കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിനെതിരെ ഉയോഗിച്ച ആയുധമാണിത്, പിന്നില്‍ മോദി, പെഗാസസില്‍ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. എന്തിനാണ് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് മോദി സര്‍ക്കാര്‍ വിശദീകരണം. പ്രതിപക്ഷത്തിന്റെ ശബ്ദത്തെ കേന്ദ്രം പാര്‍ലമെന്റില്‍ അടിച്ചമര്‍ത്തുകയാണ്. ഒരു ചോദ്യമാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ള പെഗാസസിനെ വാങ്ങിയത് കേന്ദ്ര സര്‍ക്കാരാണ്. ആണോ അല്ലയോ എന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്നും രാഹുല്‍ പറഞ്ഞു.

1

ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ

പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കില്‍ അത് സ്വന്തം ജനങ്ങള്‍ക്കെതിരെ ഉപയോഗിച്ചോ? ഈ കാര്യവും സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് രാഹുല്‍ ആവശ്യം. പെഗാസസ് വിഷയം ദേശീയത സംബന്ധിച്ച വിഷയമാണ്. കടുത്ത രാജ്യദ്രോഹമായിട്ടാണ് ഇതിനെ കാണുന്നത്. ഈ ആയുധം ജനാധിപത്യത്തിനെതിരെയാണ് പ്രയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ വിഷയം വെറും സ്വകാര്യതയുടെ മാത്രം കാര്യമല്ല. രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്നും രാഹുല്‍ വ്യക്തമാക്കി.

തീവ്രവാദികള്‍ക്കെതിരെ ഉപയോഗിക്കേണ്ട ആയുധമാണിത്. എന്നാല്‍ ജനാധിപത്യത്തിന്റെ അത്തരം സ്ഥാപനങ്ങള്‍ക്കുമെതിരെ ഈ ആയുധം എന്തിന് ഉപയോഗിച്ചെന്ന് മോദിജിയും അമിത് ഷായും മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും പെഗാസസ് വിഷയത്തില്‍ നടക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തോട് പറഞ്ഞിരിക്കുന്നത്. എനിക്ക് രാജ്യത്തെ യുവാക്കളോടാണ് ചോദിക്കാനുള്ളത്. നിങ്ങളുടെ ഫോണില്‍ നരേന്ദ്ര മോദി ഒരു ആയുധം ഒളിപ്പിച്ച് വെച്ചിരിക്കുകയാണ്. അതേ ആയുധമാണ് എനിക്കെതിരെയും മറ്റ് സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ പ്രയോഗിച്ചിരിക്കുന്നത്. എന്നിട്ടും എന്ത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാത്തതെന്നും രാഹുല്‍ ചോദിച്ചു.

ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

സര്‍ക്കാര്‍ ഞങ്ങളാണ് സഭാ നടപടികള്‍ തടസ്സപ്പെടുന്നതെന്ന് പറയുന്നു. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ കടമയാണ് ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു. ഈ വിഷയം ചര്‍ച്ചയായില്ലെങ്കില്‍ അത് ഇല്ലാതായി പോകും. ഇത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് വരെ പൊരുതും. ഞങ്ങള്‍ എവിടെയും പോകാന്‍ പോകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷം ദേശീയ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഒറ്റക്കെട്ടാണെന്നും, കര്‍ഷകരുടെയും ജനാധിപത്യത്തിന്റെയും കാര്യത്തില്‍ അങ്ങനെ തന്നെയാണെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.

Recommended Video

cmsvideo
How to find Pegasus malware in your gadget | Oneindia Malayalam

English summary
pegasus is a weapons used against our country says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X