കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഗാസസ്; കേന്ദ്രത്തിന് കനത്ത തിരിച്ചടി..വിഷയം സുപ്രീം കോടതി മേൽനോട്ടത്തിൽ വിദഗ്ദ സമിതി അന്വേഷിക്കും

Google Oneindia Malayalam News

ദില്ലി; പെഗാസസിൽ സുപ്രീം കോടതി ഇടപെടൽ. ആരോപണം അന്വേഷിക്കാൻ മൂന്നംഗ വിദഗ്ദ സമിതിയെ കോടതി ചുമതലപ്പെടുത്തി. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ അധ്യക്ഷതയിലാണ് സമിതി. സമിതിയുടെ പ്രവർത്തനം സുപ്രീം കോടതിയുടെ മേൽനോട്ടത്തിലായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

supreme-court-1560752762-1634

ഇസ്രായേൽ ചാര സോഫ്റ്റുവെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരുടെയടക്കം ഫോണുകൾ നിരീക്ഷിച്ചോ എന്നതിൽ കോടതി ചോദിച്ചിട്ടും വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാര്‍ നൽകിയില്ല. ആരോപണം കേന്ദ്രസർക്കാർ നിഷേധിച്ചിട്ടുമില്ല.അതിനാല്‍, ഹരജിക്കാരന്റെ ആവശ്യം പ്രഥമദൃഷ്ട്യാ സ്വീകരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല,കോടതി പറഞ്ഞു. അതുകൊണ്ട് ഒരു വിദഗ്ധ സമിതിയെ നിയമിക്കുന്നു, അതിന്റെ പ്രവര്‍ത്തനം സുപ്രീംകോടതി മേല്‍നോട്ടത്തിലായിരിക്കും, കോടതി വ്യക്തമാക്കി.

കോൺഗ്രസിന് ബൂസ്റ്റ്; ബിഗ് ബോസ് താരം കാമിയ പാർട്ടിയിലേക്ക്? നടിയുടെ പ്രതികരണംകോൺഗ്രസിന് ബൂസ്റ്റ്; ബിഗ് ബോസ് താരം കാമിയ പാർട്ടിയിലേക്ക്? നടിയുടെ പ്രതികരണം

മുന്‍ ഐ പി എസ് ഓഫീസര്‍ അലോക് ജോഷി, ഡോ. സന്ദീപ് ഒബ്‌റോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഇത് കൂടാതെ സാങ്കേതിര വിദഗ്ദരായ ഡോ നവീൻ ചൗധരി, ഡോ പ്രഭാധരൻ, ഡോ അശ്വനി അനിൽ ഗുമസ്തേ എന്നിവരും സമിതിയുടെ ഭാഗമായിരിക്കും. ഫോണുകൾ ചോർത്തിയോ, ആരുടെയൊക്കെ ഫോണുകളാണ് ചോർത്തിയത്,നേരത്തേ ഫോൺ ചോർത്തൽ ആരോപണം ഉയർന്നപ്പോൾ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ എന്തെല്ലാം തുടങ്ങി ഏഴ് കാര്യങ്ങളാണ് സമിതി അന്വേഷിക്കുക.

വിശദമായി പഠിച്ച ശേഷം സമിതി റിപ്പോർട്ട് സമർപ്പിക്കണം. എട്ടാഴ്ച കഴിഞ്ഞാൽ ഹർജി വീണ്ടും സുപ്രീം കോടതി പരിഗണിക്കും. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സുപ്രീം കോടതി സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ എൻ റാം ,ശശികുമാർ, രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് എന്നിവർ നൽകിയ ഹർജിയിലാണ് ഇപ്പോഴത്തെ കോടതി വിധി.

വിഷയത്തിൽ സർക്കാരിന് നോട്ടീസ് അയച്ചു. സർക്കാർ സ്വീകരിച്ച എല്ലാ നടപടികളുടെയും വിശദാംശങ്ങൾ നൽകാൻ ഞങ്ങൾ സർക്കാരിന് സമയവും നൽകി. എന്നാൽ ആവർത്തിച്ച് അവസരം നൽകിയിട്ടും വ്യക്തത നൽകാത്ത പരിമിതമായ സത്യവാങ്മൂലമാണ് കേന്ദ്രസർക്കാർ സമർപ്പിച്ചത്. കേന്ദ്രം വ്യക്തത വരുത്തിയിരുന്നെങ്കിൽ ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായിരുന്നേനെ, കോടതി പറഞ്ഞു.

കോടതിയെ കാഴ്ചക്കാരാക്കുകയല്ല വേണ്ടത്, മറിച്ച് കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ചെയ്യേണ്ടത്. രാഷ്ട്രീയ വിവാദങ്ങളിൽ കോടതി ഇടപെടാൻ ആഗ്രഹിക്കുന്നില്ല. ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്.
എല്ലായപ്പോഴും ദേശ സുരക്ഷ പറഞ്ഞ് കേന്ദ്രസർക്കാരിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല, കോടതി പറഞ്ഞു.

രാജ്യസുരക്ഷാ വിഷയങ്ങളിൽ കോടതി ഇടപെടില്ല. എന്നു കരുതി കോടതിയെ നിശബ്ദ കാഴ്ചക്കാരാക്കരുത്. മൗലികാവകാശങ്ങൾ ലംഘിപ്പെടുന്നുവെന്ന ആരോപണമാണ് ഇവിടെ ഉയർന്നിരിക്കുന്നത്. വിദേശ ഏജൻസികൾ ഉൾപ്പെട്ടുവെന്നാണ് ആരോപണം. കേന്ദ്രത്തിന്റെ വ്യക്തത ഇല്ലാത്ത മറുപടികൾ ഇക്കാര്യത്തിൽ പര്യാപ്തമല്ല. അതുകൊണ്ട് തന്നെ വിഷയം അന്വേഷണത്തിന് വിധേയമാകണം.സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാമെന്നും ദുരുപയോഗം ചെയ്യാമെന്നുമുളള ആശങ്കകളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്.

വിവരസാങ്കേതി വിദ്യ ദൈനംദിന കാര്യങ്ങൾക്ക് കൂടുതലായി ഉപയോഗിക്കപ്പെടുന്ന സമയമാണിത്.വിവരസാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം ഏറുമ്പോഴും സ്വകാര്യത പരമപ്രധാനമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. സ്വകാര്യത എന്നത് മാധ്യമപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും മാത്രമല്ല, വ്യക്തികളുടെ അവകാശങ്ങൾ കൂടിയാണ്. സ്വകാര്യതയ്ക്കുള്ള അവകാശത്തിന് ചില പരിമിതികൾ ഉണ്ടെങ്കിലും എല്ലാ തീരുമാനങ്ങളും ഭരണഘടനാപരമായ പ്രക്രിയയ്ക്ക് കീഴിലായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

 2017 ആവർത്തിക്കരുത്..ഗോവയിൽ അവസാന നിമിഷം തന്ത്രം മാറ്റി കോൺഗ്രസ്.. ചർച്ച തുടങ്ങി 2017 ആവർത്തിക്കരുത്..ഗോവയിൽ അവസാന നിമിഷം തന്ത്രം മാറ്റി കോൺഗ്രസ്.. ചർച്ച തുടങ്ങി

'ചിണുങ്ങാതെ അടങ്ങിയിരിക്ക് മാമാട്ടിക്കുട്ടീ'..ചിരി അടക്കാനാകാതെ കാവ്യ.. ദിലീപിനെ കെട്ടിപിടിച്ച് മഹാലക്ഷ്മി.. പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
How to find Pegasus malware in your gadget | Oneindia Malayalam

English summary
Pegasus; will be investigated by an expert committee under the supervision of the Supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X