പെന്ഷന്, ഡബിള്‍ അലവന്‍സ്, 50 ലക്ഷം ഇന്‍ഷുറന്‍സ്; പഞ്ചായത്ത് അംഗങ്ങള്‍ക്ക് ലോട്ടറിയുമായി തേജസ്വി
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ വന്‍ വാഗ്ദാനങ്ങളുമായി നിറയുകയാണ് പ്രതിപക്ഷം. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് മഹാസഖ്യം തിരഞ്ഞെടുപ്പ് നേരിടുന്നത്. അതുകൊണ്ടുതന്നെ തേജസ്വിയുടെ പ്രഖ്യാപനങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുന്നുണ്ട്.
ഹിന്ദി ഹൃദയ ഭൂമിയില്‍ പ്രതിപക്ഷം ശക്തമായി നില്ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. വര്‍ഷങ്ങളായി കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടുന്ന സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചിട്ടും ബിഹാര്‍ ഇപ്പോഴും വളരെ പിന്നിലാണ്. എന്നാല്‍ എല്ലാ പ്രതിസന്ധിയും തീര്‍ക്കുമെന്നാണ് തേജസ്വി യാദവിന്റെ പ്രഖ്യാപനം. അധികാരത്തിലെത്തിയാല്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യും എന്നാണ് അദ്ദേഹം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അലവന്‍സ് ഇരട്ടിയാക്കുമെന്നാണ് തേജസ്വിയുടെ ആദ്യ പ്രഖ്യാപനം. കൂടാതെ 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ഉറപ്പാക്കുമെന്നും പറയുന്നു. എല്ലാവര്ക്കും പെന്ഷന് നല്‍കുമെന്നും തേജസ്വി പ്രഖ്യാപിച്ചു. ഇന്ത്യ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി വികാസ്ശീല് ഇന്സാന് പാര്‍ട്ടിയുടെ നേതാവ് മുകേഷ് സഹാനിക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു തേജസ്വി.
പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തും. ഭക്ഷ്യവസ്തുക്കള്‍ ഏറ്റെടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നല്കുന്ന പണം വര്‍ധിപ്പിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. കര്‍ഷകരെയും പിന്നാക്ക ജനസമൂഹത്തെയും കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ വിജയം ഉറപ്പാണ് എന്ന് തേജസ്വി മനസിലാക്കുന്നു. 30 ശതമാനത്തോളം അതീവ പിന്നാക്ക വിഭാഗമുള്ള സംസ്ഥാനമാണ് ബിഹാര്‍.
ബിഹാറിലെ പഞ്ചായത്ത് സംവിധാനം ഇങ്ങനെ
ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെയാണ് ബിഹാറിലെ ത്രിതല പഞ്ചായത്ത് സംവിധാനം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ മുഖ്യ എന്നും പഞ്ചായത്ത് സമിതി പ്രസിഡന്റിനെ പ്രമുഖ് എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അധ്യക്ഷ എന്നുമാണ് വിളിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും തേജസ്വി ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്.
ബാര്‍ബര്‍, ആശാരി, കളിമണ്‍ പാത്രം നിര്‍മിക്കുന്നവര്‍ എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പ നല്‍കും. ഇത്തവണ ബിഹാര്‍ ജനത മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യും. എല്ലായിടത്തും മികച്ച പിന്തുണയാണ് ഇന്ത്യ സഖ്യത്തിന് ലഭിക്കുന്നത്. ജെഡിയു-ബിജെപി സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തിട്ടുണ്ട്. അഴിമതിയും കുറ്റകൃത്യവും ബിഹാറില്‍ നടമാടുകയാണ്. മഹാസഖ്യം അധികാരത്തിലെത്തിയാല്‍ എല്ലാം മാറുമെന്നും തേജസ്വി അവകാശപ്പെട്ടു.
243 അംഗ നിയമസഭയാണ് ബിഹാറിലേത്. നവംബര്‍ ആറിനും 11വുമാണ് വോട്ടെടുപ്പ്. 14ന് വോട്ടെണ്ണും. ബിജെപിയും ജെഡിയും 105 വീതം സീറ്റില്‍ മല്‍സരിക്കുന്നുണ്ട് എങ്കിലും ഇത്തവണ അധികാരത്തിലെത്തിയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തിന് ബിജെപി ഉത്തരം പറയുന്നില്ല. നിതീഷ് കുമാറിനെ ബിജെപി ഒതുക്കുമോ എന്ന സംശയവും രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ പ്രധാന ചര്‍ച്ചയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications