പെഗാസസ്; സംവാദത്തിന് പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകില്ല, ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാനാണ് പെഗാസസിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പെഗാസസ് ഫോണ്‍ ചേര്‍ത്തല്‍ വിഷയം അന്വേഷിക്കാന്‍ മൂന്നാംഗ സൈബര്‍ വിദഗ്ധ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയതിന് പിന്നാലെനടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാജ്യത്തിന് നേരെയുള്ള അക്രമമാണ് പെഗാസസ് നടത്തുന്നത്. സുപ്രീംകോടതി നിയോഗിച്ച സമിതി സത്യം പുറത്ത് കൊണ്ടുവരുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഏത് ഏജന്‍സിയാണ് പേഗാസസിനെ വാങ്ങിയതെന്ന് ബിജെപി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലും പെഗാസസ് വിഷയം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നുവെന്നും ഇന്ന് സുപ്രീം കോടിതി കോണ്‍ഗ്രസ് പറയുന്നതിനെ പിന്തുണക്കുകയാണ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. ആരാണ് പെഗാസസ് വാങ്ങിയത്? പെഗാസാസ് ഫോണ്‍ ചോര്‍ത്തലിന് ഇരയായത് ആരൊക്കെയാണ്? ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ മറ്റേതെങ്കിലും രാജ്യങ്ങളുടെ പക്കലുണ്ടോ? എന്തൊക്കെ വിവരങ്ങളാണ് പെഗാസസ് ചോര്‍ത്തിയത് തുടങ്ങിയ ചോദ്യങ്ങളാണ് കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്ഡഗ്രസ് നേതാക്കള്‍ വിഷയം പാര്‍ലമെന്റില്‍ ഇനിയും ഉന്നയിക്കുമെന്നും ഈ വിഷയത്തില്‍ സംവാദത്തിന് ബിജെപി നേതാക്കള്‍ തയ്യറാകില്ലെന്ന് തനിക്ക് ഉറപ്പാണെന്നും രാഹുല്‍ പറഞ്ഞു.
മുഖ്യമന്ത്രിമാരുടെയും മുന്‍ പ്രധാനമന്ത്രിമാരുടെയും ബിജെപി മന്ത്രിമരുടെയും വരെ ഫോണ്‍ കോളുകള്‍ പെഗാസസ് ചോര്‍ത്തിയിരുന്നു. പെഗാസസ് ഉപയോഗിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വിവരങ്ങള്‍ ലഭിച്ചോയെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടേയും പ്രതിപക്ഷ നേതാക്കളുടേയും ഫോണുകള്‍ ചോര്‍ത്തി വിവരങ്ങള്‍ പ്രധാനമന്ത്രിയിലേക്ക് എത്തുന്നുണ്ടെങ്കില്‍ അത് ക്രിമിനല്‍ നടപടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെങ്കിലും പെഗാസസ് സംബന്ധിച്ച സത്യം പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസിന്റെ ഫോണ്‍ പോലും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് പോലും പ്രധാനമന്ത്രി തയ്യാറായില്ലെന്നും ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി ഫോണുകള്‍ ചോര്‍ത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധിആവശ്യപ്പെട്ടു.
അതേസമയം സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പെഗാസസ് ഫോണ്‍ ചേര്‍ത്തല്‍ വിവാദം അന്വേഷിക്കുന്നത്. സൈബര്‍ രംഗ്തത് വിദഗ്ധരായ നവീന്‍ കുമാര്‍ ചൗധരി, പി പ്രഭാഹരന്‍, അശ്വിന് അനില്‍ ഗുമസ്ഥെ എന്നിവരെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്.സംഭവത്തിന്റെ പൊതു പ്രാധാന്യവും ആരോപിണത്തിന്റെ വ്യാപ്തിയും കണക്കിലെടുത്താണ് മുന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന ആര്‍വി രവീന്ദ്രന്റെ മേല്‍ നോട്ടത്തിലുള്ള സംഘത്തെ അന്വേഷണത്തിന്റെ ചുമതല നല്കാന് കോടതി തീരുമാനിച്ചതെന്ന് ചീവ് ജഡ്ജ് എന്‍വി രമണ പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ വലിയ തോതിലുള്ള ലംഘനവുമാണ് ഫോണ്‍ ചേര്ത്തലെന്നും ബെഞ്ച് വ്യക്തമാക്കി.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications