കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഗാസസ്: കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന രാഹുലിന്റെ ആവശ്യം നിരസിച്ച് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യ നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം തന്നെ കേന്ദ്ര നല്‍കിയിട്ട്. ഏത് തരത്തിലുള്ള അന്വേഷണത്തിനും ഞങ്ങള്‍ക്ക് പ്രശ്നമില്ല. ഒരു അടിസ്ഥാനവുമില്ലാത്ത വിഷയത്തില്‍ ആരോപണം ഉന്നയിക്കുന്നവര്‍ രാഷ്ട്രീയ പരാജയങ്ങളാണ്. അവര്‍ക്ക് മറ്റ് വിഷയങ്ങള്‍ ഒന്നും ചൂണ്ടിക്കാണിക്കാന്‍ ഇല്ലാത്തതിനാലാണ് ഇത്തര പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് ആഭ്യന്തര സഹമന്ത്രി അജയ് കുമാറിനെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫോണ്‍ ചോര്‍ത്തലില്‍ രൂക്ഷ വിമര്‍ശനമായിരുന്നു രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ നടത്തിയത്. എന്റെ ഫോണ്‍ അവര്‍ ചോര്‍ത്തി. ഒന്നല്ല എല്ലാ ഫോണുകളും ചോര്‍ത്തി. മറ്റ് പ്രമുഖരുടെ പോലെയല്ല, എന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല.. ഞാന്‍ ഭയപ്പെടുന്നില്ല. അഴിമതിക്കാരനും കള്ളനുമാണെങ്കിലേ ഭയപ്പെടേണ്ടതുള്ളൂവെന്നും രാഹാല്‍ ഗാന്ധി പറഞ്ഞു. ഒറ്റവാക്കില്‍ ഇതിനെ രാജ്യദ്രോഹം എന്ന് പറയാമെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വിമര്‍ശിച്ചു.

 rahull-gandhi

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

തീവ്രവാദികള്‍ക്കെതിരേ ഉപയോഗിക്കേണ്ട പെഗാസസ് എന്ന ആയുധം ഇന്ത്യന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വന്തം രാജ്യത്തിനെതിരെ ഉപയോഗിക്കുകയാണ് ഉണ്ടായത്. പെഗാസസിനെ ഇസ്രായേൽ ഭരണകൂടം ഒരു ആയുധമായിട്ടാണ് കാണുന്നത്. ആ ആയുധം തീവ്രവാദികൾക്കെതിരെയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ത്യൻ സംസ്ഥാനത്തിനും നമ്മുടെ സ്ഥാപനങ്ങൾക്കുമെതിരെ ആ ആയുധം ഉപയോഗിച്ചു. അവർ ഇത് കര്‍ണാടകയില്‍ അടക്കം രാഷ്ട്രീയമായി ഉപയോഗിച്ചെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

English summary
Pegasus: The Center has rejected Rahul's demand for a court inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X