കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്വാനെ കാണാനില്ല? കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം, പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണം!!

Google Oneindia Malayalam News

പട്‌ന: കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ രാം വിലാസ് പാസ്വാനെ 'കാണാനില്ല'. കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു ബിഹാറിലെ ജനങ്ങള്‍. മന്ത്രി ഏതെങ്കിലും പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ചിരിക്കുന്നുണ്ടാകുമെന്നാണ് ഹരിവംശ്പൂരിലെ ജനങ്ങള്‍ പറയുന്നത്. ഇത് സാധാരണ മിസ്സിങ് കേസ് അല്ല. ജനങ്ങളുടെ പ്രതിഷേധമാണ്. മണ്ഡലത്തിലെ മുക്കുമൂലകളില്‍ പാസ്വാനെ കാണാനില്ലെന്ന് ബാനറും പോസ്റ്ററുകളും പതിച്ചിരിക്കുകയാണ് ജനങ്ങള്‍.

കുടിവെള്ളം കിട്ടാനില്ലാതെ കന്നുകാലികള്‍ ചത്തൊടുങ്ങുകയും ഒട്ടേറെ കുട്ടികള്‍ അസുഖം ബാധിച്ച് മരിക്കുകയും ചെയ്ത പ്രദേശമാണ് ബിഹാറിലെ ഹരിവംശ്പൂര്‍ ഗ്രാമം. ഒട്ടേറെ പേര്‍ പ്രദേശം വിട്ട് പോയി. രാംവിലാസ് പാസ്വാന്‍ ഈ പ്രദേശത്തേക്ക് ഇതുവരെ വന്നിട്ടേ ഇല്ല. പാസ്വാന്‍ മാത്രമല്ല അദ്ദേഹത്തിന്റെ ലോക്ജനശക്തി പാര്‍ട്ടി നേതാക്കളാരും വന്നിട്ടില്ല. തുടര്‍ന്നാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്. വിശദവിവരങ്ങള്‍ ഇങ്ങനെ.....

 വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചു

വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചു

അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാസ്വാന്റെ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ആറ് സീറ്റില്‍ മല്‍സരിക്കുകയും ആറിലും ജയിക്കുകയും ചെയ്തു പാര്‍ട്ടി. എന്നാല്‍ എല്‍ജെപി ജയിച്ച മണ്ഡലങ്ങളിലെ ചില പ്രദേശങ്ങള്‍ വളരെ പിന്നാക്കമാണ്. അടിസ്ഥാന സൗകര്യം പോലും ഇവിടെയില്ല.

കുടിവെള്ളം കിട്ടാനില്ലാതെ

കുടിവെള്ളം കിട്ടാനില്ലാതെ

ഹരിവംശ്പൂരില്‍ കുടിവെള്ളം കിട്ടാനില്ലാതെ ഏറെ പ്രയാസത്തിലാണ് നാട്ടുകള്‍. കുട്ടികള്‍ക്ക് പകര്‍ച്ച വ്യാധി പിടിപ്പെട്ട് ഏഴ് പേര്‍ മരിച്ചു. കന്നുകാലികള്‍ ചത്തൊടുങ്ങി. ഒട്ടേറെ ഗ്രാമീണര്‍ പ്രദേശം വിട്ടുപോയി. കുടിവെള്ളം എത്തിക്കാന്‍ യാതൊരു നടപടിയും എംപിയോ എംഎല്‍എയോ ചെയ്തിട്ടില്ല.

 15000രൂപ നല്‍കും

15000രൂപ നല്‍കും

തുടര്‍ന്നാണ് എംപിയും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്. പാസ്വാനെ കണ്ടെത്തുന്നവര്‍ക്ക് 15000രൂപ നല്‍കുമെന്നാണ് വാഗ്ദാനം. മാത്രമല്ല, പ്രദേശത്തെ എംഎല്‍എയെ കണ്ടെത്തുന്നവകര്‍ക്ക് 5000 രൂപ നല്‍കാമെന്നും ജനങ്ങള്‍ പറയുന്നു.

വാര്‍ത്ത വന്നിട്ടും രക്ഷയില്ല

വാര്‍ത്ത വന്നിട്ടും രക്ഷയില്ല

ഒട്ടേറെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ നേരിടുന്നു. എന്നാല്‍ എംപിയോ എംഎല്‍എയോ തങ്ങളെ സന്ദര്‍ശിച്ചിട്ടേ ഇല്ല. ഏഴ് കുട്ടികള്‍ മരിച്ചു. എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. എന്നാല്‍ എംപിയും എംഎല്‍എയും അറിഞ്ഞിട്ടില്ല. ഗ്രാമീണര്‍ വീടുവിട്ടു പോകുകയാണ്. ഇനി പ്രതിഷേധിക്കുകയല്ലാതെ എന്തു ചെയ്യുമെന്ന് ഗ്രാമീണര്‍ ചോദിക്കുന്നു.

പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭക്ഷണം

പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭക്ഷണം

പാസ്വാന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നല്ല ഭക്ഷണം കഴിച്ചിരിക്കുന്നുണ്ടാകും. ഞങ്ങളെ സന്ദര്‍ശിക്കാന്‍ പോലും അദ്ദേഹത്തിന് സമയമില്ല. തിരഞ്ഞെടുപ്പിന് ശേഷം അവര്‍ക്ക് ആഡംബര ജീവിതമാണ്. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് പോയ ശേഷം അവരെ കണ്ടിട്ടേ ഇല്ല- പ്രതിഷേധക്കാരിലെ ഒരു സ്ത്രീ പറഞ്ഞു.

പാസ്വാന്‍ പത്രിക നല്‍കി

പാസ്വാന്‍ പത്രിക നല്‍കി

ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിലെ പാര്‍ട്ടിയാണ് എല്‍ജെപി. ബിഹാറില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി വെള്ളിയാഴ്ച പാസ്വാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്‍, രണ്ടു സഹോദരങ്ങള്‍ എന്നിവരെല്ലാം എംപിമാരാണ്. എന്നാല്‍ ആരും ഹരിവംശ്പൂരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വന്നിട്ടില്ലെന്നാണ് ആക്ഷേപം.

പാകിസ്താന് വമ്പന്‍ ഓഫറുമായി ഖത്തര്‍; 2200 കോടി ഡോളറിന്റെ നിക്ഷേപം, അമീര്‍ ഇസ്ലാമാബാദില്‍പാകിസ്താന് വമ്പന്‍ ഓഫറുമായി ഖത്തര്‍; 2200 കോടി ഡോളറിന്റെ നിക്ഷേപം, അമീര്‍ ഇസ്ലാമാബാദില്‍

English summary
People announce Rs 15,000 reward for locating Paswan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X