പെഗാസസ് ഫോൺ ചോർത്തൽ: സർക്കാരിന് മറച്ചുവെക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്, ആഞ്ഞടിച്ച് കോൺഗ്രസ്
കോൺഗ്രസ് ഉന്നയിക്കുന്ന ചോദ്യം ലളിതമാണെന്നും അതിന് ഉത്തരം ലഭിച്ചാൽ മതിയെന്നും മനു അഭിഷേക് സിങ്‌വി വ്യക്തമാക്കി
ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. വിഷയം പാർലമെന്റിൽ ചർച്ചയ്ക്കെടുക്കാത്തത് മോദി സർക്കാരിന് ഒരുപാട് കാര്യങ്ങൾ മറച്ചുവെക്കാൻ ഉള്ളതുകൊണ്ടാണെന്ന് കോൺഗ്രസ് ആരോപിച്ചു. പെഗാസസ് വിവാദത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുഭ്തമായി.
ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

"ഇന്ന് ഞങ്ങൾ ഒരു പ്രഖ്യാപനം നടത്തുകയാണ്, ഇന്ന് നിങ്ങൾ പെഗാസസിനെക്കുറിച്ച് ചർച്ചചെയ്യുന്നു, നാളെ ഞങ്ങൾ എല്ലാം ചർച്ച ചെയ്യും. എന്തുകൊണ്ടാണ് നിങ്ങൾ പെഗാസസ് ചർച്ച ചെയ്യുന്നത് ഒഴിവാക്കുന്നത്? അവർ ഒളിച്ചിരിക്കുന്നു. അവർക്ക് ഒളിക്കാൻ ധാരാളം ഉണ്ട്. പാർലമെന്റിനുള്ളിൽ ചർച്ച നടത്താതിരിക്കാൻ അവർക്ക് സാധിക്കില്ല," കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു.
കോൺഗ്രസ് ഉന്നയിക്കുന്ന ചോദ്യം ലളിതമാണെന്നും അതിന് ഉത്തരം ലഭിച്ചാൽ മതിയെന്നും മനു അഭിഷേക് സിങ്‌വി വ്യക്തമാക്കി. "സർക്കാർ പെഗാസസ് സോഫ്റ്റ്‌വെയർ സ്വന്തമാക്കിയിട്ടുണ്ടോ? ... അതെ അല്ലെങ്കിൽ ഇല്ല എന്ന് മാത്രമേ ഉത്തരം നൽകാൻ കഴിയൂ." ലളിതമായ ഉത്തരം നൽകാത്തതിനും പാർലമെന്റിന് പുറത്ത് ഇക്കാര്യം ചർച്ച ചെയ്യാമെന്നും പറഞ്ഞ ബിജെപിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതുമുതൽ പെഗാസസ് വിവാദം പ്രതിപക്ഷം ആളികത്തിച്ചിരുന്നു. ഇത് പലപ്പോഴും സഭാ നടപടികൾ തടസപ്പെടുന്ന സാഹചര്യവുമുണ്ടായി. അതേസമയം സർക്കാർ ചർച്ചയ്ക്ക് തയാറാണെന്നും എന്നാൽ പ്രതിപക്ഷം അല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സുപ്രീംകോടതി നിരീക്ഷണം നടത്തണമെന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications