കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 കോടി ചെറുകിട വ്യാപാരികള്‍ക്കായി പെന്‍ഷന്‍ പദ്ധതി; ആനുകൂല്യം 1.5 കോടിയില്‍ താഴെ വിറ്റുവരവുള്ളവർക്ക്

Google Oneindia Malayalam News

ദില്ലി: ചെറുകിട വ്യാപാരിക്കള്‍ക്കായി പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്. 1.5 കോടി രൂപയില്‍ കുറവ് വാര്‍ഷിക വിറ്റുവരവുള്ള കടയുടമകള്‍ക്കും, റീട്ടെയില്‍ വ്യാപാരികള്‍ക്കും പെന്‍ഷന്‍ സുരക്ഷ ഉറപ്പാക്കുന്ന പ്രധാനമന്ത്രി കര്‍മയോഗി സ്കീം ഉടന്‍ നടപ്പാക്കുമെന്നാണ് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള 3 കോടി ചെറുകിട വ്യാപാരികള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

<strong> 'സ്റ്റഡി ഇന്‍ പദ്ധതി'.. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികളുമായി ധനമന്ത്രി </strong> 'സ്റ്റഡി ഇന്‍ പദ്ധതി'.. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികളുമായി ധനമന്ത്രി

പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാവാനുള്ള മാര്‍ഗങ്ങള്‍ ലളിതമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആധാര്‍ കാര്‍ഡിനും, ഒരു തിരിച്ചറിയല്‍ രേഖയ്ക്കുമൊപ്പം സെല്‍ഫ് ഡിക്സറേഷനും നടത്തിയാല്‍ സ്കീമില്‍ അംഗവാന്‍ കഴിയും. ചെറുകിട വ്യവസായികള്‍ക്ക് വളരെ പെട്ടെന്ന് ലോണുകള്‍ (ക്വിക്ക്) ലോണുകള്‍ ലഭിക്കാനുള്ള നടപടിയുണ്ടാവും. വായ്പാത്തുക പെട്ടെന്ന് ലഭിക്കാൻ ഒരു പേയ്‍മെന്‍റ് പ്ലാറ്റ് ഫോം ഉണ്ടാക്കും.

 budget

'ഗ്രാമം, ദരിദ്രര്‍, കര്‍ഷകര്‍' എന്നിവയുടെ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത് ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടിയുടെ ഭാഗമായ എല്ലാ ചെറുകിട ഇടത്തം വ്യവസായങ്ങള്‍ക്കും 2 ശതമാനം പലിശയിളവ് ലഭ്യമാക്കും. ഇതിനായി 350 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കും.

<strong> ഈ വര്‍ഷം 3 ട്രില്യണ്‍ നേട്ടം കൈവരിക്കും; തൊഴിലില്ലായ്മ പരിഹരിക്കും, വന്‍ പ്രഖ്യാപനങ്ങളുമായി ബജറ്റ്</strong> ഈ വര്‍ഷം 3 ട്രില്യണ്‍ നേട്ടം കൈവരിക്കും; തൊഴിലില്ലായ്മ പരിഹരിക്കും, വന്‍ പ്രഖ്യാപനങ്ങളുമായി ബജറ്റ്

Recommended Video

cmsvideo
ആദായനികുതിയില്‍ വിപ്ലവ മാറ്റവുമായി കേന്ദ്ര ബജറ്റ് | Oneindia Malayalam

ആസ്‍പയർ എന്ന പദ്ധതിയുടെ ഭാഗമായി 80 ബിസിനസ് ഇൻക്യുബേറ്ററുകളും, 20 ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററുകളും ഈ സാമ്പത്തിക വർഷം തന്നെ നിർമിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നിര്‍മ്മലസീതാരാമന്‍ വ്യക്തമാക്കി. കാർഷിക- ഗ്രാമീണ മേഖലകളിൽ 75,000 സ്കിൽഡ് സംരംഭകരെയെങ്കിലും സൃഷ്ടിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ മേഖലയിലെ നിർവചനങ്ങൾ ഏകീകരിക്കുമെന്നതും സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ എന്നതും ബജറ്റിലെ പ്രഖ്യാപനങ്ങളാണ്.

<strong>സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപിടിച്ചത് മോദി സര്‍ക്കാര്‍, 2022 ഓടെ എല്ലാവര്‍ക്കും വീടെന്നും ധനമന്ത്രി</strong>സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപിടിച്ചത് മോദി സര്‍ക്കാര്‍, 2022 ഓടെ എല്ലാവര്‍ക്കും വീടെന്നും ധനമന്ത്രി

English summary
Pension benefit to be extended to around 3 crore retail traders and shopkeepers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X