കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ അഭിപ്രായം പറയുന്നവര്‍ കൊല്ലപ്പെടുന്നു... അസഹിഷ്ണുത രൂക്ഷമാകുന്നുവെന്ന് പെന്‍!!

Google Oneindia Malayalam News

പൂനെ: മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരുടെ ആഗോള സംഘടനയായ പെന്‍ ഇന്റര്‍നാഷണല്‍. മോദി സര്‍ക്കാരിന് കീഴില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായെന്ന് പെന്‍ ഇന്റര്‍നാഷണല്‍ വിലയിരുത്തി. പൂനെയില്‍ വച്ച് നടക്കുന്ന പെന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസിലാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. അക്രമം, വിചാരണയ്ക്ക് മുമ്പേ തടങ്കലില്‍ വെക്കുക. പൗരന്മാരില്‍ നിരീക്ഷണം നടത്തുക എന്നിവ വര്‍ധിച്ചെന്ന് സംഘടന കുറ്റപ്പെടുത്തുന്നു. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ നടപടികള്‍ സ്വീകരണമെന്നും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

1

അതേസമയം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്നതാണ് റിപ്പോര്‍ട്ട്. ഇന്ത്യ-അസഹിഷ്ണുതയുടെ കാലത്തും സത്യത്തിനായുള്ള പ്രവര്‍ത്തനം എന്ന പേരിലൊരു റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിച്ചു. എഴുത്തുകാര്‍, മാധ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ബുദ്ധിജീവികള്‍ എന്നിവരുടെ എതിര്‍ ശബ്ദങ്ങള്‍ എങ്ങനെയാണ് അടിച്ചമര്‍ത്തപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീഷണി, അധിക്ഷേപം, സോഷ്യല്‍ മീഡിയ വഴിയുള്ള അപമാനിക്കല്‍, ശാരീരികമായ അക്രം എന്നിവയാണ് എതിര്‍ത്ത് സംസാരിക്കുന്നവര്‍ക്കെതിരെ ഇന്ത്യയില്‍ ഉണ്ടാവുന്നതെന്ന് ഇവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഒട്ടും സുരക്ഷിതരല്ല. അവര്‍ പലപ്പോഴും ഭീഷണിക്കിരയാവുകയും ചില സമയങ്ങളില്‍ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ട്. ഇവര്‍ക്ക് അഭിപ്രായങ്ങള്‍ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് പെന്‍ ഇന്റര്‍നാഷണല്‍ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് തുല്യമായി ഇതിനായുള്ള നിയമങ്ങള്‍ മാറ്റണമെന്നും സംഘടന പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മോശം കാലഘട്ടം തുടങ്ങിയത് ബിജെപി രണ്ടാമതും അധികാരത്തില്‍ വന്നതിന് ശേഷമാണെന്ന് പലരും വിലയിരുത്തി തുടങ്ങിയെന്നും പെന്‍ റിപ്പോര്‍ട്ട് പറയുന്നു.

പതിനെട്ടാംപടിയില്‍ നടി നൃത്തം ചെയ്തിട്ടുണ്ട്, ശബരിമലയില്‍ പണ്ട് സ്ത്രീകള്‍ പോയിരുന്നുപതിനെട്ടാംപടിയില്‍ നടി നൃത്തം ചെയ്തിട്ടുണ്ട്, ശബരിമലയില്‍ പണ്ട് സ്ത്രീകള്‍ പോയിരുന്നു

ഗോവയില്‍ ജയിച്ചത് ബിജെപി തന്നെ; സുന്ദര ഭരണം നടക്കുന്നത് ഇങ്ങനെ, എല്ലാ ഫയലും ദില്ലിയിലേക്ക്!!ഗോവയില്‍ ജയിച്ചത് ബിജെപി തന്നെ; സുന്ദര ഭരണം നടക്കുന്നത് ഇങ്ങനെ, എല്ലാ ഫയലും ദില്ലിയിലേക്ക്!!

English summary
pen international report against modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X