കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഗാസസ്: സുപ്രീം കോടതിയെ സമീപിച്ച് എന്‍ റാമും ശശി കുമാറും, ജുഡീഷ്യല്‍ അന്വേഷണം വേണം

Google Oneindia Malayalam News

ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാമും ശശികുമാറും സുപ്രീം കോടതിയെ സമീപിച്ചു. നാല്‍പ്പതോളം മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ പെഗാസസ് ചോര്‍ത്തിയതായി നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. സിറ്റിംഗ് ജഡ്ജിമാരോ മുന്‍ ജഡ്ജിമാരോ ഉള്‍പ്പെടുന്ന കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. അതേസമയം കേസില്‍ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

1

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഇസ്രയേലി ചാര സോഫ്റ്റ് വെയറിയ പെഗാസസ് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ആഗോള തലത്തില്‍ നടന്ന അന്വേഷണത്തില്‍ ഇന്ത്യയില്‍ 142 വ്യക്തികളുടെയെങ്കിലും ഫോണ്‍ ചോര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നേരത്തെ വിഷയത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി പെഗാസസ് വിഷയം പാര്‍ലമെന്റിലും ഉന്നയിച്ചിരുന്നു. മമതാ ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ പേരും ഹാക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നുവരുടെ പട്ടികയിലുണ്ട്. ഇതേ തുടര്‍ന്നാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. പലയിടത്തും അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയാണ് ഉള്ളത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം ടാര്‍ഗറ്റുകളുടെ ലിസ്റ്റിലുണ്ട്.

ഹാക്ക് ചെയ്യാന്‍ ലക്ഷ്യമിട്ടവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ സുരക്ഷാ വീഴ്ച്ചകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതേ സംഭവത്തില്‍ നേരത്തെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസും അഡ്വ എംഎല്‍ ശര്‍മയും ഹര്‍ജി നല്‍കിയിരുന്നു. അതേസമയം കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് അനുമതി നല്‍കിയാല്‍ അത് നിര്‍ണായക വഴിത്തിരിവാകും. അന്വേഷണം വേണ്ടെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയുമാകും.

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
How to find Pegasus malware in your gadget | Oneindia Malayalam

English summary
pegasus: senior journalist n ram and sashi kumar moves to supreme court to order probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X