Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് പെനംബ്രൽ ചന്ദ്രഗ്രഹണം; ദൃശ്യമാകുക ഉച്ചയ്ക്ക് 1.04 മുതൽ..കാണാൻ സാധിക്കുക ഇവിടങ്ങളിൽ

ദില്ലി; ഈ വർഷത്തെ അവസാനത്തേതും കഴിഞ്ഞ തവണകളേക്കാൾ ദൈർഘ്യമേറിയതുമായ ചന്ദ്രഗ്രഹണമാണ് ഇന്ന് നടക്കുന്നത്. പെനംബ്രൽ ചന്ദ്രഗ്രഹണമാണിത്.പെനംബ്രല്‍ ചന്ദ്രഗ്രഹണത്തില്‍ സൂര്യനും ഭൂമിയും ചന്ദ്രനും അപൂര്‍ണ്ണമായാണ് നേര്‍രേഖയില്‍ വരിക. അതുകൊണ്ട് തന്നെ ചന്ദ്രൻ ഭാഗികമായി നിഴൽ മൂടിയ ഗ്രഹണമായാണ് കാണാനാകുക. പെനംബ്രൽ ഭൂമിയുടെ നിഴലിന്റെ ഇരുണ്ട കാമ്പിനേക്കാൾ വളരെ മങ്ങിയതിനാൽ ഗ്രഹണം സാധാരണ പൂർണ്ണചന്ദ്രനിൽ നിന്ന് വേർതിരിച്ചറിയാൻ പ്രയാസമായിരിക്കും.

ഏകദേശം നാല് മണിക്കൂറോളമാണ് ഇന്നത്തെ ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യം. ഇന്ത്യൻ സമയം ഉച്ചക്ക് 1:04 ന് ആരംഭിച്ച് വൈകുന്നേരം 5:25 വരെ ഇത് നീണ്ടു നില്‍ക്കും.വൈകുന്നേരം 3:13 നാകും ഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിലെത്തുക.ഇന്ത്യയിൽ നിന്ന് ചന്ദ്രഗ്രഹണം പൂർണമായി കാണാൻ സാധിക്കില്ല. വടക്കു കിഴക്കൻ ഇന്ത്യയിലാകും കൂടുതലായും ഗ്രഹണം ദൃശ്യമാകുക.

 07-1502075805-03

പ്രധാനമായും പാറ്റ്ന, റാഞ്ചി, കൊല്‍ക്കത്ത,ലക്നൗ,വാരണായി, ഭുവനേശ്വര്‍ തുടങ്ങിയ നഗരങ്ങളില്‍ ഗ്രഹണം ഭാഗമികമായി കാണാം. യൂറോപ്പില്‍ മ്യൂണിച്ചിലും, ആസ്ട്രേലിയ, നോര്‍ത്ത് അമേരിക്ക, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ ഗ്രഹണം പൂര്‍ണമായും ദൃശ്യമാകും.

സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കുകയും സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഈ വർഷം മൂന്ന് ചന്ദ്രഗ്രഹണങ്ങളായിരുന്നു നടന്നത്. ജനുവരി 10, ജൂൺ 5, ജൂലൈ 4 എന്നീ ദിവസങ്ങളിലായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+