Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡില്‍ അച്ചടക്കം ശീലിച്ചേ പറ്റൂ, ഇല്ലെങ്കില്‍ പെനല്‍റ്റി പോയിന്റ്!

ബൈക്കില്‍ മാത്രമല്ല, കാറിലും ജീപ്പിലും എന്ന് വേണ്ട ഏത് വണ്ടിയിലായയാലും ഡ്രൈവിങ് സീറ്റിലാണോ എന്നാല്‍ ഒരല്‍പം ശ്രദ്ധിച്ചോളൂ. പഴയത് പോലെ പാട്ടും പാടി അലക്ഷ്യമായി വണ്ടിയോടിച്ച് പോയാല്‍ ഓടിക്കുന്ന ആളിന് മാത്രമല്ല, ആളുടെ ഡ്രൈവിങ് ലൈസന്‍സിന് വരെ പണി കിട്ടും. ധനനഷ്ടവും ആരോഗ്യപ്രശ്‌നങ്ങളും വേറെ.

കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ റോഡ് ഗതാഗത സുരക്ഷാ ബില്ലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വണ്ടിയോടിക്കുന്നവരെ മര്യാദ പഠിപ്പിച്ചിട്ടേ അടങ്ങൂ എന്ന മട്ടിലാണ് ബില്ലിന്റെ പോക്ക്. ട്രാഫിക് നിയമം തെറ്റിച്ചാല്‍ പിഴയടച്ച് പൊടിയും തട്ടി വണ്ടിയുമെടുത്ത് പോകാം എന്ന് കരുതരുത്. ഫ്രീയായി കുറച്ച് പെനല്‍റ്റി പോയിന്റുകളും കൂടെ വരും. എന്താണീ പെനല്‍റ്റി പോയിന്റുകള്‍ എന്നും അവ എങ്ങനെ ബാധിക്കും എന്നും കാണൂ...

പെനല്‍റ്റി പോയിന്റുകള്‍ ഇങ്ങനെ

പെനല്‍റ്റി പോയിന്റുകള്‍ ഇങ്ങനെ

ട്രാഫിക് നിയമം തെറ്റിച്ചാല്‍, തെറ്റിന്റെ ഗൗരവത്തിന് അനുസരിച്ച് പെനല്‍റ്റി പോയിന്റുകള്‍ നല്‍കുന്ന സമ്പ്രദായമാണിത്. ഇത്തരത്തില്‍ 12 പോയിന്റുകള്‍ ആയാല്‍ 1 വര്‍ഷത്തേക്ക് പിന്നെ ഡ്രൈവിങ് ലൈസന്‍സുണ്ടാകില്ല. തെറ്റ് ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷത്തേക്കാണ് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. കഷ്ടമാണ് അല്ലേ കാര്യങ്ങള്‍.

ഓരോ കുറ്റത്തിനും എത്ര പോയിന്റ്

ഓരോ കുറ്റത്തിനും എത്ര പോയിന്റ്

അശ്രദ്ധമായി വാഹനമോടിച്ചാല്‍ 1 പോയിന്റാണ് കിട്ടുക. ട്രാഫിക് സിഗ്നല്‍ തെറ്റിച്ചാല്‍ മൂന്ന് പോയിന്റാണ്. മദ്യപിച്ച് വാഹനം ഓടിച്ചാലും കിട്ടും 3 പോയിന്റ്. സുരക്ഷിതമല്ലാത്തതും രജിസ്‌ട്രേഷനില്ലാത്തതുമായ വാഹനങ്ങള്‍ ഓടിച്ചാല്‍ മൂന്ന് പോയിന്റുകള്‍ തന്നെ.

പോയിന്റ് കൂട്ടിവെക്കാം

പോയിന്റ് കൂട്ടിവെക്കാം

ഒരു തവണ കിട്ടുന്ന പോയിന്റിന് മൂന്ന് വര്‍ഷത്തേക്കാണ് പ്രാബല്യം. മൂന്ന് വര്‍ഷത്തിനകം 12 പോയിന്റുകള്‍ ആയാല്‍ 1 വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഓരോ കുറ്റത്തിനും ഇപ്പോള്‍ ഉള്ള പിഴയ്ക്കും ശിക്ഷയ്ക്കും പുറമേയാണ് ഈ പിഴ പോയിന്റുകള്‍.

 ബൈക്ക് യാത്രക്കാരാണോ എങ്കില്‍ പണി ഇങ്ങനെ

ബൈക്ക് യാത്രക്കാരാണോ എങ്കില്‍ പണി ഇങ്ങനെ

ഡ്രൈവര്‍ മാത്രം ഹെല്‍മറ്റ് വെച്ചാല്‍ പോര പിന്നില്‍ ഇരിക്കുന്ന ആളും നിര്‍ബന്ധമായും ഹെല്‍മറ്റ് വെച്ചിരിക്കണം. ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്ന മദ്രാസ് ഹൈക്കോടതിയാണ്. ജൂലൈ 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. 98 ശതമാനം വരെ വിജയമാണ് പരിപാടി എന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

നടപ്പിലാക്കാന്‍ പ്രയാസം

നടപ്പിലാക്കാന്‍ പ്രയാസം

കാര്യം യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് കോടതി ഇത് പറയുന്നത് എന്നാല്‍ ബൈക്കിന്റെ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് ആളുകളുടെ വാദം. പെട്ടെന്ന് ഒരാള്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നതിന് മുമ്പ് എക്ട്‌സ്ട്രാ ഹെല്‍മറ്റ് പക്കലുണ്ടോ എന്ന് ചിന്തിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+