കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തിന് സമാനമെന്ന് ശിവസേന

Google Oneindia Malayalam News

ദില്ലി; പെഗസസ് ഉപയോഗിച്ച് ഫോൺചോർത്തുന്നതിന് ആരാണ് പണം നൽകുന്നതെന്ന് ശിവസേന. ഹിരോഷിക അണുബോംബ് വർഷത്തിന് തുല്യമാണെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയുടെ മുഖപത്രമായ 'സാംമ്‌ന'യിലെ തന്റെ കോളത്തിലൂടെയാണ് കേന്ദ്രത്തിനെതിരെ വിഷയത്തിൽ സഞ്ജയ് റൗത്ത് ആഞ്ഞടിച്ചത്.

sanjay-raut

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

ആധുനിക സാങ്കേതികവിദ്യ നമ്മെ അടിമത്തത്തിലേക്ക് തിരികെ കൊണ്ടുപോയി,പെഗാസസ് ഫോൺ ചോർത്തലിന് ജപ്പാൻ നഗരമായ ഹിരോഷിമയിലെ ബോംബ് സ്‌ഫോടനവുമായി ബന്ധമുണ്ട്. ജപ്പാനിൽ ബോംബ് വർഷിച്ചപ്പോൾ ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ടതെങ്കിൽ ഇന്നിപ്പോൾ ഫോൺ ചോർത്തലിൽ ജനങ്ങളുടെ സ്വാതന്ത്ര്യമാണ് ഇല്ലാതായാത്, റൗത്ത് പറഞ്ഞു.

രാഷ്ട്രീയക്കാരും വ്യവസായികളും സാമൂഹ്യ പ്രവർത്തകരും തങ്ങളുടെ ഫോണ‍ുകൾ ചോർത്തപ്പെടുകയാണെന്ന ഭയത്തിലാണ് കഴിയുന്നത്. എന്തിന് നിയമസംവിധാനങ്ങളും മാധ്യമ സ്ഥാപനങ്ങളും സമാന സമ്മർദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത്.

ഇസ്രായേൽ കമ്പനിയായ എൻ‌എസ്‌ഒ പെഗാസസ് സോഫ്റ്റ്വെയറിനായി പ്രതിവർഷം 60 കോടി രൂപ ലൈസൻസായി (ഫീസ്) ഈടാക്കുന്നുണ്ട്.ഒരു ലൈസൻസ് വഴി 50 ഫോണുകൾ ഹാക്ക് ചെയ്യാം. അതിനാൽ 300 ഫോണുകൾ ടാപ്പുചെയ്യാൻ ആറ് മുതൽ ഏഴ് വരെ ലൈസൻസുകൾ ആവശ്യമാണ്.ഇത്രയധികം പണം ചെലവഴിച്ചിട്ടുണ്ടോ? ആരാണ് ഇതിന് പണം നൽകിയത്? തങ്ങളുടെ സോഫ്റ്റ്വെയർ സർക്കാരുകൾക്ക് മാത്രമാണ് വിൽക്കുന്നതെന്ന് എൻ‌എസ്‌ഒ പറയുന്നു. അങ്ങനെയാണെങ്കിൽ, ഇന്ത്യയിലെ ഏത് സർക്കാരാണ് സോഫ്റ്റ്വെയർ വാങ്ങിയത്.300 പേരുടെ വിവരങ്ങൾ ചോർത്തുന്നതിന് 300 കോടിയെങ്കിലും ചെലവഴിച്ച് കാണും. നമ്മുടെ രാജ്യത്തിന് ഇത്രയും തുക ചെലവഴിക്കാനുള്ള ശേഷിയുണ്ടോയെന്നും റാവത്ത് ചോദിച്ചു.

പാർലമെന്റിൽ പ്രധാനമന്ത്രി മറുപടി പറയണം; പെഗസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ചിദംബരംപാർലമെന്റിൽ പ്രധാനമന്ത്രി മറുപടി പറയണം; പെഗസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ചിദംബരം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് കാന്തപുരംന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് കാന്തപുരം

ശബരിമല മേൽശാന്തി നിയമനം; അബ്രാഹ്മണരെ നിയമിക്കുന്ന കാര്യത്തിൽ സമവായം വേണമെന്ന് ദേവസ്വം ബോർഡ്ശബരിമല മേൽശാന്തി നിയമനം; അബ്രാഹ്മണരെ നിയമിക്കുന്ന കാര്യത്തിൽ സമവായം വേണമെന്ന് ദേവസ്വം ബോർഡ്

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

English summary
Pegasus phone leak; Shiv Sena says it is similar to atomic bombing in Hiroshima
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X