Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദമായ പെല്ലറ്റ് ഗണ്‍ ഇനി എസ്ബിഐയെ സംരക്ഷിക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സംരക്ഷിക്കാന്‍ വിവാദ പെല്ലറ്റ് ഗണ്‍. കാശ്മീരിലെ ബ്രാഞ്ചുകളുടെ സംരക്ഷണത്തിനാണ് എസ്ബിഐ പെല്ലറ്റ് ഗണ്ണുകള്‍ വാങ്ങുന്നത്.

ശ്രീനഗര്‍; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സംരക്ഷിക്കാന്‍ വിവാദ പെല്ലറ്റ് ഗണ്‍. കാശ്മീരിലെ ബ്രാഞ്ചുകളുടെ സംരക്ഷണത്തിനാണ് എസ്ബിഐ പെല്ലറ്റ് ഗണ്ണുകള്‍ വാങ്ങുന്നത്. കൊല്‍ക്കത്തയുടെ വടക്ക് ഇഷ്‌റപൂര്‍ ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിന്നാണ് എസ്ബിഐ പെല്ലറ്റ് ഗണ്ണുകള്‍ കൊണ്ടുവരുന്നത്. 11,000 ഗണ്ണുകള്‍ വാങ്ങനാണ് എസ്ബിഐ തീരുമാനമിടുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച ഫാക്ടറിയില്‍ ഒറ്റ കുഴലുള്ളതും രണ്ട് കുഴലുള്ളതുമായ ഗണ്ണുകളും നിര്‍മ്മിക്കുന്നുണ്ട്. മാരകമായ വെടിമരുന്നുക്കൊണ്ട് നിര്‍മ്മിക്കുന്ന പെല്ലറ്റ് ഗണ്ണുകള്‍ കാശ്മീരില്‍ വലിയ വിവാദമായിരുന്നു. കാശ്മീരില്‍ ഒട്ടേറെ മരിക്കുകെയും നിരവധി പേരുടെ കണ്ണുകള്‍ നഷ്ടപ്പെടുകെയും ചെയ്ത പെല്ലറ്റ് ഗണ്ണുകള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

sbi-01

രാജ്യത്തെ ഏറ്റവും പഴയ ആയുധനിര്‍മ്മാണ യൂണിറ്റാണ് ഇഷ്‌റാപൂരിലെ ഫാക്ടറി. ഇഷ്‌റാംപൂരിലെ ബ്രിട്ടീഷ് ഭരണക്കാലത്താണ് ഈ ഫാക്ടറി സ്ഥാപിക്കുന്നത്. ആര്‍മി, അര്‍ധ സൈനീക വിഭാഗം, പോലീസ് ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത് ഇഷ്‌റപൂരിലെ ഫാക്ടറിയിലാണ്.

ഇന്ത്യയില്‍ എസ്ബിഐയുടെ 17,000 ബ്രാഞ്ചുകളുടെ 48,000 എടിഎമ്മുകളുമുണ്ട്. നികുതി ഉള്‍പ്പടെ 75,000 രൂപ നല്‍കിയാണ് പെല്ലറ്റ് ഗണ്ണുകള്‍ എസ്ബിഐ വാങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+