കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് 100 ശതമാനം പിഴ ഈടാക്കുമെന്ന് റവന്യൂ സെക്രട്ടറി...

ഏപ്രില്‍ ഒന്ന് മുതല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് നൂറു ശതമാനം പിഴ ഈടാക്കി തുടങ്ങും.

Google Oneindia Malayalam News

ദില്ലി: മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് ബജറ്റില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇനി മുതല്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ പണമിടപാട് നടത്തുന്നവര്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുക് ആദിയ പറഞ്ഞു. മൂന്ന് ലക്ഷത്തിന് മുകളില്‍ പണമിടപാട് നടത്തുന്നവര്‍ക്ക് 100 ശതമാനം പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ ഒന്ന് മുതല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് നൂറു ശതമാനം പിഴ ഈടാക്കി തുടങ്ങും. അതായത് ഇനി മുതല്‍ ഒരാള്‍ നാലു ലക്ഷം രൂപയുടെ പണമിടപാട് നടത്തിയാല്‍ നാലു ലക്ഷം രൂപ പിഴയായി നല്‍കേണ്ടി വരുമെന്നും ഹസ്മുക് ആദിയ വ്യക്തമാക്കി. ഏപ്രില്‍ മുതല്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനമെന്നും പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

cash

നോട്ട് നിരോധിച്ചതിലൂടെ രാജ്യത്തെ കള്ളപ്പണത്തിന് കൃത്യമായ കണക്കുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്, ഈ സ്ഥിതി നിലനിര്‍ത്താന്‍ വേണ്ടിയാണ് പണമിടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു. അതേസമയം, ബാങ്കിംഗ് സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകള്‍ എന്നിവയ്ക്ക് ഈ നിരോധനം ബാധകമാകില്ല.

English summary
Penalty of equal amount for receiving cash over Rs 3 lakh: Revenue Secretary Hasmukh Adhia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X