വിരമിക്കുമ്പോൾ 68,000 രൂപ വരെ പെൻഷൻ ലഭിക്കുമോ?, പ്രതീക്ഷയേറ്റി കണക്കുകൾ..സാധ്യത ഇങ്ങനെ
ഏകദേശം 69 ലക്ഷം പേർ കേന്ദ്രസർക്കാരിൽ നിന്നും പെൻഷൻ വാങ്ങുന്നുണ്ടെന്നാണ് കണക്കുകൾ. ഇതിൽ ഭൂരിഭാഗം പേർക്കും പഴയ പെൻഷൻ സ്കീം പ്രകാരമാണ് പെൻഷൻ ലഭിക്കുന്നത്. എട്ടാം ശമ്പള കമ്മീഷൻ നടപ്പിൽ വരുന്ന 2026 ജനുവരി 1 ന് ശേഷം വിരമിക്കുന്ന ജീവനക്കാർക്കും പഴയ പെൻഷൻ പ്രകാരമായിരിക്കും പെൻഷൻ ലഭിക്കുക.
വിവിധ സംസ്ഥാനങ്ങളിൽ ശമ്പള കമ്മീഷൻ സംഘടിപ്പിച്ച യോഗങ്ങളിൽ ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘടനകൾ പെൻഷനുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്. 2026 ജനുവരി 1ന് മുമ്പ് വിരമിച്ച പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണവും എട്ടാം ശമ്പള കമ്മീഷന്റെ റഫറൻസ് നിബന്ധനകളിൽ ഉൾപ്പെടുത്തണമെന്ന നിർദേശമാണ് ഇവർ ഉയർത്തുന്നത്. ഈ നിർദേശം പരിഗണിക്കപ്പെടുമെന്ന് തന്നെയാണ് സംഘടനകളുടെ പ്രതീക്ഷ.
അങ്ങനെയെങ്കിൽ എട്ടാം കമ്മീഷൻ നടപ്പാകുമ്പോൾ 2026 ജനുവരി 1 ന് മുൻപ് വിരമിക്കുന്ന 5-9 ലെവിലുള്ള ജീവനക്കാർക്ക് എത്ര പെൻഷൻ ലഭിക്കുമെന്ന് വിശദമായി പരിശോധിക്കാം

പഴയ പെൻഷൻ നിയമങ്ങൾ ഇങ്ങനെ
സർവ്വീസിൽ കുറഞ്ഞത് 10 വർഷം പ്രവർത്തിച്ചവർക്കാണ് പെൻഷൻ ലഭിക്കാൻ അർഹതയുള്ളത്. അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിൻ്റേയോ അല്ലെങ്കിൽ സേവനത്തിൻ്റെ അവസാന പത്ത് മാസത്തെ ശരാശരി ശമ്പളത്തിൻ്റയോ അടിസ്ഥാനത്തിലായിരിക്കും പെൻഷൻ നിശ്ചയിക്കുക. ശമ്പളത്തിൻ്റെ ശരാശരി തുക അല്ലെങ്കിൽ ശമ്പളത്തിൻ്റെ 50 ശതമാനം എന്നിവയിൽ ഏതാണോ ലാഭകരം അതായിരിക്കും പെൻഷൻ ലഭിക്കുക.
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം
ലെവൽ 5 ജീവനക്കാർക്ക് 14,600, ലെവൽ-6-17,700, ലെവൽ -7 22450, ലെവൽ-8-23,800, ലെവൽ-9-26550 എന്നിങ്ങനെയായിരുന്നു പെൻഷൻ.
എട്ടാം ശമ്പള കമ്മീഷൻ എത്രയാകും ഫിറ്റ്മെൻറ് ഫാക്ടർ പരിഗണിക്കുകയെന്നതാണ് പ്രധാന ചോദ്യം. ഇതിൻ്റെ അടിസ്ഥാനത്തിലാകും ശമ്പളം നിശ്ചയിക്കപ്പെടുക. 2.1 ആണ് ഫിറ്റ്മെൻ്റ് ഫാക്ടർ നടപ്പാക്കുന്നതെങ്കിൽ ലെവൽ 5 ജീവനക്കാർക്ക് 30,660 രൂപയാകും പെൻഷൻ. ലെവൽ 6-37,170, ലെവൽ 7-47145, ലെവൽ-8-49,980, ലെവൽ 9-55,755 എന്നിങ്ങനെയാകും പെൻഷൻ.
ഫിറ്റ്മെൻ്റ് ഫാക്ടർ 2.28 ആണെങ്കിൽ യഥാക്രമം 33,288, 40,356, 51,186, 54,264, 60,534 എന്നിങ്ങനെയെും 2.57 ആണ് ഫിറ്റ്മെൻ്റ് ഫാക്ടർ എങ്കിൽ 37,522, 45,489, 57,697, 61,166, 68,234 എന്നിങ്ങനെയാകും ലഭിക്കുക. അതേസമയം ഇതെല്ലാം കണക്കുകൂട്ടൽ മാത്രമാണ്. എത്രയായിരിക്കും യഥാർത്ഥത്തിൽ ലഭിക്കുകയെന്നത് കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ വ്യക്തമാകുകയുള്ളൂ.


Click it and Unblock the Notifications
