Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ്റ്റര്‍ മോദി നിങ്ങളെ സമ്മതിക്കുന്നു,ആദ്യം തലോടല്‍ പിന്നെ തല്ലോ?

വ്യക്തമായ സ്രോതസ് വെളിപ്പെടുത്തിയില്ലെങ്കില്‍ 200 ശതമാനം പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 10 ലക്ഷത്തിന് മുകളിലുള്ള എല്ലാ നിക്ഷേപങ്ങളും നിരീക്ഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ദില്ലി : രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ ആരും ഭയപ്പെടേണ്ടെന്നും കൈയിലുള്ള കാശുകള്‍ ബാങ്കുകളില്‍ കൊടുത്ത് മാറാവുന്നതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തലോടിന് പിന്നാലെ ശരിക്കും സര്‍ക്കാര്‍ വക തല്ലാണ് കിട്ടാന്‍ പോകുന്നത്.

രണ്ടര ലക്ഷത്തില്‍ കൂടുതല്‍ തുക കൈയിലുള്ളവര്‍ സൂക്ഷിക്കുക. നിങ്ങളുടെ പണത്തിന് വ്യക്തമായ രേഖകള്‍ കാണിക്കേണ്ടതായി വരും. വ്യക്തമായ സ്രോതസ് വെളിപ്പെടുത്തിയില്ലെങ്കില്‍ 200 ശതമാനം പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 10 ലക്ഷത്തിന് മുകളിലുള്ള എല്ലാ നിക്ഷേപങ്ങളും നിരീക്ഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവായത്. രാജ്യത്തെ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും ഒഴുക്ക് തടയുന്നതിനാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ഡിസംബര്‍ 30നകം 500, 1000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റി വാങ്ങാവുന്നതാണ്.

രേഖകളില്ലാത്ത പണത്തിന് പിടി വീഴും

രേഖകളില്ലാത്ത പണത്തിന് പിടി വീഴും

വ്യക്തമായ രേഖകളില്ലാത്ത പണം പിടിക്കലാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. കാശ് മാറ്റാന്‍ ബാങ്കിലെത്തുന്നവരുടെ പക്കലുള്ള കാശിന് വ്യക്തമായ രേഖകളില്ലെങ്കില്‍ 200 ശതമാനം പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നികുതിക്കു പുറമെയാണ് പിഴ ഈടാക്കുന്നത്. ആദായ നികുതി വകുപ്പിന്റെ കീഴിലായിരിക്കും പരിശോധന.

ചെറുകിട വ്യവസായികളും തൊഴിലാളികളും രക്ഷപ്പെട്ടു

ചെറുകിട വ്യവസായികളും തൊഴിലാളികളും രക്ഷപ്പെട്ടു

വീട്ടമ്മമാര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും ഇളവുണ്ട്. ഒന്നര- രണ്ട് ലക്ഷം രൂപ ഇവര്‍ക്ക് അക്കൗണ്ടില്‍ സൂക്ഷിക്കാവുന്നതാണ്. ഇവരുടെ അക്കൗണ്ടുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരില്ലെന്ന് സര്‍ക്കാര്‍.

പാന്‍ കാര്‍ഡു വഴിയല്ലാത്ത സ്വര്‍ണ വില്‍പ്പനയ്ക്ക് പിടി

പാന്‍ കാര്‍ഡു വഴിയല്ലാത്ത സ്വര്‍ണ വില്‍പ്പനയ്ക്ക് പിടി

പുതിയ തീരുമാനം ജ്വല്ലറി ഉടമകളെയാണ് ഏറെ ബാധിക്കുന്നത്. പാന്‍ നമ്പര്‍ രേഖപ്പെടുത്താതെയുള്ള സ്വര്‍ണ വില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണം. വാങ്ങുന്നവരുടെ പാന്‍ നമ്പര്‍ രേഖപ്പെടുത്താത്ത ജ്വല്ലറിക്കാര്‍ക്ക് പിടിവീഴും. എല്ലാ ജ്വല്ലറിക്കാരും ഈ നിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി.

