കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി സമാധിയായി

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി (88) സമാധിയായി. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടോടെ ജീവന്‍ സുരക്ഷാ സംവിധാനത്തിന്‍റെ സഹായത്തോടെ അദ്ദേഹത്തെ പേജാവര്‍ മഠത്തിലേക്ക് മാറ്റിയിരുന്നു.

pejawar-

ഡിസംബര്‍ 20 നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധിച്ചിരുന്നു.കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനം തകരാറിലായെന്നും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും അറിയിച്ചതോടെയാണ് ഇന്നലെ വൈകീട്ടോടെ സ്വാമിയെ മഠത്തിലേക്ക് മാറ്റിയത്.

അജർകാദ് മൈതാനത്ത് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും. പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം മൃതദേഹം ബെംഗളൂരുവില്‍ എത്തിക്കും. അവിടെ നാഷ്ണല്‍ കോളേജ് ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. മുന്‍ മന്ത്രി ഉമാ ഭാരതി ഇന്ന് രാവിലെ അദ്ദേഹത്തെ മഠത്തില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. വിശ്വേശ തീർത്ഥ സ്വാമിയുടെ ശിഷ്യയായിരുന്നു ഉമാ ഭാരതി.അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

'ഇവര്‍ക്ക് മുസ്ലീങ്ങളെ ഇഷ്ടമല്ല'; പൗരത്വ ഭേദഗതി പച്ചയ്ക്ക് മുസ്ലീം വിരോധമെന്ന് ശ്യാം പുഷ്കരന്‍

സംശയമൊന്നുമില്ല, ഷെയിന്‍ അഭിനയിക്കണമെന്ന് ഫെഫ്ക; ഒടുവില്‍ നടനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ച് 'അമ്മ'

കെഎസ്ആർടിസി പ്രതിസന്ധിക്ക് പരിഹാരം; അഞ്ചിന് മുമ്പ് ശമ്പളം, പുതുതായി 1000 ബസ്, മന്ത്രിയുടെ ഉറപ്പ്!

English summary
Pejawar Seer Vishwesha Teertha passes away in Udupi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X