കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഗാസസ് ഫോൺ ചോർത്തൽ: ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സമിതി

അതേസമയം പെഗസസ് വിവാദം സംയുക്ത പാർലമെന്ററി സമിതി അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്നു ശശി തരൂര്‍

Google Oneindia Malayalam News

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ നടപടികളുമായി പാർലമെന്റിന്റെ ഐ.ടി സ്റ്റാൻഡിങ് കമ്മിറ്റി മുന്നോട്ട്. ശശി തരൂരിന്റെ അധ്യക്ഷതയിലുള്ള സമിതി ജൂലൈ 28ന് യോഗം ചേരും. വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ സമിതി ചോദ്യം ചെയ്യും. ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ പെഗസസ് ഉപയോഗിച്ചു നൂറുകണക്കിനു വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് ആരോപണം.

Pegasus

പുതുപുത്തന്‍ ലുക്കില്‍ തിളങ്ങി ദിവ്യ പിള്ള; വൈറലായ ചിത്രങ്ങള്‍ കാണാം

പാർലമെന്ററി സമിതിയ യോഗം ചേരുന്ന ദിവസം ഹാജരാകാൻ ഐ.ടി, ആഭ്യന്തര മന്ത്രാലയത്തിലെയും കമ്മ്യുണിക്കേഷൻ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 'ഇന്ത്യയിലെ പൗരന്മാരുടെ ഡേറ്റാ സുരക്ഷയും സ്വകാര്യതയും' സംബന്ധിച്ച വിഷയം പാർലമെന്ററി സമിതി ചർച്ച ചെയ്യുമെന്ന് ഐ.ടി മന്ത്രാലയും പ്രസ്താവനയിൽ അറിയിച്ചു.

കോൺഗ്രസിന്റെ തന്നെ പാർലമെന്റ് അംഗം കാർത്തി ചിദംബരം, ബിജെപി എംപി തേജസ്വി സൂര്യ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയിത്ര എന്നിവരടങ്ങുന്നതാണ് പാർലമെന്റിന്റെ ഐ.ടി സ്റ്റാൻഡിങ് കമ്മിറ്റി. അതേസമയം പെഗസസ് വിവാദം സംയുക്ത പാർലമെന്ററി സമിതി അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്നു ശശി തരൂര്‍. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി അന്വേഷിച്ചാല്‍ പ്രധാനമന്ത്രിയെ വരെ വിളിച്ചുവരുത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ രാജ്യത്തെ പ്രമുഖ ബഹുരാഷ്ട്ര കമ്പനികളിലൊന്നായ മോണ്‍സാന്‍റോയിലെ ഉദ്യോഗസ്ഥരുടെ ഫോണുകളും ചാര സോഫ്റ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍. ദി വയറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അസമിലെ ചില രാഷ്ട്രീയ നേതാക്കളും ഇന്ന് പുറത്ത് വന്ന പട്ടികയിലുണ്ടെന്നാണ് വിവരം. അസമില്‍ ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയന്‍ ഉപദേഷ്ടാവ് സമുജ്ജല്‍ ഭട്ടാചാര്യ, ഉള്‍ഫ നേതാവ് അനൂപ് ചേത്യ എന്നിവരുടെ ഫോണുകള്‍ ചോര്‍ന്നതായി ആരോപിക്കപ്പെടുന്നു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെയും അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യം. പാർലമെന്റിലും സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പെഗാസസ് വിവാദം.

പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
17,481 new Cases In Kerala | Oneindia Malayalam

English summary
Pegasus Scandal: IT Parliamentary panel chaired by Shashi Taroor MP to question officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X