പെന്‍സിലും നോട്ട് ബുക്കും വാങ്ങാന്‍ പണമില്ല; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ഭുവനേശ്വര്‍: പെന്‍സിലും നോട്ടുബുക്കും വാങ്ങാന്‍ പണമില്ലാതെ 14 വയസുള്ള ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഒഡിഷയിലെ ഗഞ്ജം ജില്ലയിലെ അസ്‌ക നിവാസിയായ ജയന്തിയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ജൂണ്‍ 23ന് തുടങ്ങിയ പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അസ്‌ക പെന്‍സിലും നോട്ടുബുക്കും അടക്കുമുള്ള വാങ്ങിത്തരാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇവ വാങ്ങാന്‍ ഇപ്പോള്‍ പണമില്ലെന്നും രണ്ടുദിവസം കൂടി സാവകാശം തരണമെന്നും മാതാപിതാക്കള്‍ ജയന്തിയെ അറിയിച്ചു. മറ്റു കുട്ടികള്‍ സ്‌കൂളില്‍ പുതിയ പുസ്തകവും മറ്റുമായി വരുമ്പോള്‍ തനിക്ക് ഒന്നുമില്ലാത്ത സങ്കടം കുട്ടിയെ അലട്ടിയിരുന്നു. മനോവിഷമത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ വീടിന് പുറത്തുള്ള സമയം കുട്ടി സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

അയല്‍വാസികള്‍ ഉടന്‍ ഓടിയെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിക്ക് അമ്പതു ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി ഡോക്ടര്‍ പറഞ്ഞു. കൂലിപ്പണിക്കാരനായിരുന്ന ബിജോയ് നായക് ആണ് പെണ്‍കുട്ടിയുടെ പിതാവ്.
അടുത്തിടെ ഒരു സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് ജോലിക്കു പോകാന്‍ സാധിക്കാത്തതോടെ കുടുംബം കടുത്ത ദാരിദ്രത്തിലൂടെയാണ് കടന്നുപോകുന്നത്. ഇയാളുടെ ഭാര്യ അടുത്ത വീടുകളില്‍ വീട്ടുജോലി ചെയ്താണ് കുടുംബം ഉപജീവനം കഴിക്കുന്നത്. പെണ്‍കുട്ടിയെ കൂടാതെ മറ്റു മൂന്നു ചെറിയ കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്.












Click it and Unblock the Notifications