പിഴയും ഈടാക്കും

പിഴയും ഈടാക്കും

500, 1000 നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള തീരുമാനത്തിനു പിന്നാലെ ആശങ്ക വര്‍ധിച്ചതോടെയാണ് നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ പണം ബാങ്കുകളില്‍ കൊടുത്ത് മാറ്റി വാങ്ങാവുന്നതാണെന്ന ആശ്വാസ വാര്‍ത്തയും പുറത്തു വന്നത്. എന്നാല്‍ ഇങ്ങനെ ആശ്വസിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല. നികുതിയടയ്ക്കാതെ സൂക്ഷിച്ച പണം ബാങ്കിലെത്തുമ്പോള്‍ നികുതിയും ഇതിനു പുറമെ പിഴയും നല്‍കേണ്ടതായി വരും. പത്ത് ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കുകയും ചെയ്യും. ആദായ നികുതി നിയമം 270 (എ) വകുപ്പ് പ്രകാരമാണ് നടപടി.

എല്ലാ പണത്തിനും രേഖ

എല്ലാ പണത്തിനും രേഖ

ഒരു തരത്തിലുള്ള കള്ളക്കളിക്കും ഇടനല്‍കാതെ പഴുതടച്ചുള്ള നടപടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്തൊഴുകുന്ന കള്ളനോട്ടും കള്ളപ്പണവും കണ്ടെത്തുന്നതിനുള്ള നടപടിയാണ് സര്‍ക്കാരിന്റേത്. ഓരോ ദിവസവും ബാങ്കുകളിലെത്തുന്ന 500, 1000 നോട്ടുകളുടെ കൃത്യമായ കണക്ക് ഓരോ ബാങ്കും സര്‍ക്കാരിന് നല്‍കണം. വന്‍ നിക്ഷേപങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയും വേണം.

പരിശോധനകള്‍ക്ക് ശേഷം

പരിശോധനകള്‍ക്ക് ശേഷം

രണ്ടര ലക്ഷത്തിന് മുകളില്‍ പണമുള്ളവരുടെ രേഖകള്‍ പരിശോധിച്ച് ഉടനടി നടപടി ഉണ്ടാകില്ല. ആദായ നികുതി വകുപ്പ് അക്കൗണ്ട് രേഖകളും നികുതി അടയ്ക്കുന്നതിന്റെ രേഖകളും തമ്മില്‍ പരിശോധിച്ച ശേഷമായിരിക്കും നടപടി. മൊത്തം വരുമാനം നിരീക്ഷിച്ച് ആദായ നികുതി നിശ്ചയിക്കുമ്പോള്‍ മാത്രമെ നികുതി അടയ്‌ക്കേണ്ടി വരികയുള്ളു.

നകുതി അടച്ച് രക്ഷപ്പെടല്‍ ഒരേ ഒരു വഴി

നകുതി അടച്ച് രക്ഷപ്പെടല്‍ ഒരേ ഒരു വഴി

കണക്കില്‍പ്പെടാത്ത പണം പലരും വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതായാണ് വിവരം. ഇത്തരക്കാര്‍ക്ക് കടുത്ത നടപടി നേരിടേണ്ടി വരും. പണം ബാങ്കില്‍ നിക്ഷേപിച്ച് നികുതി നടപടിയും പിഴയും നല്‍കി രക്ഷപ്പെടുക മാത്രമാണ് ഇവരുടെ മുന്നിലെ വഴി. അല്ലാത്തപക്ഷം ഇവര്‍ക്ക് പണം കത്തിച്ച് കളയേണ്ടി വരും.

കൂടുതല്‍ കാശ് അക്കൗണ്ടിലേക്ക്

കൂടുതല്‍ കാശ് അക്കൗണ്ടിലേക്ക്

4000 രൂപ വരെ ഏത് ബാങ്കിന്റെയും ശാഖയിലെത്തി മാറ്റി വാങ്ങാവുന്നതാണ്. തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. 4000നു മുകളിലുള്ള കാശ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനെ കഴിയൂ. മറ്റ് ബാങ്കുകളുടെ ശാഖയിലെത്തി 4000 രൂപയ്ക്ക് മുകളിലുള്ള തുക നല്‍കിയാല്‍ ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ സംവിധാനം വഴി അക്കൗണ്ടിലേക്ക് കൈമാറും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+