പെന്‍ഷന്‍ വാങ്ങുന്നവര്‍ നവംബര്‍ 30നകം ഇക്കാര്യം ചെയ്യണം; ലൈഫ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ സമര്‍പ്പിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ വാങ്ങുന്നവര്‍ നവംബര്‍ 30നകം വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പെന്‍ഷന്‍ ലഭിക്കാനുള്ള യോഗ്യത ഉറപ്പിക്കുന്നതിനാണിത്. ഒക്ടോബര്‍ 26ന് കേന്ദ്ര ഉദ്യോഗസ്ഥകാര്യ മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ ഇക്കാര്യം അറിയിച്ചിരുന്നു. നേരിട്ടോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാം.

വനിതാ കളക്ടര്‍ക്ക് അശ്ലീല സന്ദേശം, മദ്യപിച്ച് എംഎല്‍എ വന്നു; വിജയ് സര്‍ക്കാരിനെ വിറപ്പിച്ച് ഹൈക്കോടതി
വനിതാ കളക്ടര്‍ക്ക് അശ്ലീല സന്ദേശം, മദ്യപിച്ച് എംഎല്‍എ വന്നു; വിജയ് സര്‍ക്കാരിനെ വിറപ്പിച്ച് ഹൈക്കോടതി

സാധാരണ എല്ലാ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും നവംബറിലാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരം നല്‍കുന്നതെങ്കിലും 80 വയസിന് മുകളിലുള്ളവര്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ തന്നെ അവസരമുണ്ട്. അവസാന നിമിഷത്തെ തിരക്കില്‍ പ്രയാസം നേരിടുന്നത് ഒഴിവാക്കാനാണിത്. ഏത് ബാങ്ക് വഴിയാണോ പെന്‍ഷന്‍ ലഭിക്കുന്നത്, ആ ബാങ്കില്‍ നേരിട്ടെത്തി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം എന്നതാണ് ഒരു വഴി.

pension life certificate submit

നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് ഉദ്യോഗസ്ഥന്‍ ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റ് മറ്റൊരാള്‍ മുഖേന ബാങ്കില്‍ സമര്‍പ്പിക്കാം. മജിസ്‌ട്രേറ്റ്, രജിസ്ട്രാര്‍, സബ് രജിസ്ട്രാര്‍, സര്‍ക്കാര്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്‍, സബ് ഇന്‍സ്‌പെക്ടര്‍ തൊട്ട് മുകളിലേക്ക് റാങ്കുള്ള പോലീസ് ഓഫീസര്‍മാര്‍, പോസ്റ്റ് മാസ്റ്റര്‍, ആര്‍ബിഐ-എസ്ബിഐ ഓഫീസര്‍മാര്‍, തഹസില്‍ദാര്‍, ബ്ലോക്ക് വികസന ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്, എംപി, എംഎല്‍എ എന്നിവരില്‍ ആരെങ്കിലും ഒപ്പുവെച്ചാല്‍ മതിയാകും.

ഒന്നുമറിയാത്ത പോലെ ഇരിക്കുകയാണ് രമേശ് ചെന്നിത്തല; ചോദ്യങ്ങളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍
ഒന്നുമറിയാത്ത പോലെ ഇരിക്കുകയാണ് രമേശ് ചെന്നിത്തല; ചോദ്യങ്ങളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍

ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും പെന്‍ഷന്‍കാര്‍ക്ക് അവസരമുണ്ട്. ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍ വഴിയാണ് ഇവ സമര്‍പ്പിക്കേണ്ടത്. ആധാര്‍ നമ്പര്‍, പെന്‍ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയെല്ലാം ഈ വേളയില്‍ ആവശ്യമാണ്. എല്ലാ രേഖകളും കൃത്യമായിരിക്കണം എന്നതും ശ്രദ്ധിക്കണം. വ്യത്യസ്തമായ വിലാസം, വയസ്, പേര് എന്നിവയുള്ള രേഖകള്‍ തടസം സൃഷ്ടിക്കും.

ജീവന്‍ പ്രമാണ്‍ മൊബൈല്‍ ആപ്പ് വഴിയും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിക്കും. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫേസ് ഓതന്റിക്കേഷന്‍ ചെയ്താലാണ് രേഖ സമര്‍പ്പിക്കാന്‍ സാധിക്കുക. ആധാര്‍, പെന്‍ഷന്‍ വിവരങ്ങള്‍, ഒടിപി എന്നിവയെല്ലാം ഈ വേളയില്‍ ആവശ്യമാണ്. ആപ്പ് വഴി ലൈവ് ഫോട്ടോ എടുത്ത് വെരിഫിക്കേഷന്‍ വിജയകരമായാല്‍ മാത്രമാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് രേഖ സമര്‍പ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുക.

സ്വര്‍ണവില ഇന്നും കുതിച്ചു; സ്വര്‍ണം വീണ്ടും തിളങ്ങാന്‍ തുടങ്ങി, ഇന്നത്തെ ഗ്രാം, പവന്‍ വില
സ്വര്‍ണവില ഇന്നും കുതിച്ചു; സ്വര്‍ണം വീണ്ടും തിളങ്ങാന്‍ തുടങ്ങി, ഇന്നത്തെ ഗ്രാം, പവന്‍ വില

ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് വഴിയും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിക്കും. പോസ്റ്റ്മാനെ വീട്ടിലേക്ക് വിളിപ്പിച്ച് ഈ നടപടികള്‍ പെന്‍ഷന്‍കാര്‍ക്ക് പൂര്‍ത്തിയാക്കാം. കിടപ്പുരോഗികള്‍, നടക്കാന്‍ പ്രയാസമുള്ളവര്‍ എന്നിവര്‍ക്കാണ് ഈ വഴി ഉപയോഗപ്പെടുത്താന്‍ സാധിക്കുക. ലക്ഷക്കണക്കിന് ആളുകള്‍ ഇത്തരത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma