കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഹ്ലു ഖാനെ അടിച്ചുകൊന്ന കേസില്‍ ആറ് പ്രതികളെയും വെറുതെവിട്ടു; തെളിവില്ലെന്ന് കണ്ടെത്തല്‍

Google Oneindia Malayalam News

ജയ്പൂര്‍: കോളിളക്കം സൃഷ്ടിച്ച രാജസ്ഥാനിലെ ആള്‍ക്കൂട്ട കൊലപാതക കേസില്‍ ആറ് പ്രതികളെയും വെറുതെവിട്ട് വിചാരണ കോടതി വിധി. പെഹ്ലു ഖാന്‍ എന്ന വൃദ്ധനെ പശു കടത്ത് ആരോപിച്ചാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. 2017ലാണ് ദേശീയതലത്തില്‍ വിവാദമായ സംഭവം. പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് അല്‍വാറിലെ വിചാരണ കോടതി വിധിയില്‍ പറയുന്നു. 44 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ആഗസ്റ്റ് ഏഴിന്് വിചാരണ പൂര്‍ത്തിയായിരുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ കോടതി വെറുതെവിട്ടത്.

Pahlu-khan

പെഹ്ലു ഖാനെ അടിച്ചു അവശനാക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. ജയ്പൂരിലെ മേളയില്‍ നിന്ന് കന്നുകാലികളെ വാങ്ങി ഹരിയാനയിലേക്ക് കൊണ്ടുപോകുകയായിരുന്നു പെഹ്ലു ഖാനും മക്കളുമടങ്ങുന്ന ആറംഗ സംഘം. അല്‍വാറിലെ ഹൈവേയില്‍ വച്ചാണ് അക്രമികള്‍ ഇവരെ തടഞ്ഞതും ആക്രമിച്ചതും. ആശുപത്രിയില്‍ വച്ചാണ് പെഹ്ലു ഖാന്‍ മരിച്ചത്.

യുദ്ധഭീഷണി മുഴക്കി ഇമ്രാന്‍ ഖാന്‍; എന്തിനും തയ്യാറായി ഇന്ത്യന്‍ സൈന്യം, അമിത് ഷാ കശ്മീരിലേക്ക്?യുദ്ധഭീഷണി മുഴക്കി ഇമ്രാന്‍ ഖാന്‍; എന്തിനും തയ്യാറായി ഇന്ത്യന്‍ സൈന്യം, അമിത് ഷാ കശ്മീരിലേക്ക്?

പെഹ്ലു ഖാന്‍ മരണത്തിന് തൊട്ടുമുമ്പ് പോലീസിന് നല്‍കിയ മൊഴിയില്‍ ചില അക്രമികളുടെ പേരുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവര്‍ തെറ്റു ചെയ്തിട്ടില്ലെന്നാണ് പോലീസ് പിന്നീട് വ്യക്തമാക്കിയത്. രാജസ്ഥാനില്‍ ബിജെപി ഭരണത്തിലുള്ള വേളയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. മാത്രമല്ല, പെഹ്ലു ഖാന്റെ മൊഴിയില്‍ പറയുന്നവര്‍ക്കെതിരെ തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കിയതും അന്നാണ്. ഇതിനെതിരെ ദേശീയ തലത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കേസ് വീണ്ടും അന്വേഷിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പിന്നീട് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.

പെഹ്ലു ഖാനെ അക്രമികള്‍ വളഞ്ഞുനിന്ന് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം വൈറലായിരുന്നു. ഈ വീഡിയോ ദൃശ്യം പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. കേസില്‍ ഒമ്പതു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവര്‍ ജാമ്യത്തിലാണ്. ഇവരുടെ കേസ് ജുവനൈല്‍ കോടതിയിലാണ് വിചാരണ ചെയ്യുന്നത്.

ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ രാജസ്ഥാന്‍ നിയമസഭ അടുത്തിടെ നിയമം പാസാക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ഈടാക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

English summary
Pehlu Khan Lynching Case: All 6 Accused Acquitted By Alwar Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X