചതെന്നും യുവതി ആരോപിച്ചിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് ഇവർ 22 ജഡ്ജിമാർക്ക് കത്തയക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇവരുടെ പരാതി ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ സമിതി അന്വേഷിച്ചു. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടി്കകാട്ടി പരാതി തള്ളുകയായിരുന്നു. അതേസമയം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ 2018 ൽ തന്നെ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.
അതിനിടെ പൊഗസ് വിവാദത്തിൽ ഇന്ത്യയിൽ പ്രതിപക്ഷ പ്രതിഷേധം പുകയുകയാണ്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാൽ ഇതിനോടക് പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ പ്രതികരിച്ചത്.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications