കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേമ ഖണ്ഡു അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയാവും, കോണ്‍ഗ്രസിന്റേത് രാഷ്ടീയ നേട്ടത്തിനുള്ള തന്ത്രമോ!

  • By Dyuthi
Google Oneindia Malayalam News

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ അധികാരവടംവലിവലികള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച. ജൂലൈ 13ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി നബാം തുകി രാജിവെച്ചതാണ് കോണ്‍ഗ്രസിന് നിര്‍ണ്ണായകമായത്. പേമ ഖണ്ഡുവാണ് പുതിയ മുഖ്യമന്ത്രിയാവുക. വിമതരുള്‍പ്പെടെ 44 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതോടെ കോണ്‍ഗ്രസിന് അധികാരത്തില്‍ തുടരാന്‍ കഴിയും. വിമതരെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി ഭരണം കൈപ്പിടിയിലൊതുക്കാനുള്ള ബിജെപി തന്ത്രത്തിനാണ് ഇതോടെ തിരിച്ചടിയായിട്ടുള്ളത്.

മോദിക്ക് തിരിച്ചടി; അരുണാചലിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ കോടതി പുന:സ്ഥാപിച്ചുമോദിക്ക് തിരിച്ചടി; അരുണാചലിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ കോടതി പുന:സ്ഥാപിച്ചു

മുന്‍ മുഖ്യമന്ത്രി ഡൊര്‍ഗീ ഖണ്ഡുവിന്റെ മകനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്ന പേമ ഖണ്ഡു. വിശ്വാസ വോട്ടിന് മുമ്പായി ഇന്ന് നടന്ന നിയമസഭാകക്ഷി യോഗത്തിലാണ് കോണ്‍ഗ്രസ് നിയമസഭാക്ഷി സ്ഥാനത്തുനിന്ന് തുകി രാജി വച്ചത്. തുകിയെ മാറ്റി പേമ ഖണ്ഡുവിന്റെ പേര് നിര്‍ദ്ദേശിച്ചതോടെ വിമതരുള്‍പ്പെടെയുള്ളവരുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചു. ഇതോടെ ഇന്ന് നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കി. സുപ്രീം കോടതി വിധിയോടെ തുകി അധികാരത്തിലെത്തിയിരുന്നെങ്കിലും 15 എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. 60 അംഗ മന്ത്രിസഭയില്‍ 21 പേര്‍ വിമതരാണ്.

pemakhandu

അരുണാചല്‍ വിധി; മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്-ആം ആദ്മി നേതാക്കള്‍അരുണാചല്‍ വിധി; മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്-ആം ആദ്മി നേതാക്കള്‍

നബാം തുക്കിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിമത നേതാവ് കാലിഖോ പുളിന്റെ നേതൃത്വത്തിലുള്ള വിമതര്‍ നേരത്തെ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഹൈക്കമാന്‍ഡ് നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ബിജെപിയുമായി ചേര്‍ന്ന വിമതര്‍ സര്‍ക്കാര്‍ രൂപികരിച്ചത്. വിശ്വാസ വോട്ടില്‍ നേരിടേണ്ടി വന്നേക്കാവുന്ന പരാജയ ഭീതിയാണ് വിശ്വാസ വോട്ടിന് തൊട്ടുമുമ്പായി തുകിയെ രജിക്ക് പ്രേരിപ്പിച്ചതെന്നാണ് ഇതോടെ വ്യക്തമാകുന്നത്. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പുറത്തെടുത്ത ഒരു തന്ത്രം കൂടിയായി ഇതിനെ ചേര്‍ത്തുവായിക്കണം.

English summary
Nabam Tuki resigned as the Arunachal Pradesh Congress Legislature Party leader and Pema Khandu was elected as the new CLP leader in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X